കെ.ടി. ജ­യ­കൃ­ഷ്­ണന്‍ വ­ധ­ക്കേ­സില്‍ ടി.കെ. ര­ജീ­ഷി­നെ ചോദ്യം ചെ­യ്യാന്‍ അ­നുമതി

 


കെ.ടി. ജ­യ­കൃ­ഷ്­ണന്‍ വ­ധ­ക്കേ­സില്‍ ടി.കെ. ര­ജീ­ഷി­നെ ചോദ്യം ചെ­യ്യാന്‍ അ­നുമതി തി­രു­വ­ന്ത­പുരം: കെ.ടി. ജയകൃഷ്ണന്‍ വധക്കേ­സില്‍, ടി.പി വധക്കേസിലെ പ്ര­തിയായ ടി കെ രജീഷിനെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കി. ജയകൃഷ്ണന്‍ വധക്കേസില്‍ തുടരന്വേഷണം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് രജീഷിനെ ചോദ്യം ചെ­യ്യു­ന്നത്. ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലായിരിക്കും ചോദ്യം ചെയ്യുക.

രജീഷിനെ ചോദ്യം ചെയ്യാന്‍ അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി. എ.പി ഷൗക്കത്തലി ടി.പി. വ­ധ­ക്കേസ് വിചാരണ നടക്കുന്ന അഡീഷനല്‍ സെഷന്‍സ്­ കോടതി­യില്‍ അപേക്ഷ നല്‍­കി­യ­തി­നെ തു­ട­ര്‍­ന്നാ­ണ് ര­ജീ­ഷി­നെ ചോദ്യം ചെ­യ്യാന്‍ അ­നുമ­തി നല്‍­കി­യത്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ ടി.കെ. രജീഷിന്റെ മൊഴിയെത്തുടര്‍ന്നാണ് ജയകൃഷ്ണന്‍ മാസറ്റര്‍ വധക്കേസ് പുനരന്വേഷിക്കണമെന്ന ആവശ്യം ശക്തമായത്­. കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ പ്രതികളായവര്‍ യഥാര്‍ത്ഥ പ്രതികളല്ലെന്നാണ് രജീഷ് മൊഴി നല്‍കിയത്. സി പി എം നല്‍കിയ പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തതെ­ന്നും മൊ­ഴി­യില്‍ പ­റ­യുന്നു.

ടി.പി വ­ധ­ക്കേ­സില്‍ കോടതി ശിക്ഷിച്ച അഞ്ച്­ പ്രതികളില്‍ ഒന്നാം പ്രതിയായ അച്ചാരുപറമ്പില്‍ പ്രദീപന്‍ മാത്രമാണ്­ കൃത്യത്തില്‍ ത­ന്നോ­ടൊപ്പം പങ്കെടുത്ത­തെന്നും മ­റ്റു­ള്ള­വര്‍ യ­ഥാര്‍ത്ഥ പ്രതികളല്ലെന്നും രജീഷ് വെളിപ്പെടുത്തി. പ്രമുഖ നേതാവിന്റെ തീരുമാനമനുസരിച്ചായിരുന്നു കൊലപാതകം നടത്തിയതെന്നും നേതാവിന്റെ അടുത്ത സഹായിയാണ്­ കൊലയ്ക്ക്­ നേതൃത്വം നല്‍കിയതെന്നും രജീഷ്­ വെളിപ്പെടുത്തി.

ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ ഏഴു പ്രതികളില്‍ അഞ്ചു പേരെ തലശേരി അതിവേഗ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചിരു­ന്നു. പ്ര­തി­കള്‍ നല്‍കി­യ അ­പ്പീ­ലി­നെ തു­ടര്‍ന്ന സുപ്രീംകോടതി രണ്ടു മുതല്‍ നാലു പ്രതികളെ വെറുതെ വിടുകയും ഒന്നാം പ്രതി അച്ചാരുപറമ്പില്‍ പ്രദീപിനെ ശിക്ഷിക്കുകയും ചെയ്തു. പ്രദീപിന്റെ ശിക്ഷ കോടതി ജീവപര്യന്തമാക്കി കുറയ്­ക്കുകയായിരുന്നു.
രജീഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്­ കേസ്­ പുനരന്വേഷിക്കണമെന്ന്­ ആവശ്യപ്പെട്ട്­ ജയകൃഷ്ണന്റെ അമ്മ പി.കെ കൗസല്യ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിവേദനം നല്‍­കി­യ­തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാണ് ­ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്­.

Keywords: K.T. Jayakrishnan Master,  Police, Thiruvananthapuram, T.P Chandrasekhar Murder Case, Court, CPM, Supreme Court of India, Chief Minister, Mother, Kerala, Court grants permission to interrogate TK Rajeesh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia