കേന്ദ്രത്തില്‍ ബി ജെ പിക്കെതിരായ വിശാല ഐക്യനിരക്ക് തുരങ്കം വെച്ചത് സി പി എം: എ കെ ആന്റണി

 


ഉപ്പള: (www.kvartha.com 01/11/2017) കേന്ദ്രത്തില്‍ ബി ജെ പിക്കെതിരായ വിശാല ഐക്യനിരക്ക് തുരങ്കം വെച്ചത് സി പി എം കേന്ദ്ര നേതൃത്വമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജാഥാ ക്യാപ്റ്റനെ ഷാളണിയിച്ച ശേഷം യു ഡി എഫിലെ കക്ഷികളുടെ പതാക കൈമാറിയാണ് ആന്റണി പടയൊരുക്കം ഉദ്ഘാടനം ചെയ്തത്.

കേന്ദ്രത്തില്‍ ബി ജെ പിക്കെതിരായ വിശാല ഐക്യനിരക്ക് തുരങ്കം വെച്ചത് സി പി എം: എ കെ ആന്റണി

ബി ജെ പിയുടെ ദുര്‍ഭരണത്തിനെതിരെ യോജിച്ച പ്രക്ഷോഭം നടത്തുന്നതിന്റെ ഭാഗമായി നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പോലും പങ്കെടുക്കാതെ മാറി നിന്ന് സി പി എം തുരങ്കം വെക്കുകയായിരുന്നു. സി പി ഐ നേതൃത്വം പോലും പങ്കെടുത്ത യോഗത്തില്‍ നിന്ന് സി പി എം വിട്ടു നിന്നത് ബി ജെ പിക്കെതിരായി ഐക്യനിര ഉണ്ടാവരുതെന്ന് കരുതി തന്നെയാണ്. കേരളത്തില്‍ നിന്ന് കൂടുതല്‍ കോണ്‍ഗ്രസ് എം പിമാര്‍ പാര്‍ലമെന്റിലെത്തിയാല്‍ അത് ബി ജെ പിക്ക് ദോഷകരമാണ്. അതിന് കേരളത്തില്‍ സി പി എമ്മിനെ സഹായിക്കുകയെന്നത് ബി ജെ പിയും കേന്ദ്രത്തില്‍ ബി ജെ പിയെ സഹായിക്കുകയെന്നത് സി പി എമ്മും നയമാക്കിയിരിക്കുന്നുവെന്നും ആന്റണി പറഞ്ഞു. പാചക വാതക വില വര്‍ധിപ്പിച്ചത് കേരള പിറവി ദിനമാചരിക്കുന്ന മലയാളികള്‍ക്കുള്ള മോഡി സര്‍ക്കാരിന്റെ സമ്മാനമാണെന്ന് ആന്റണി പരിഹസിച്ചു.

യു ഡി എഫ് കമ്മിറ്റികള്‍ ശേഖരിച്ച ഒപ്പുകള്‍ രമേശ് ചെന്നിത്തലയ്ക്ക് കൈമാറി. പടയൊരുക്കം യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ അധ്യക്ഷനായി. എ ഐ സി സി അംഗം മുകുള്‍ വാസ്‌നിക്, യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി കെ കുഞ്ഞാലിക്കുട്ടി എം പി, എം പി വീരേന്ദ്രകുമാര്‍ എം പി, കര്‍ണാടക മന്ത്രി അഡ്വ. യു ടി ഖാദര്‍, എ കെ പ്രേമചന്ദ്രന്‍, ജോണി നെല്ലൂര്‍, സി പി ജോണ്‍, ജി ദേവരാജന്‍, മുന്‍ കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍ എം പി, ജനതാദള്‍ നേതാവ് വര്‍ഗീസ് ജോര്‍ജ്, കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍, മുന്‍മന്ത്രിമാരായ വി എസ് ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഷിബു ബേബിജോണ്‍, വി കെ ഇബ്രാഹിം കുഞ്ഞ്, കെ പി സി സി ജനറല്‍ സെക്രട്ടറി ജോസഫ് വാഴക്കന്‍, പി ശബരീനാഥ് എം എല്‍ എ, പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍, പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Uppala, Kasaragod, Inauguration, Congress, Ramesh-Chennithala, News, CPM, BJP, AK Antony, Padayorukkam.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia