ചേരി സന്ദര്‍ശനവും ദളിതർക്കൊപ്പം പ്രഭാത ഭക്ഷണവും; ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ഞായറാഴ്ച തിരുവനന്തപുരത്ത്
Jun 2, 2017, 11:13 IST
ന്യൂഡല്‍ഹി: (www.kvartha.com 02/06/2017) ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ഞായറാഴ്ച തിരുവനന്തപുരം ചെങ്കല്‍ച്ചൂള ചേരി സന്ദർശിക്കും. സംസ്ഥാന പര്യടനങ്ങളിലെല്ലാം ദളിതര്‍ക്കൊപ്പം ഭക്ഷണം എന്ന പരിപാടിയുടെ ഭാഗമായാണ് അമിത് ഷാ ചെങ്കല്‍ച്ചൂളയിലെത്തുന്നത്. പ്രഭാതഭക്ഷണം ചെങ്കല്‍ച്ചൂളയിലെ 96ാം നമ്പര്‍ ബൂത്തില്‍നിന്നുമാണ് കഴിക്കുക. ബി ജെ പി ദളിത് വിരുദ്ധ പാര്‍ട്ടിയാണെന്ന ആക്ഷേപത്തിനുള്ള മറുപടിയാണു ഈ പന്തിഭോജനമെന്നു ഷാ വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്റെ ജന്‍ധന്‍, മുദ്ര തുടങ്ങിയ പദ്ധതികളുടെ പ്രയോജനം താഴെത്തട്ടില്‍ ലഭ്യമാകുന്നുണ്ടോയെന്ന് അദ്ദേഹം പരിശോധിക്കും. വെള്ളിയാഴ്ച രാവിലെ 11നു നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന ഷാ ബി ജെ പി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിലാകും ആദ്യം പങ്കെടുക്കുക. വൈകിട്ട് എന്‍ഡിഎ സഖ്യകക്ഷി നേതാക്കളുടെ യോഗവും തുടര്‍ന്നു ബി ജെ പി ജനപ്രതിനിധികളുടെ സമ്മേളനവും അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ചേരും.
കൊച്ചിയില്‍ ആര്‍ എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പു തയാറെടുപ്പുകള്‍ സംബന്ധിച്ചു സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര നേതൃത്വത്തിനു അസംതൃപ്തിയുള്ള സാഹചര്യത്തില്‍ ആര്‍ എസ് എസ്–അമിത് ഷാ ചര്‍ച്ചയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.
ശനിയാഴ്ച്ച പത്തരയ്ക്കു തിരുവനന്തപുരം വിമാനത്താവളത്തില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കിയതിന് ശേഷം സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലും ജില്ലാ അധ്യക്ഷന്മാരുടെയും ജനറല്‍ സെക്രട്ടറിമാരുടെയും യോഗത്തിലും അദ്ദേഹം പങ്കെടുക്കും.
തുടര്‍ന്ന് ഞായറാഴ്ച്ച ഏഴിനു തിരുവനന്തപുരത്തു ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫിസിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും. തുടര്‍ന്നു ചെങ്കല്‍ച്ചൂളയില്‍ ദളിതര്‍ക്കൊപ്പം പ്രഭാതഭക്ഷണം. ബി ജെ പിയുടെ ബൂത്തുതല പ്രവര്‍ത്തകരുമായും അമിത് ഷാ ആശയവിനിമയം നടത്തും.
Summary: BJP president Amit Shah will have breakfast at Chenkal Choola slum in Thiruvananthapuram. All the state tours are included in the food program along with Dalits. The dietary supplement was a response to the BJP's anti-Dalit view.
Keywords: National, India, Kerala, Politics, BJP, RSS, Thiruvananthapuram, Slum, Airport, State, Lok Sabha, Election, News

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.