മുഹമ്മദന്‍സ് കോച്ച് രാജിവച്ചു

 


കൊല്‍ക്കത്ത: കൊല്‍ക്കത്തന്‍ ഫുട്‌ബോള്‍ ടീമായ മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് കോച്ച് സഞ്ജയ് സെന്‍ രാജിവച്ചു. ടീമിനെ നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐ ലീഗില്‍ തിരികെ എത്തിച്ച ശേഷമാണ് സെന്‍ പടിയിറങ്ങുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് സെന്‍ സ്ഥാനമൊഴിയുന്നതെന്ന് മുഹമ്മദന്‍സ് പ്രസിഡന്റ് സുല്‍ത്താന്‍ അഹമ്മദ് പറഞ്ഞു.

കോച്ചിന്റെ തീരുമാനം അംഗീകരിക്കുന്നു. അദ്ദേഹം കഴിവിന്റെ പരമാവധി
ടീമിന് വേണ്ടി സമര്‍പിച്ചു. മുഹമ്മദന്‍സ് സഞ്ജയ് സെന്നിനോട് കടപ്പെട്ടവരായിരിക്കും- സുല്‍ത്താന്‍ അഹമ്മദ് കൂട്ടിച്ചേര്‍ത്തു.
മുഹമ്മദന്‍സ് കോച്ച് രാജിവച്ചു
Sanjoy Sen
ബ്രസീലിയന്‍ കോച്ച് കാര്‍ലോസ് പെരേര, സുബ്രത ഭട്ടാചാര്യ, സന്തോഷ് കശ്യപ് എന്നിവരെയാണ് സഞ്ജയ് സെന്നിന്റെ പകരക്കാരായി പരിഗണിക്കുന്നത്.

Keywords : Mohammedan Sporting, I-League, Sanjay Sen, Mohammedans, Club President Sultan Ahmed, Brazilian Carlos Pereira, Mohun Bagan, Subrata Bhattacharya, Santosh Kashyap, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia