'ജനദ്രോഹപരിപാടികള്‍ ജനങ്ങളിലെത്തിക്കാന്‍ യുവജനപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരണം'

 


കോതമംഗലം: പാചകവാതകം ഉള്‍പെടെയുള്ള പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിച്ചതിലൂടെ 9,000 കോടി രൂപയുടെ അധിക വിഭവ സമാഹരണം നടത്തിയപ്പോള്‍ രാജ്യത്തെ ഇതര കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് 12,000 കോടി രൂപ സൗജന്യം നല്‍കിയ യു.പി.എ സര്‍ക്കാര്‍ മൂന്നാം ഊഴത്തിന് ശ്രമിക്കുകയാണ്.

എന്നാല്‍ ഇത്തരം ജനദ്രോഹ പരിപാടികള്‍ ജനങ്ങളിലെത്തിക്കാന്‍ യുവജന പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരണമെന്നും പ്രതിഷേധ സമരങ്ങള്‍ അരാജകത്വത്തിലേക്കു വഴിമാറാതെ നേര്‍വഴിക്ക് നയിക്കാന്‍ ഡി.വൈ.എഫ്.ഐ യ്ക്ക് കഴിയണമെന്നും ഡി.വൈ.എഫ്.ഐ. മുന്‍ അഖിലേന്ത്യ പ്രസിഡന്റ് കെ.എന്‍.ബാലഗോപാല്‍ എം.പി പറഞ്ഞു.

'ജനദ്രോഹപരിപാടികള്‍ ജനങ്ങളിലെത്തിക്കാന്‍ യുവജനപ്രസ്ഥാനങ്ങള്‍ മുന്നോട്ടുവരണം'ഡി.വൈ.എഫ്.ഐ. എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. കൊലക്കേസ് പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷ വിധിക്കുകയില്ലെന്ന യു.പി.എ. സര്‍ക്കാരിന്റെ നിലപാട് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് ബാലഗോപാല്‍ പറഞ്ഞു.

Keywords: Government, Law, Balagopal, President, District, Ernakulam, Meeting, Kvartha,Kothamangalam, Price, Increased, Strike, D.Y.F.I, Italian marine, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia