ലോക്‌സഭാ സീറ്റുറപ്പിക്കാന്‍ കാലേകൂട്ടി കേരളത്തില്‍ പെണ്‍പോര്; നേതാക്കള്‍ക്കു തലവേദന
Aug 8, 2013, 12:55 IST
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നു കോണ്‍ഗ്രസിനു വനിതാ സ്ഥാനാര്‍ത്ഥികളുടെ പ്രാതിനിധ്യം കൂടുതല്‍ ഉണ്ടാകുമെന്നുറപ്പായതോടെ സീറ്റിനുവേണ്ടി വനിതാ നേതാക്കളുടെ ഇടി തുടങ്ങി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഒരു വനിതയെപ്പോലും കോണ്‍ഗ്രസ് എം.പിയായി പാര്‍ലമെന്റില്‍ എത്തിക്കാന്‍ കഴിയാതിരുന്നതിനു പകരം ഇത്തവണ മൂന്നു പേരെയെങ്കിലും ഉറപ്പുള്ള സീറ്റുകളില്‍ നിര്‍ത്താനാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം എന്ന സൂചന ലഭിച്ചതോടെയാണ് ആ സീറ്റുകളില്‍ മല്‍സരിക്കാന്‍ വനിതാ നേതാക്കളുടെ തള്ളല്‍ തുടങ്ങിയിരിക്കുന്നത്.
എ.ഐ.സി.സി സെക്രട്ടറി സ്ഥാനത്തു നിന്ന് ഷാനിമോള്‍ ഉസ്മാനെ മാറ്റിയത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉറപ്പുള്ള സീറ്റില്‍ മല്‍സരിപ്പിക്കാനാണെന്ന വ്യക്തമായ സൂചനയുണ്ട്. തനിക്ക് മല്‍സരിക്കണം എന്ന് അവര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് എ.ഐ.സി.സി പുനഃസംഘടനയില്‍ അവരെ വീണ്ടും എ.ഐ.സി.സി സെക്രട്ടറിയാക്കാതിരുന്നതെന്ന് നേരത്തേ വിശ്വസനീയമായി കെവാര്‍ത്ത റിപോര്‍ട്ടു ചെയ്തിരുന്നു.
ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്ന് ഉറപ്പുള്ളതുകൊണ്ട് ഷാനിമോള്‍ സീറ്റിനു വേണ്ടി ഇടിക്കുന്നില്ല. ബാക്കിയുള്ള വനിതാ സീറ്റുകളില്‍ പിടി മുറുക്കാന്‍ മറ്റു ചില നേതാക്കളാണു മുന്‍നിരയിലുള്ളത്.
കഴിഞ്ഞ തവണ ഷാനിമോള്‍ മല്‍സരിക്കാതിരുന്നതിനേത്തുടര്‍ന്ന് ഒഴിവുവന്ന കാസര്‍കോട് സീറ്റില്‍ മല്‍സരിച്ച ഷാഹിദ കമാല്‍, കേരളത്തില്‍ നിന്ന് സീറ്റു പ്രതീക്ഷിച്ച് പ്രവര്‍ത്തന മണ്ഡലം ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കു മാറ്റിയ ദീപ്തി മേരി വര്‍ഗീസ് എന്നിവരാണ് സീറ്റിനായി മുന്‍ നിരയിലുള്ളത്.
കഴിഞ്ഞ കെ.പി.സി.സി പുനസംഘടനയിലും ഏതെങ്കിലും സ്ഥാനത്ത് എത്താന്‍ കഴിയാതിരുന്നവരാണ് ഷാഹിദയും ദീപ്തിയും ഉള്‍പെടെയുള്ളവര്‍. എന്നാല്‍ ഇവരെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്ന കാര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃ തലത്തില്‍ യാതൊരുവിധ ആലോചനകളും ഇല്ലെന്നാണു സൂചന.
സ്ഥാനാര്‍ത്ഥികള്‍ ആരാകണം എന്ന് ആലോചിക്കാന്‍ തുടങ്ങിയിട്ടേയില്ലെന്നും ഇപ്പോഴേ സീറ്റിനു വേണ്ടി തിരക്കിട്ടു ശ്രമിക്കുന്നവര്‍ക്ക് അത് ഫലത്തില്‍ വിനയായി മാറുകയേ ഉള്ളൂവെന്നും മുന്‍ കെ.പി.സി.സി ഭാരവാഹിയായ പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ വാര്‍ത്തയോടു പറഞ്ഞു.
കേന്ദ്രത്തില്‍ മൂന്നാമതും യു.പി.എ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കാനുള്ള തീവ്രശ്രമത്തിലുള്ള കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിനു കേരളത്തില്‍ നിന്നുള്‍പെടെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വിജയം ഉറപ്പുള്ള സ്ഥാനാര്‍ത്ഥികളെ മാത്രം മതി. അവര്‍ ആരൊക്കെയാകണം എന്നു തീരുമാനിക്കുന്നതാകട്ടെ എ.ഐ.സി.സി വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയായിരിക്കുകയും ചെയ്യും.
ദേശീയതലത്തില്‍ തന്നെ അടുത്ത തവണ ലോക്‌സഭയില്‍ സ്ത്രീ, യുവജന പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമമാണ് പലര്‍ക്കും പ്രതീക്ഷ നല്‍കുന്നത്. എന്നാല്‍ അപ്രതീക്ഷിതവും ചിലപ്പോള്‍ സംസ്ഥാന ഘടകത്തെപ്പോലും അമ്പരപ്പിക്കുന്ന വിധത്തിലുമായിരിക്കും രാഹുലിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ രീതിയെന്നാണു സൂചന.
സരിതാ നായരുടെ സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുങ്ങി നില്‍ക്കുന്ന കോണ്‍ഗ്രസിനു കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വലിയ വെല്ലുവിളിയായിരിക്കും എന്നുറപ്പാണ്. അതിനിടയില്‍ സീറ്റിനു വേണ്ടി വനിതാ നേതാക്കള്‍ തുടങ്ങിയിരിക്കുന്ന മുന്നേകൂട്ടിയുള്ള ശ്രമം വലിയ തലേവദനയായി മാറിയിരിക്കുകയാണെന്നു നേതാക്കള്‍ അടക്കം പറഞ്ഞു തുടങ്ങിയിരിക്കുന്നു.
കേരളത്തിലെത്തുന്ന കേന്ദ്രനേതാക്കള്‍ക്കും ഡല്‍ഹിക്കു പോകുന്ന കേരള നേതാക്കള്‍ക്കും മുന്നില്‍ ശുപാര്‍ശയുമായാണ് സീറ്റുമോഹികളുടെ ശ്രമങ്ങള്‍. തങ്ങള്‍ക്കു വ്യക്തിപരമായി അടുപ്പമുള്ള നേതാക്കളെ ഉപയോഗിച്ച് അവര്‍ പല വഴിക്കു ശുപാര്‍ശകള്‍ക്കു ശക്തികൂട്ടാന്‍ ശ്രമിക്കുന്നുമുണ്ട്.
Keywords : Thiruvananthapuram, Congress, Election, Nomination, Rahul Gandhi, Woman, Kerala, Shahida Kamal, Shani Mol Usman, Deepthi mary varghese, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഒരു വനിതയെപ്പോലും കോണ്‍ഗ്രസ് എം.പിയായി പാര്‍ലമെന്റില്‍ എത്തിക്കാന്‍ കഴിയാതിരുന്നതിനു പകരം ഇത്തവണ മൂന്നു പേരെയെങ്കിലും ഉറപ്പുള്ള സീറ്റുകളില്‍ നിര്‍ത്താനാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം എന്ന സൂചന ലഭിച്ചതോടെയാണ് ആ സീറ്റുകളില്‍ മല്‍സരിക്കാന്‍ വനിതാ നേതാക്കളുടെ തള്ളല്‍ തുടങ്ങിയിരിക്കുന്നത്.
എ.ഐ.സി.സി സെക്രട്ടറി സ്ഥാനത്തു നിന്ന് ഷാനിമോള്‍ ഉസ്മാനെ മാറ്റിയത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉറപ്പുള്ള സീറ്റില്‍ മല്‍സരിപ്പിക്കാനാണെന്ന വ്യക്തമായ സൂചനയുണ്ട്. തനിക്ക് മല്‍സരിക്കണം എന്ന് അവര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് എ.ഐ.സി.സി പുനഃസംഘടനയില്‍ അവരെ വീണ്ടും എ.ഐ.സി.സി സെക്രട്ടറിയാക്കാതിരുന്നതെന്ന് നേരത്തേ വിശ്വസനീയമായി കെവാര്‍ത്ത റിപോര്‍ട്ടു ചെയ്തിരുന്നു.
Shahida Kamal |
ഹൈക്കമാന്‍ഡിന്റെ ഭാഗത്തുനിന്ന് ഉറപ്പുള്ളതുകൊണ്ട് ഷാനിമോള്‍ സീറ്റിനു വേണ്ടി ഇടിക്കുന്നില്ല. ബാക്കിയുള്ള വനിതാ സീറ്റുകളില്‍ പിടി മുറുക്കാന്‍ മറ്റു ചില നേതാക്കളാണു മുന്‍നിരയിലുള്ളത്.
കഴിഞ്ഞ തവണ ഷാനിമോള്‍ മല്‍സരിക്കാതിരുന്നതിനേത്തുടര്‍ന്ന് ഒഴിവുവന്ന കാസര്‍കോട് സീറ്റില്‍ മല്‍സരിച്ച ഷാഹിദ കമാല്‍, കേരളത്തില്‍ നിന്ന് സീറ്റു പ്രതീക്ഷിച്ച് പ്രവര്‍ത്തന മണ്ഡലം ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കു മാറ്റിയ ദീപ്തി മേരി വര്‍ഗീസ് എന്നിവരാണ് സീറ്റിനായി മുന്‍ നിരയിലുള്ളത്.
കഴിഞ്ഞ കെ.പി.സി.സി പുനസംഘടനയിലും ഏതെങ്കിലും സ്ഥാനത്ത് എത്താന്‍ കഴിയാതിരുന്നവരാണ് ഷാഹിദയും ദീപ്തിയും ഉള്‍പെടെയുള്ളവര്‍. എന്നാല്‍ ഇവരെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്ന കാര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃ തലത്തില്‍ യാതൊരുവിധ ആലോചനകളും ഇല്ലെന്നാണു സൂചന.
സ്ഥാനാര്‍ത്ഥികള്‍ ആരാകണം എന്ന് ആലോചിക്കാന്‍ തുടങ്ങിയിട്ടേയില്ലെന്നും ഇപ്പോഴേ സീറ്റിനു വേണ്ടി തിരക്കിട്ടു ശ്രമിക്കുന്നവര്‍ക്ക് അത് ഫലത്തില്‍ വിനയായി മാറുകയേ ഉള്ളൂവെന്നും മുന്‍ കെ.പി.സി.സി ഭാരവാഹിയായ പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെ വാര്‍ത്തയോടു പറഞ്ഞു.
Shani Mol Usman |
ദേശീയതലത്തില്‍ തന്നെ അടുത്ത തവണ ലോക്‌സഭയില്‍ സ്ത്രീ, യുവജന പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമമാണ് പലര്‍ക്കും പ്രതീക്ഷ നല്‍കുന്നത്. എന്നാല്‍ അപ്രതീക്ഷിതവും ചിലപ്പോള്‍ സംസ്ഥാന ഘടകത്തെപ്പോലും അമ്പരപ്പിക്കുന്ന വിധത്തിലുമായിരിക്കും രാഹുലിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ രീതിയെന്നാണു സൂചന.
Deepthi mary varghese |
കേരളത്തിലെത്തുന്ന കേന്ദ്രനേതാക്കള്‍ക്കും ഡല്‍ഹിക്കു പോകുന്ന കേരള നേതാക്കള്‍ക്കും മുന്നില്‍ ശുപാര്‍ശയുമായാണ് സീറ്റുമോഹികളുടെ ശ്രമങ്ങള്‍. തങ്ങള്‍ക്കു വ്യക്തിപരമായി അടുപ്പമുള്ള നേതാക്കളെ ഉപയോഗിച്ച് അവര്‍ പല വഴിക്കു ശുപാര്‍ശകള്‍ക്കു ശക്തികൂട്ടാന്‍ ശ്രമിക്കുന്നുമുണ്ട്.
Keywords : Thiruvananthapuram, Congress, Election, Nomination, Rahul Gandhi, Woman, Kerala, Shahida Kamal, Shani Mol Usman, Deepthi mary varghese, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.