മലയാളി മാന്ത്രികന്‍ ടിജോ വര്‍ഗീസിന് ടോപ് ടാലെന്റ് പുരസ്‌കാരം

 


പത്തനംതിട്ട:(www.kvartha.com 18/01/2018) മാജിക് രംഗത്ത് പ്രശസ്തമായ യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ 2017ലെ ടോപ് ടാലെന്റ് അവാര്‍ഡ് മലയാളി മജിഷ്യന്‍ ടിജോ വര്‍ഗീസിന്. ഈ അവാര്‍ഡ് നേടിയ ആദ്യ മലയാളി കൂടിയാണ് ടിജോ. കൊല്‍ക്കത്തയില്‍ നടന്ന വേള്‍ഡ് ടാലെന്റ് ഫെസ്റ്റിവലില്‍ വെച്ചാണ് ഈ പുരസ്‌കാരത്തിനു അദ്ദേഹം അര്‍ഹനായത്. ഇന്ത്യയില്‍ വിവിധ സംസ്ഥാങ്ങളില്‍ നിന്നെത്തിയ നിരവധി മാന്ത്രികരുടെ പ്രകടനങ്ങളെ പിന്‍തള്ളി യാണ് ടിജോ വര്‍ഗീസ് ഈ നേട്ടം കൈവരിച്ചത്. നവംബറില്‍ നടന്ന ഷോയിലെ ഉജ്ജ്വല പ്രകടനത്തിനു ടോപ് ടാലെന്റ് അവാര്‍ഡും ലഭിച്ചിരുന്നു.

മാജിക് രംഗത്ത് നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുള്ള ഇദ്ദേഹം പത്തനംതിട്ട സ്വദേശി ആണ്.. പത്തു വയസ് മുതല്‍ മാജിക് പഠിച്ചു തുടങ്ങിയ ടിജോ വര്‍ഷങ്ങള്‍ ആയി കോയമ്പത്തൂര്‍ ആണ് താമസം. ഇവിടത്തെ യുവ മാന്ത്രികര്‍ക്കിടയില്‍ പ്രശസ്തനായ ടിജോയുടെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായിരുന്നു രണ്ടു മണിക്കൂര്‍ കണ്ണ് കെട്ടി അവതരിപ്പിച്ച മാജിക് ഷോ. ഏറ്റവും കൂടുതല്‍ നേരം കണ്ണ് കെട്ടി മാജിക് അവതരിപ്പിച്ചതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് ല്‍ ഇടം പിടിച്ചു.

മലയാളി മാന്ത്രികന്‍ ടിജോ വര്‍ഗീസിന് ടോപ് ടാലെന്റ് പുരസ്‌കാരം

സ്‌റ്റേജ് ഷോ മാത്രമായി മാജിക് അവതരിപ്പിക്കുന്നതിന് പകരം വ്യത്യസ്തമായി പരിപാടികള്‍ ചെയ്യുകയാണ് ടിജോയുടെ താല്പര്യം. അതിനായി നിരവധി പുതിയ പരിപാടികള്‍ക്കു തയ്യാറാവുകയാണ്. മാര്‍ച്ചില്‍ നടക്കുന്ന ലിംക വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യം വെച്ച് പുതിയ മാജിക് പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഈ പരിപാടി ഏതെങ്കിലും സ്‌കൂളില്‍ നടത്താന്‍ ഉദേശിക്കുന്നു. അതോടൊപ്പം മാജിക് പഠിക്കാന്‍ താല്പര്യം ഉള്ള അര്‍ഹരായ കുട്ടികള്‍ക്ക് സൗജന്യമായി പരിശീലനം നല്‍കും. ഫെബ്രുവരി 9നു ആലപ്പുഴ നടക്കുന്ന മുപ്പത്തി അഞ്ചാം മാന്ത്രിക ദിനത്തില്‍ മാജിക് റിയലിസീ അവാര്‍ഡ് ഇദ്ദേഹത്തിനു സമ്മാനിക്കുന്നു.

ഭാരത കലാ ശ്രീ പുരസ്‌കാരം, ജാദു ശിരോമണി അവാര്‍ഡ്, വേള്‍ഡ് റെക്കോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോനററി ഡോക്ടറേറ്റ് എന്നിവ ഇദ്ദേഹത്തിനു ലഭിച്ച നിരവധി പുരസ്‌കാരങ്ങളില്‍ ഉള്‍പ്പെടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pathanamthitta, Kerala, Winner, Stage show, Magic, Award, Magician Tijo varghese wins Top talent Award
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia