അടിസ്ഥാന സൗകര്യ വികസനത്തിന് കാലിക്കറ്റ് സര്‍വകലാശാല സ്വകാര്യ ഫണ്ട് തേടുന്നു
May 22, 2013, 10:36 IST
തേഞ്ഞിപ്പലം: സര്‍ക്കാറും യു.ജി.സിയും നല്കുന്ന ഫണ്ട് പാഴാക്കുന്നത് പതിവാക്കുന്ന കാലിക്കറ്റ് സര്‍വകലാശാല അടിസ്ഥാന സൗകര്യ വികസനത്തിന് സ്വകാര്യഫണ്ട് തേടാന്‍ ഒരുങ്ങുന്നു. ലാഭേച്ഛയില്ലാതെ ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ച് കെട്ടിടമുള്‍പെടെ നിര്‍മിക്കാനുള്ള പദ്ധതിക്ക് വ്യവസായ പ്രമുഖന് ഗള്‍ഫാര്‍ മുഹമ്മദലിയാണ് ആദ്യ സഹായം നല്‍കുന്നത്.
സ്പോര്‍ട്സ് ഹോസ്റ്റല്‍ നിര്‍മാണത്തിന് ഒരു കോടി രൂപയാണ് ഗള്‍ഫാര്‍ ഗ്രൂപ്പ് നല്‍കുക. കൊമേഴ്സ് ആന്‍ഡ് മാനേജ്മെന്റ് കെട്ടിടത്തിന് 15 കോടി, സ്പോര്‍ട്സ് ഹോസ്റ്റലിന് അഞ്ചുകോടി, കായികവകുപ്പ് നവീകരണം മൂന്നുകോടി എന്നിങ്ങനെ മൊത്തം 23 കോടിയുടെ പദ്ധതിക്കാണ് സ്വകാര്യ സഹായം തേടുന്നത്. പുതിയ പദ്ധതിക്ക് അനുവാദം ചോദിച്ച് സര്‍വകലാശാല സര്‍ക്കാറിന്‍െറ അനുമതി തേടിയിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ 14 കോടി രൂപയാണ് സര്‍വകലാശാലക്ക് പദ്ധതി വിഹിതം അനുവദിച്ചത്. ഇതില്‍ ഏഴര കോടിയോളം മാര്‍ച്ച് 31നുമുമ്പ് വിനിയോഗിക്കാനാവാത്തതിനാല്‍ പാഴാവുന്ന സ്ഥിതിയാണ്. ഫണ്ട് വിനിയോഗിക്കാന്‍ സമയം ചോദിച്ച് സര്‍ക്കാറിന് കത്തയച്ചിരിക്കയാണ് അധികൃതര്‍. 11ാം പഞ്ചവത്സര പദ്ധതിയില്‍ യു.ജി.സി അനുവദിച്ച 15 കോടിയുടെ പകുതിയും പാഴാക്കിയിട്ടുണ്ട്.
Summary: Calicut Varsity looking for private fund for infrastructure developement. In responce to Vrasities plea Gulfar group will gave one crore rupess
Keyword: Calicut Varsity , Looking for, Private fund, Infrastructure developement

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.