മലേഷ്യൻ സന്ദർശനത്തിനിടെ 15കാരിയായ എമിറേറ്റിയെ കാണാതായി

 


മലേഷ്യൻ സന്ദർശനത്തിനിടെ 15കാരിയായ എമിറേറ്റിയെ കാണാതായി
ദുബൈ: മലേഷ്യൻ സന്ദർശനത്തിനിടെ 15കാരിയായ എമിറേറ്റി പെൺകുട്ടിയെ കാണാതായി റിപോർട്ട്. ഖദീജ മുഹമ്മദ് അൽ ഹദ്ദറാമി എന്ന പെൺകുട്ടിയേയാണ് ക്വാലം പൂരിലെ ടൈംസ് സ്ക്വയറിലെ മാളിൽ വച്ച് കാണാതായത്. അതേസമയം പെൺകുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാനാണ് സാധ്യതയെന്ന് പിതാവ് പറഞ്ഞു.

മൂന്ന് ദിവസങ്ങൾക്കുമുൻപാണ് പെൺകുട്ടിയെ കാണാതായത്. മാതാപിതാക്കളോടൊപ്പം ക്വാലാലമ്പൂരിലെത്തിയതായിരുന്നു പെൺകുട്ടി. എന്നാൽ ഇതുവരെ ആരെങ്കിലും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി അവകാശമുന്നയിക്കുകയോ മോചനദ്രവ്യം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. ഖദീജയെ കാണാതായ സമയം മുതൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. അതേസമയം സഹായം വാഗ്ദ്ദാനം ചെയ്ത് നിരവധി പേർ തന്നെ സമീപിക്കുന്നുണ്ടെന്നും ഖദീജയുടെ പിതാവ് പറഞ്ഞു. ഫേസ്ബുക്ക്, ട്വിറ്റർ പോലുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളുടെ സഹായത്തോടേയും പെൺകുട്ടിയെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

SUMMERY: A 15-year old Emirati teenaged girl identified as Khadija Mohammed Saeed Al-Hadhrami has disappeared in mysterious circumstances in Malaysia three days ago, while she was holidaying with her family.

Keywords: Gulf, Dubai, 15-year old, Emirati, Teenaged girl, Identified, Khadija Mohammed Saeed Al-Hadhrami, Disappeared, Mysterious, Circumstances, Malaysia Holidaying, Family.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia