ഫല്‍കാവോയ്ക്ക് പിന്നാലെ വമ്പന്‍മാര്‍

 


മാഡ്രിഡ്: അത്‌ലറ്റിക്കോ മാഡ്രിഡിന്റെ കൊളംബിയന്‍ സ്‌ട്രൈക്കര്‍ റഡാമല്‍ ഫല്‍കാവോയെ സ്വന്തമാക്കാന്‍ വമ്പന്‍ ക്ലബുകള്‍ രംഗത്ത്. ഫല്‍കാവോയെ സ്വന്തമാക്കാനുളള മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബായ ചെല്‍സിയാണ് മുന്നിലുളളത്. അറുപത് ദശലക്ഷം യൂറോയാണ് ചെല്‍സി ഓഫര്‍ ചെയ്തിരിക്കുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റി, മൊണാക്കോ, ഇറ്റലിയിലെ പ്രമുഖ ക്ലബുകള്‍ എന്നിവരും ഫല്‍കാവോയെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ഫല്‍കാവോ ഈ സീസണില്‍ അത്‌ലറ്റിക്കോയ്ക്ക് വേണ്ടി 34 ഗോളുകള്‍ നേടിയിരുന്നു.

ഫല്‍കാവോയ്ക്ക് പിന്നാലെ വമ്പന്‍മാര്‍
Radamel Falcao
ചെല്‍സി ഉടമ റൊമാന്‍ അബ്രമോവിച് ഫല്‍കാവോയുടെ ഏജന്റ് ജോര്‍ജ് മെന്‍ഡസുമായി ആദ്യവട്ട ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഫല്‍കാവോയെ സ്വന്തമാക്കാനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ചെല്‍സി.

Keywords: Colombian, Chelsea, Radamel Falcao, Monaco , Atletico Madrid , Colombian strike, Dmitry Rybolovlev, Falcao , Fernando Torres , Manchester City, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia