കൊടപ്പനയ്ക്കല്‍ തറവാട്ടിലെ മുതിര്‍ന്നവര്‍ മുതല്‍ ഇളമുറക്കാര്‍ വരെ ക്യാമറയ്ക്ക് മുന്നിലെത്തുന്നു; ഒപ്പം പ്രൊഫ.ആലിക്കുട്ടി മുസ്ലിയാര്‍, അഡ്വ. ശ്രീധരന്‍ പിള്ള, ജോണ്‍ ബ്രിട്ടാസ് തുടങ്ങി പ്രമുഖരും; മാറ്റുകൂട്ടാന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികളും; കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ പാനല്‍ ഡയറക്ടറുടെ സംവിധാനത്തിലൊരുങ്ങുന്ന 'കൊടപ്പനയ്ക്കല്‍ തറവാട്' ജൂലൈ 13 മുതല്‍ പ്രദര്‍ശനത്തിന്
Jun 30, 2019, 14:16 IST
കൊച്ചി:(www.kvartha.com 30/06/2019) കൊടപ്പനയ്ക്കല്‍ തറവാട്ടിലെ മുതിര്‍ന്നവര്‍ മുതല്‍ ഇളമുറക്കാര്‍ വരെ ക്യാമറയ്ക്ക് മുന്നിലെത്തുന്നു. കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ പാനല്‍ ഡയറക്ടറും ദേശീയ സംസ്ഥാന പുരസ്‌കാര ജേതാവുമായ ആരിഫ് വെള്ളയില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'കൊടപ്പനയ്ക്കല്‍ തറവാട്' എന്ന ഡോക്യു ഫിക്ഷന്‍ ചിത്രത്തിലാണ് ആത്മീയ - രാഷ്ട്രീയ - മാധ്യമ രംഗത്തെ പ്രമുഖര്‍ അണിനിരക്കുന്നത്.
പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍, അഡ്വ. ശ്രീധരന്‍ പിള്ള, പി കെ കുഞ്ഞാലിക്കുട്ടി എംപി, ജോണ്‍ ബ്രിട്ടാസ്, കമാല്‍ വരദൂര്‍, എം ജി എസ് നാരായണന്‍, കെ കെ എന്‍ കുറുപ്പ്, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, റഹ്മത്തുല്ലാഹ് ഖാസിമി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, മുസ്തഫ മുണ്ടുപാറ, അബ്ദുര്‍ റഹ് മാന്‍ മങ്ങാട്, ഹുസൈന്‍ രണ്ടത്താണി തുടങ്ങിയവരും ചിത്രത്തിന്റെ ദൃശ്യഭാഷയുടെ ഭാഗമായി മാറുന്നു. ജൂലൈ 13 മുതല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
ചരിത്രവും വര്‍ത്തമാനവും ഇഴചേര്‍ന്നുകിടക്കുന്ന ഒരു ദൃശ്യാനുഭവമാണ് 'കൊടപ്പനക്കല്‍ തറവാട്' ഡോക്യൂഫിക്ഷന്‍. ഒരു തറവാട് ഒരു നാടിന്റെ തന്നെ സംസ്‌കാരമായി മാറിയ ചരിത്രത്തിന്റെ മുദ്രകള്‍ തേടി ഒരു അന്വേഷിയുടെ യാത്രയിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. മലയാളത്തിലെ കലാ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യങ്ങള്‍ കൊടപ്പനക്കല്‍ തറവാടുമായി ചേര്‍ന്നു നില്‍ക്കുന്ന അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട്.
കൊടപ്പനക്കല്‍ തറവാട്ടിലെ കാരണവര്‍ മുതല്‍ ഏറ്റവും പുതിയ തലമുറയില്‍ പെട്ടവര്‍ വരെ ക്യാമറക്ക് മുന്നില്‍ അണിനിരക്കുന്നുവെന്നതാണ് പ്രത്യേകത. എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ കൃഷ്ണദാസ് പുലാപ്പറ്റയാണ് ഇതില്‍ അന്വേഷകന്റെ വേഷം ചെയ്തിരിക്കുന്നത്.
കാമറയ്ക്കു മുന്നിലെയും പിന്നിലെയും നാലുവര്‍ഷം നീണ്ടു നിന്ന അന്വേഷണ യാത്ര തന്നെയാണ് ഈ ഡോക്യൂ ഫിക്ഷന്‍. കൊടപ്പനക്കല്‍ തറവാടിന്റെ ചരിത്രത്തെയും വര്‍ത്തമാനത്തെയും, ലോകത്തിനു സുപരിചിതമായ മുഖങ്ങള്‍ക്കപ്പുറത്തെ അവരുടെ സ്വകാര്യ ജീവിത നിമിഷങ്ങളേയും, കോര്‍ത്തിണക്കിയ ഒരു ദൃശ്യഭാഷ ആദ്യമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്.
ലോഡ് സ്റ്റാര്‍ മീഡിയയുടെ ബാനറില്‍ ഖത്തറിലെ പ്രമുഖ വ്യവസായിയായ മുസ്തഫ പല്ലിശ്ശേരിയാണ് 'കൊടപ്പനക്കല്‍ തറവാട്' നിര്‍മിച്ചിരിക്കുന്നത്. ജലീല്‍ വലിയകത്ത് സഹനിര്‍മാതാവാണ്. ജോസഫ് എന്ന സിനിമയുടെ സംഗീതസംവിധായകനായ രഞ്ജിന്‍ രാജാണ് ഇതിന്റെ സംഗീതം നിര്‍വ്വഹിച്ചത്. പ്രസിദ്ധ ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി രചിച്ച ഗാനം ഈ ചിത്രത്തിന്റെ സവിശേഷതയാണ്. മറ്റൊരു ഗാനമെഴുതിയിരിക്കുന്നത് മുഹമ്മദലി ചെറൂപ്പയാണ്. പ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകന്‍ ശ്രീറാം ഈ ചിത്രത്തിനായി ഗാനം ആലപിച്ചിട്ടുണ്ട്.
പ്രധാന സാങ്കേതിക പ്രവര്‍ത്തകര്‍: ഡിഒപി - ഹാരിസ് മഡോണ്‍, എഡിറ്റിംഗ് - താജു കഫെ മോച, ആര്‍ട് ബൈജി എരുമേലി. ഒന്നേമുക്കാല്‍ മണിക്കൂറാണ് ഈ ചിത്രത്തിന്റെ ദൈര്‍ഘ്യം. പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ അംഗങ്ങളുടെയും കലാ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തില്‍ ജൂലൈ 13 നു വൈകുന്നേരം ആറ് മണിക്ക് കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ വെച്ച് പ്രമുഖ വ്യവസായി എം എ യൂസുഫലി ഇതിന്റെ ആദ്യ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. പി കെ കുഞ്ഞാലികുട്ടി എംപിയാണ് ചടങ്ങിന്റെ ലോഞ്ചിങ് ചെയര്‍മാന്‍.
തുടര്‍ന്ന് 'കൊടപ്പനക്കല്‍ തറവാട്' ഇന്ത്യയിലും വിദേശത്തുമായി തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും. ഇതോടൊപ്പം അറബി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും ഇതിന്റെ പതിപ്പുകള്‍ പുറത്തിറക്കാനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Cinema, 'Kodappanaykkal Tharavad' Docu-Fiction released on 13th July

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.