പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ സംസ്ഥാനകലാമേളയുടെ ഉദ്ഘാടനവേദിയില്‍ നിറഞ്ഞുനിന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി എ കെ ബാലന്റെയും ജില്ലയിലെ മറ്റു എം എല്‍ എ മാരുടെയും ചിത്രങ്ങള്‍; എന്നാല്‍ സ്ഥലം എം എല്‍ എ കൂടിയായ റവന്യൂമന്ത്രിയുടെ ചിത്രത്തിന് വേദിയില്‍ വിലക്ക്; ക്ഷുഭിതനായ സി പി ഐ നേതാവ് വേദിയില്‍ നിന്നും ഇറങ്ങിപ്പോയി
Dec 28, 2017, 21:19 IST
കാഞ്ഞങ്ങാട്: (www.kvartha.com 28.12.2017) കേരള പട്ടിക വര്‍ഗ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വ്യാഴാഴ്ച രാവിലെ ആരംഭിച്ച മാതൃകാസഹവാസ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ സംസ്ഥാന കലാമേളയുടെ ഉദ്ഘാടനവേദി നാടകീയരംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും സാംസ്‌കാരിക മന്ത്രി എ കെ ബാലന്റെയുംജില്ലയിലെ എം എല്‍ എമാരായ കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, പി ബി അബ്ദുറസാഖ് എന്നിവരുടെയും ചിത്രങ്ങളടങ്ങിയ ഫ്‌ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ സ്ഥലം എം എല്‍ എ കൂടിയായ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്റെ ചിത്രം മാത്രം സ്ഥാപിച്ചില്ല. ചന്ദ്രശേഖരന്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ സംസ്ഥാനകലാമേളയായ സര്‍ഗോത്സവം-17ന്റെ സംഘാടകസമിതി ചെയര്‍മാനുമാണ്. എന്നിട്ടുപോലും ഉദ്ഘാടനവേദിയിലെ ചിത്രങ്ങളില്‍ റവന്യൂമന്ത്രിയെ ഒഴിവാക്കിയത് വന്‍വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
ഉദ്ഘാടനവേദിയില്‍ പ്രസംഗിക്കാനെത്തിയ മുന്‍ ഹൊസ്ദുര്‍ഗ് എം എല്‍ എയും സി പി ഐ നേതാവുമായ എം നാരായണന്‍ റവന്യൂമന്ത്രിയോട് കാണിച്ച ഈ അനാദരവ് ശ്രദ്ധിക്കുകയും ക്ഷുഭിതനായി വേദിയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. ഇ ചന്ദ്രശേഖരനോട് കാണിച്ച ഈ അവഗണന സി പി ഐയുടെ കടുത്ത അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമി കയ്യേറിയ മാഫിയാസംഘങ്ങള്‍ക്കെതിരെ കടുത്ത നടപടിയെടുത്തതിന്റെ പേരില്‍ സി പി എമ്മിന് അനഭിമതനായ റവന്യൂമന്ത്രിയുടെ പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ സി പി എം തത്വത്തില്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമാണോ കലാമേളയില്‍ ഇ ചന്ദ്രശേഖരനോട് അനാദരവ് കാണിച്ചതെന്ന സംശയം സി പി ഐ പ്രകടിപ്പിക്കുന്നുണ്ട്. മന്ത്രി എ കെ ബാലനാണ് കലാമേള ഉദ്ഘാടനം ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, kanhangad, Local-News, CPI, Politics, CPM, Minister, E.Chandrasekharan's photo not included in Flex; CPI leader boycott Program
< !- START disable copy paste -->
Keywords: Kasaragod, Kerala, News, kanhangad, Local-News, CPI, Politics, CPM, Minister, E.Chandrasekharan's photo not included in Flex; CPI leader boycott Program
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.