ഡ്രാക്കുളയുടെ മര്‍ദ്ദനത്തില്‍ പേടിച്ച് വിറച്ച് നായിക

 


ഡ്രാക്കുളയുടെ മര്‍ദ്ദനത്തില്‍ പേടിച്ച് വിറച്ച് നായിക
കൊച്ചി: ഡ്രാക്കുളയായി അഭിനയിക്കുന്ന നായകന്റെ മര്‍ദ്ദനത്തില്‍ പേടിച്ച് വിറച്ച് നായിക. വിനയന്റെ പുതിയ ചിത്രമായ ഡ്രാക്കുളയില്‍ പ്രധാനവേഷം ചെയ്യുന്ന നടന്‍ സുധീര്‍ കുമാറിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ നടി പ്രിയാ നമ്പ്യാര്‍ പോലീസില്‍ പരാതി നല്‍കിയിക്കുകയാണ്.
സുധീര്‍ കുമാര്‍ കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചുവെന്നും,സ്ഥിരമായി പിന്നാലെ നടന്നു ശല്യപ്പെടുത്തുന്നുവെന്നുമാണ് പ്രിയയുടെ പരാതി. പ്രിയയുടേത് കളളകേസാണെന്നാണ് സുധീര്‍ പറയുന്നത്.

തൃപ്പൂണിത്തുറ സ്വദേശിനിയായ പ്രിയാ നമ്പ്യാരാണ് ചിത്രത്തിലെ സുധീറിന്റെ നായിക. വിവാഹിതനും രണ്ടു മക്കളുടെ പിതാവുമായ സുധീര്‍ കുമാര്‍ തന്നോട് പ്രണയാഭ്യര്‍ഥനയുമായി ശല്യപ്പെടുത്തുന്നുവെന്നാണ് പ്രിയയുടെ പരാതിയില്‍ പറയുന്നത്.

മൊബൈല്‍ ഫോണിലൂടെ അശ്ലീല മെസേജുകളും അയച്ചിരുന്നതായി പ്രിയ പരാതി വ്യക്തമാക്കിയിട്ടുണ്ട്. ശല്യം രൂക്ഷമായപ്പോള്‍ നടിയുടെ മാതാവ് സുധീറിന്റെ ഭാര്യയോട് സംഭവത്തെ കുറിച്ച് പരാതിപ്പെടുകയായിരുന്നു. ഇതില്‍ പ്രകോപിതനായാണ് കഴിഞ്ഞദിവസം ഡാന്‍സ് ക്ലാസ് കഴിഞ്ഞു മടങ്ങിയ പ്രിയയെ കടവന്ത്രയില്‍ വച്ച് സുധീര്‍ കാര്‍ തടഞ്ഞ് ക്രൂരമായി മര്‍ദ്ദിച്ചത്.

പ്രിയ നേരിട്ടെത്തിയാണ് തൃപ്പൂണിത്തുറ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയിലെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും നടന്‍ സൂധീര്‍ നിഷേധിച്ച് രംഗത്ത് വന്നിട്ടുണ്ട്. വര്‍ഷങ്ങളായി പ്രിയയെ നേരിട്ടാറിയാണെന്നും തന്റെ കരിയറിനെ തകര്‍ക്കാനാണ് ഇത്തരമൊരു കള്ളകേസ് നല്‍കിയതെന്നും സുധീര്‍ വ്യക്തമാക്കുന്നു. തനിക്ക് ഇനിയും സുധീറില്‍ നിന്നും ഭീഷണിയുണ്ടായാല്‍ പോലീസ് സംരക്ഷണം വേണമെന്നും നടി ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.


Keywords:  Kochi, Entertainment, Assault, Kerala, Actor, Actress 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia