കല്യാണം കഴിക്കുന്നതിന് മുമ്പ്‌

 


കൂക്കാനം റഹ് മാന്‍

വിവാഹമെന്നത് ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു ജീവിതാവശ്യമാണെന്നാണ് സമൂഹത്തിന്റെ പൊതുധാരണ. പെണ്‍കുട്ടികളുളള രക്ഷിതാക്കള്‍, അവര്‍ വിവാഹപ്രായമെത്തിയാല്‍ മാനസിക സംഘര്‍ഷത്തോടെയാണ് കഴിഞ്ഞു കൂടുന്നത്. വിവാഹ പ്രായമെത്തിയ പെണ്‍കുഞ്ഞുങ്ങളേക്കാളും പ്രയാസം അഭിനയിച്ചു കാണിക്കാന്‍ അയല്‍ വാസികളും കൂട്ടു കുടും. രക്ഷിതാക്കള്‍ക്ക് ഇവരുടെ അന്വേഷണം, കല്യാണമായില്ല അല്ലേ? ഒത്തു വരുന്നില്ല അല്ലേ? എന്നുളള പരാമര്‍ശം കേള്‍ക്കുമ്പോള്‍ വിഷമം വര്‍ദ്ധിക്കുന്നു.

വിവാഹ പ്രായമെത്തി നില്‍ക്കുന്ന ആണ്‍ പിളേളരെക്കുറിച്ച് രക്ഷിതാക്കള്‍ക്കോ, അയല്‍ വാസികള്‍ക്കോ പ്രായസമില്ലതാനും. നിന്നു പോകും എന്ന ഭയപ്പെടുത്തലുകള്‍, എന്തോ പ്രശ്‌നമുണ്ട് എന്ന തരത്തിലുളള പ്രചാരണം... ഇതൊക്കെത്തന്നെ പെണ്‍കുട്ടികളെയും അവരുടെ രക്ഷിതാക്കളേയും ഭയപ്പാടിലാക്കും.

സ്ത്രീധനത്തിന്റെ പ്രശ്‌നം, സ്വര്‍ണാഭരണങ്ങള്‍ അണിയിക്കാതെ പറഞ്ഞു വിടുന്നതിലുളള പ്രയാസം, ബന്ധു ജനങ്ങളെയും സുഹൃദ് ജനങ്ങളെയും വിളിച്ച് സദ്യ നല്‍കേണ്ട വേവലാതി ഇതൊക്കെ ഇന്നത്തെ ഇടത്തരക്കാരെ അലട്ടുന്ന കാര്യങ്ങളാണ്. ഉളളതു വിറ്റു പെറുക്കിയും കൊളള പലിശയ്ക്ക് കടം മേടിച്ചും, വസ്തു പണയപ്പെടുത്തിയും നാലാളുടെ മുന്നില്‍ മേശക്കാരാകാതെ നോക്കണമെന്ന മോഹം നിമിത്തം കാര്യങ്ങള്‍ നടത്തുകയാണ് പലരും.

കല്യാണം കഴിക്കുന്നതിന് മുമ്പ്‌നിര്‍ധനരുടെ കാര്യം ഇതിലും പരുങ്ങലിലാണ്. പുര നിറഞ്ഞു നില്‍ക്കന്ന പെണ്‍കുഞ്ഞുങ്ങളെ നോക്കി നെടുവീര്‍പിടാനേ അവര്‍ക്കാവൂ. ഇവിടെയാണ് ഇത്തരക്കാരെ കണ്ടു കൊണ്ട് നടത്തുന്ന സമൂഹ വിവാഹമെന്ന അത്താണിയില്‍ നിര്‍ധനര്‍ അഭയം പ്രാപിക്കുന്നത്. സമൂഹവിവാഹമെന്നാല്‍ നിര്‍ധന വിവാഹമെന്നാണര്‍ത്ഥം. മുതലാളിത്തത്തിന്റെ ഒരു അമേരിക്കന്‍ സ്റ്റൈലാണിത്.

കേള്‍ക്കുമ്പോള്‍ സുന്ദരമായൊരു സേവനമാണിതെന്ന് തോന്നും. ഇതിന് വേണ്ടി രംഗത്തിറങ്ങുന്ന സുമനസുകളെ ആദരവോടെ ജനം കാണും. പേരും പ്രശസ്തിയും നോട്ടമിട്ട് വാര്‍ത്താ മാധ്യമങ്ങളെ മുഴുവന്‍ അറിയിച്ചേ ഇതിനായി പണം ചെലവിടുന്ന വ്യക്തി തൃപ്തിപ്പെടു. വാര്‍ത്ത വെണ്ടയ്ക്കായില്‍ വരണം. ഫോട്ടോ കളറില്‍ത്തന്നെ കാണാന്‍ പറ്റണം.

കല്യാണം കഴിക്കുന്നതിന് മുമ്പ്‌
Kookkanam Rahman
(Writer)
ഈശ്വര കൃപയ്ക്ക് വേണ്ടിയും പരലോകത്തേക്കുളള പുണ്യമായും കണ്ടു കൊണ്ടാണ് സമൂഹവിവാഹമെന്ന ഈ പ്രക്രിയ നടത്തുന്നതെങ്കില്‍ പ്രചാരണാത്മകതയുടെ ആവശ്യമുണ്ടോ? മുമ്പൊക്കെ സമൂഹത്തിലെ സമ്പന്ന പ്രമാണിമാരാണ് ഈ രംഗത്ത് തങ്ങളുടെ മനുഷ്യ സ്‌നേഹം പ്രകടിപ്പിച്ചതെങ്കില്‍ ഇപ്പോള്‍ ചില സംഘടനകളും സംസ്ഥാന സര്‍ക്കാരുകളും ഈ രംഗത്തേക്ക് കടന്നുവന്നിട്ടുണ്ട്.

വിവാഹം നടത്തിക്കൊടുക്കുന്നത് പുണ്യമാണ് എന്നാണിക്കൂട്ടരുടെ ധാരണ. എങ്ങിനെയെങ്കിലും ഒരാണിന്റെ കയ്യില്‍ മകളെ ഏല്‍പിച്ചാല്‍ മതിയെന്ന് കരുതുന്ന നിര്‍ധന രക്ഷിതാക്കള്‍ക്കും ഇതൊരാശ്വാസമാണ്. സമൂഹത്തിന്റെ കുത്തുവാക്കുകളില്‍ നിന്ന് രക്ഷപ്പെടാമല്ലോ എന്ന് കരുതുന്ന പെണ്‍ കുഞ്ഞുങ്ങള്‍ക്കും ഇതൊരു ആശ്വസമാണ്. എങ്ങിനെയെങ്കിലും ഒരു പെണ്ണിനെ കിട്ടട്ടെ എന്നു കരുതിയിരിക്കുന്ന പുരുഷന്മാര്‍ക്കും സമൂഹവിവാഹങ്ങള്‍ ഗുണകരം തന്നെ.

Part 2:
തൊഴിലില്ലാത്തവരുടെ വിവാഹം
Keywords: Kookkanam Rahman, Article, Marriage, Wedding, Auditorium, Woman, Father, Daughter, Group Marriage, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia