പരീക്ഷ എഴുതിയ കാല്‍ലക്ഷം വിദ്യാര്‍ത്ഥികളില്‍ മുഴുവന്‍ പേരും തോറ്റു
Aug 27, 2013, 12:40 IST
ലൈബീരിയ: ലൈബീരിയന്‍ യൂണിവേഴ്സിറ്റിയിലേക്കുള്ള പ്രവേശന പരീക്ഷയെഴുതിയ 25,000 വിദ്യാര്‍ത്ഥികളില്‍ മുഴുവന്‍ പേരും പരാജയപ്പെട്ടു. ലൈബീരിയന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇംഗ്ലീഷ് ഭാഷയുടെ പരിഞ്ജാനമില്ലാത്തതാണ് തോല്‍വിക്ക് കാരണമെന്നാണ് റിപോര്‍ട്ട്.
ലൈബീരിയയില്‍ ദീര്‍ഘകാലമായി നടന്നിരുന്ന ആഭ്യന്തര കലാപം അടുത്തിടെയാണ് അവസാനിച്ചത് .ആഭ്യന്തര കലാപത്തെ തുടര്‍ന്ന് വിദ്യാഭ്യാസ മേഖലയും പൊതുജീവിതവും പാടെ തകര്‍ത്തുകളഞ്ഞതാണ് വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ശോഷിക്കാന്‍ കാരണമായതെന്ന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ പ്രസിഡന്റ് ഏല്ലെന് ജോണ്സണ് സര്‍ലീഫ് വെളിപ്പെടുത്തി.
ആഭ്യന്തര കലാപം മൂലം കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നല്കാന് പറ്റിയില്ല. ഇപ്പോള്‍ അതിന് ഒരു അറുതി വന്നതിനാല്‍ വിദ്യാഭ്യാസ മേഖലയില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. മിക്കവാറും സ്കൂളുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതും യോഗ്യതയുള്ള അധ്യാപകരുടെ കുറവും വിദ്യാഭ്യാസമേഖലയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
25 ഡോളറാണ് പ്രവേശനപരീക്ഷയുടെ ഫീസ്. അടുത്ത മാസമാണ് യൂണിവേഴ്സിറ്റിയില്‍ പഠനവര്‍ഷം ആരംഭിക്കുന്നത്. അതേസമയം യൂണിവേഴ്സിറ്റിയിലെ പ്രവേശന പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ കൂട്ടത്തോല്‍വിയെ കുറിച്ചറിയാന്‍ അധികാരികളെ കാണുമെന്നും വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും വിദ്യാഭ്യാസവകുപ്പ് മന്ത്രി എറ്റ്മോണിയ ഡേവിഡ് തര്പേ പറഞ്ഞു.
ലൈബീരിയവിദ്യാഭ്യാസമേഖല ഏറെ പിന്നോക്കം നില്‍ക്കുകയാണ് . രാജ്യം വിദ്യാഭ്യാസ മേഖലയില്‍ ഇനിയും ഒരുപാട് മുന്നേറാനുണ്ടെന്നും എറ്റ്മോണിയ ഡേവിഡ് പറഞ്ഞു. അതേസമയം കൂട്ട തോല്‍വിയെ തുടര്‍ന്ന് തങ്ങളുടെ സ്വപ്നം തകര്‍ന്നതായി വിദ്യാര്‍ത്ഥികള്‍ നിരാശയോടെ പറഞ്ഞു.
Also Read: ലോട്ടറി ജീവനക്കാരന്റെ മരണം: കടയുടമ അറസ്റ്റില്‍

Keywords: Liberia's university, Examination, Students, Media, Education, Minister, World, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.