പ്രശസ്ത നടി സുകുമാരി അന്തരിച്ചു

 


ചെന്നൈ: പ്രശസ്ത സിനിമാ നടി സുകുമാരി(73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

പൊള്ളലേറ്റ സുകുമാരി ദിവസങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 27 നാണ് വീട്ടിലെ പ്രാര്‍ഥനാ മുറിയില്‍ നിലവിളക്ക് തെളിക്കവെ തീ പടര്‍ന്നുപിടിച്ച് സുകുമാരിക്ക് പെള്ളലേറ്റത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുകുമാരിയെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കഴിഞ്ഞദിവസംസന്ദര്‍ശിച്ചിരുന്നു.

ഇന്ത്യയിലെ മിക്ക ഭാഷകളിലും അഭിനയിച്ച സുകുമാരി സവിശേഷവും ആര്‍ക്കും അനുകരിക്കാന്‍ കഴിയാത്തതുമായ അഭിനയ സിദ്ധിയുള്ള നടിയാണ്. സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യുക എന്നത് സുകുമാരിക്ക് നിര്‍ബന്ധമാണ്.

പ്രധാനമായും മലയാളം, തമിഴ് എന്നീ ഭാഷകളില്‍ അഭിനയിച്ച തെന്നിന്ത്യന്‍ ചലച്ചിത്ര നടിയായിരുന്നു സുകുമാരി. ചലച്ചിത്രരംഗത്ത് 60 വര്‍ഷത്തിലേറെയായി അഭിനയിക്കുന്ന അപൂര്‍വം ചില അഭിനേത്രികളില്‍ ഒരാളാണ്. പത്താമത്തെ വയസില്‍ ചലചിത്ര രംഗത്തേക്ക് പ്രവേശിച്ച അവര്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ 2000ത്തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാടകങ്ങളിലും ടെലിവിഷന്‍ സീരിയലുകളിലും സുകുമാരി സജീവമായിരുന്നു. രാഷ്ട്രപതിയില്‍ നിന്ന് പത്മശ്രീ പുരസ്‌കാരവും ഒട്ടേറെ സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

1940 ല്‍ തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ എന്ന സ്ഥലത്താണ് സുകുമാരി ജനിച്ചത്. അന്നത്തെ മൂന്ന് പ്രധാന നായിക നടിമാരായ ലളിത, പത്മിനി, രാഗിണി എന്നിവരുടെ ബന്ധുവാണ് സുകുമാരി. കഥകളി, കേരള നടനം, ഭരതനാട്യം എന്നിവയില്‍ സുകുമാരി പ്രാവീണ്യം നേടിയിട്ടുണ്ട്. ഗുരു ഗോപിനാഥിന്റെ കീഴിലായിരുന്നു ആദ്യം നൃത്തം പഠിച്ചത്. ഒരറിവ് എന്ന തമിഴ് ചിത്രത്തിലാണ് സുകുമാരി ആദ്യമായി അഭിനയിച്ചത്.

പ്രശസ്ത നടി സുകുമാരി അന്തരിച്ചുആദ്യകാല ബ്ലാക് ആന്റ് വൈറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചതിനുശേഷം പിന്നീട് പുതിയ ചിത്രങ്ങളായ ചേട്ടത്തി, കുസൃതിക്കുട്ടന്‍, കുഞ്ഞാലിമരക്കാര്‍, തച്ചോളി ഒതേനന്‍, യക്ഷി, കരിനിഴല്‍ എന്നിവയിലെ അഭിനയം ശ്രദ്ധേയമായി. പില്‍ക്കാലത്ത് പ്രിയദര്‍ശന്റെ ചിത്രങ്ങളില്‍ ഹാസ്യ വേഷങ്ങളും ചെയ്ത് വളരെ ശ്രദ്ധേയയായി.

പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവ ആളറിയാം, ബോയിംഗ് ബോയിംഗ്, വന്ദനം എന്നിവയിലെ അഭിനയം വളരെ മികവുറ്റതായിരുനു. അക്കാലത്ത് ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ചിത്രങ്ങളിലും ശ്രദ്ധേയയായി. പിന്നീട് അമ്മ വേഷങ്ങളില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രങ്ങളിലും ശ്രദ്ധേയയായി.

നമ്മഗ്രാമം എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള 2010 ലെ പുരസ്‌കാരത്തിന് അര്‍ഹയായി. വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനായ എ. ഭീം സിംഗിനെയാണ്. സുകുമാരിക്ക് 30 വയസുള്ളപ്പോള്‍ അദ്ദേഹം മരണമടഞ്ഞു. മകന്‍ ഡോ. സുരേഷ്.

Related News:
സുകുമാരിയുടെ സംസ്‌ക്കാരം വൈകിട്ട്; ചെന്നൈയിലേക്ക് താരങ്ങളുടെ ഒഴുക്ക്
Keywords:  Actress, Kerala, Obituary, hospital, Injured, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Malayalam Film, Actress, Sukumari Amma, Jayalalitha, Various films, Lalitha, Padmini, Ragini, Orariv, Tamil, Cinema, BalachandraMenon, Gopinat, Dance, Cine actress Sukumari passes away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia