സി പി ഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സി പി എമ്മിനില്ല; സി പി ഐയെ രൂക്ഷമായി വിമര്‍ശിച്ച് എം എം മണി
Nov 20, 2017, 11:17 IST
മലപ്പുറം: (www.kvartha.com 20.11.2017) മന്ത്രി തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ നേതൃതലത്തില്‍ ശക്തമാകുന്നതിനിടെ സി പി ഐക്കെതിരെ ആഞ്ഞടിച്ച് വൈദ്യുതി മന്ത്രി എം.എം.മണി രംഗത്ത്. സി.പി.ഐ എന്ന വിഴുപ്പ് ചുമക്കേണ്ട ആവശ്യം സി.പി.എമ്മിനില്ലെന്ന് മണി പറഞ്ഞു. മലപ്പുറത്തെ വണ്ടൂരില്‍ സിപിഎം ഏരിയാ സമ്മേളനത്തിന്റെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തോമസ് ചാണ്ടിയുടെ പ്രശ്‌നത്തില്‍ ഹീറോ ചമയാനുള്ള സി.പി.ഐ ശ്രമം ശുദ്ധ മര്യാദകേടാണ്. മന്ത്രിസഭായോഗം സി.പി.ഐ മന്ത്രിമാര്‍ ബഹിഷ്‌കരിച്ചത് മുന്നണി മര്യാദയുടെ ലംഘനമാണ്. കേരളത്തിന്റെ ചരിത്രത്തില്‍ തന്നെ കേട്ടുകേള്‍വിയില്ലാത്തതാണ് ഇത്തരം കാര്യങ്ങള്‍. മുന്നണി മര്യാദ കാട്ടാന്‍ സി.പി.ഐ തയ്യാറാകണമെന്നും മണി ആവശ്യപ്പെട്ടു. മൂന്നാര്‍ വിഷയങ്ങളിലുള്‍പ്പെടെ മുഖ്യമന്ത്രിയെ അറിയിക്കാതെയാണ് സി.പി.ഐയുടെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ് നടപടികളെടുത്തത്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലെ നിര്‍ദേശങ്ങള്‍ പോലും റവന്യൂ വകുപ്പ് അട്ടിമറിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
തോമസ് ചാണ്ടിയുടെ രാജിയിലൂന്നിയുള്ള തര്‍ക്കങ്ങള്‍ ഇടതുമുന്നണിയില്‍ ശക്തമായതോടെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയിരുന്നു. കൂടുതല്‍ പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നു നേതാക്കള്‍ക്ക് ഇരുപാര്‍ട്ടികളും നിര്‍ദേശം നല്‍കി. എന്നാല്‍ ഇതു വകവയ്ക്കാതെയാണു മണിയുടെ മലപ്പുറം പ്രസംഗം.
സിപിഎമ്മിന്റെ ഏരിയാ സമ്മേളനങ്ങളും സിപിഐയുടെ മണ്ഡലം സമ്മേളനങ്ങളും പുരോഗമിക്കുന്നതിനിടെ ഭിന്നത മൂര്‍ച്ഛിക്കുന്നതു ഗുണകരമാകില്ലെന്നതാണു പൊതുവിലയിരുത്തല്‍. അതേസമയം, ബുധനാഴ്ച ചേരുന്ന സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിനു മുമ്പ് സിപിഎമ്മുമായി ചര്‍ച്ച നടത്താനാണു സിപിഐയുടെ നീക്കം. തോമസ് ചാണ്ടി പങ്കെടുത്താല്‍ തങ്ങളുടെ പ്രതിനിധികള്‍ മന്ത്രിസഭാ യോഗത്തിലുണ്ടാകില്ലെന്ന വിവരം സിപിഎമ്മിനെ അറിയിച്ചിരുന്നുവെന്നാണു സിപിഐ വാദം. എന്നിട്ടും ചാണ്ടി പങ്കെടുക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ തീരുമാനം നടപ്പിലാക്കുകയായിരുന്നു. ഇതില്‍ അസ്വഭാവികതയില്ലെന്നും സിപിഐ വാദിക്കുന്നു.
എന്നാല്‍ സിപിഐ സ്വീകരിച്ച നിലപാട് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നതില്‍ സിപിഎം ഉറച്ചുനില്‍ക്കുകയാണ്. മന്ത്രിസഭായോഗം ബഹിഷ്‌കരിക്കുന്ന സാഹചര്യം ഉണ്ടാവാന്‍ പാടില്ലായിരുന്നു. ആ വികാരമാണ് ആനത്തലവട്ടം ആനന്ദനിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പ്രശ്‌നം വഷളാക്കുന്ന സമീപനം വേണ്ടെന്നു സിപിഎമ്മും നിലപാടെടുക്കുന്നു.
Also Read:

ഇസ്ലാമിക് ബാങ്കെന്ന വ്യാജേന നിരവധി പേരില്‍ നിന്ന് കോടികളുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കസ്റ്റഡിയില്‍ കഴിയുന്നതിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതി പിടിയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mani slams CPI, says CPM need not carry it like dirt , Malappuram, News, Minister, Politics, Criticism, Chief Minister, Pinarayi vijayan, Meeting, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.