ചെന്നൈ: പുരുഷന്മാരെ ടിഷ്യൂപേപ്പര്‍ പോലെ വലിച്ചെറിയണമെന്ന് നടി സോണയുടെ ആഹ്വാനം. നടിയുടെ പ്രസ്താവനയ്‌ക്കെതിരെ പുരഷ സംരക്ഷണ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. സ്ത്രീ-പുരുഷ ബന്ധത്തെക്കുറിച്ച് ഒരു തമിഴ് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി സോണ പുരുഷന്‍മാരെ അടച്ചാക്ഷേപിച്ചത്.
സ്ത്രീകള്‍ പുരുഷന്‍മാര്‍ക്കൊപ്പം ഒന്നിച്ച് ജീവിക്കുന്നത് സഹിക്കാവുന്നതിനും അപ്പുറമാണെന്നാണ് നടിയുടെ വാദം. ടിഷ്യു പേപ്പര്‍ പോലെ ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പുരുഷന്മാരെ ചെയ്യേണ്ടതാണെന്നാണ് സോണ പറഞ്ഞത്. വാരിക ഇറങ്ങി എതാനും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ പുരുഷ സംരക്ഷണ സംഘം പ്രവര്‍ത്തകര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തു വന്നു.
പുരുഷന്‍മാരെ അവഹേളിച്ച നടി സോണയ്ക്ക് ഭാരത സംസ്‌ക്കാരം അറിയില്ലെന്നും അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ നടിയുടെ വീടിന് മുന്നില്‍ ധര്‍ണ നടത്തുമെന്നും പുരുഷ സംരക്ഷണ സംഘം പ്രസിഡന്റ് അഡ്വ. അരുണ്‍ വെളിപ്പെടുത്തി. നവംബര്‍ 19ന് സോണയുടെ വീട്ടിലേക്ക് മാര്‍ച് നടത്താനാണ് തീരുമാനം. പ്രക്ഷോഭം നടത്താന്‍ അനുമതി തേടി ഇവര്‍ പോലീസിനെ സമീപിച്ചിട്ടുണ്ട്.
ജനക്കൂട്ടത്തിന്റെ ഭീഷണി കണക്കിലെടുത്ത് സോണയുടെ വീടുകള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സോണയ്‌ക്കെതിരെ ചില രാഷ്ട്രീയ-മത സംഘടനകളും രംഗത്തുവന്നുകഴിഞ്ഞു. പരസ്യമായി പുരുഷന്‍മാരെ അധിക്ഷേപിച്ച സോണയെ വനിതാ സംഘടനകളും തള്ളിപ്പറയണമെന്നാണ് പുരുഷ സംഘടനകളുടെ ആവശ്യം. തന്റെ ചില വാക്കുകള്‍ വാരിക വളച്ചൊടിച്ചതാണെന്നാണ് നടി ഇതേകുറിച്ച് പ്രതികരിച്ചത്. സോണ സംഭവത്തിന് ശേഷം വീട്ടിലെത്താറില്ലെന്ന് വീട്ടുകാര്‍ പ്രതിഷേധക്കാരോട് പറഞ്ഞു.
Keywords: Film, Actress, Sona, Agaist, Mens, Tissue paper, Arun, Dharna, Protection, House, Police, National, Malayalam news, Protest arises as Sona remarks about men as tissue papers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.