സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ പി ഗോവിന്ദ പിളള അന്തരിച്ചു. 85 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ക്കുളള ചികിത്സയിലായിരുന്നു. മരണ സമയത്ത് ബന്ധുമിത്രാധികളെല്ലാം അടുത്തുണ്ടായിരുന്നു. പരമേശ്വരന്‍ ഗോവിന്ദ പിളള എന്നാണ് മുഴുവന്‍ പേര്. സഞ്ചരിക്കുന്ന വിജ്ഞാനകോശം എന്നാണ് പി ജി എന്ന രണ്ടക്ഷരത്തില്‍ അറിയപ്പെട്ടിരുന്ന ഗോവിന്ദപ്പിളള അറിയപ്പെട്ടിരുന്നത്. മുപ്പതോളം പുസ്‌കങ്ങള്‍ എഴുതിയിട്ടുണ്ട്.
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി ഗ്രാമത്തില്‍ 1926 മാര്‍ച്ച് 25ന് ജനനം. അച്ഛന്‍ എം.എന്‍.പരമേശ്വരന്‍ പിള്ള. അമ്മ കെ.പാറുക്കുട്ടി അമ്മ. യാഥാസ്ഥിതിക അന്തരീക്ഷത്തിലായിരുന്നു വളര്‍ച്ച. സ്വാതന്ത്ര്യ സമരം ശക്തമായ കാലത്തായിരുന്നു പി.ജിയുടെ യൗവനം. തുടക്കത്തിലേ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായി . കോണ്‍ഗ്രസ്സിനൊപ്പം നിന്ന് 1942ലെ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത പി.ജിക്ക് അക്കാലത്ത് കമ്യൂണിസ്റ്റ് നേതാക്കളുമായുണ്ടായ സൗഹൃദമാണ് പിന്നീട് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിച്ചത്. ഇക്കാലത്ത് പി. കൃഷ്ണപിള്ളയുമായി അക്കാലത്ത് നടത്തിയ സംഭാഷണങ്ങള്‍ പിന്നീടുള്ള ജീവിതത്തില്‍ വന്‍ മാറ്റങ്ങള്‍ വരുത്തി.
വിദ്യാര്‍ത്ഥി ജീവിതകാലത്ത് പൂര്‍ണ്ണമായും കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു പി.ജി, 1946 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം നേടി. ഇന്റര്‍ മീഡിയറ്റ് പഠനം പൂര്‍ത്തീയാക്കിയ പി.ജിയെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് മുംബെയില്‍ അയക്കുകയായിരുന്നു. എന്നാല്‍ മുംബൈ സെന്റ് സേവ്യര്‍സ് കോളേജില്‍ ബി.എയ്ക്ക് പഠിക്കുന്ന കാലത്തും പി.ജി. പാര്‍ട്ടി പ്രവര്‍ത്തനം തുടര്‍ന്നു. ഇതിന്റെ പേരില്‍ തന്നെ അറസ്റ്റിലായി. പതിനാറു മാസത്തെ തടവു ശിക്ഷയ്ക്കു ശേഷം പുറത്തിറങ്ങിയ പി.ജി പഠനം പൂര്‍ത്തിയാക്കതെ കേരളത്തിലേക്ക് മടങ്ങി.
1952ല്‍ പെരുമ്പാവൂരില്‍ നിന്ന് തിരുകൊച്ചി നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 25ആം വയസ്സില്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന സമിതി അംഗമായി. 1954ല്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ നിയോഗിതനായ ഈ സമയത്ത് ഒരു പത്രപ്രവര്‍ത്തകനായുള്ള തന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്, പാര്‍ട്ടി പ്രസിദ്ധീകരണമായ ന്യൂ എജിലായിരുന്നു പി.ജിയുടെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിക്കുന്നത്. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ പി.ജി. സി.പി.ഐ.എം നോടപ്പം നിന്നു. പിന്നീട് ദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തു. 1967ല്‍ വീണ്ടും പെരുമ്പാവൂരില്‍ നിന്നു വീണ്ടും നിയമസഭാംഗമായി.
സ്വാതന്ത്ര്യ സമരസേനാനിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ കെ.എ.ദാമോദരമേനോനെ 1957 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ നിന്നും ഗോവിന്ദപ്പിള്ള തോല്പിച്ചിരുന്നു.
Keywords: Kerala, Obituary, P Govinda Pillai, Passes, Marxist, Thiruvananthapuram, Hospital, CPM, Leader, Wikipedia,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.