തിരഞ്ഞെടുപ്പ് പ്രചാരണം; രാഹുല്‍ കേരളത്തില്‍

 


കൊച്ചി: (www.kvartha.com 05.04.2014) ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി യു.പി.എ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശനിയാഴ്ച കേരളത്തിലെത്തും. ആദ്യം കാസര്‍കോട്ട് ടി. സിദ്ദീഖിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചായിരിക്കും രാഹുലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുക.

അതിനുശേഷം ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന് വേണ്ടിയും ചെങ്ങന്നൂരില്‍ കൊടിക്കുന്നില്‍ സുരേഷിനു വേണ്ടിയും തുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടും ദേശീയ വൈസ് പ്രസിഡണ്ടുമായ ബിന്ദുകൃഷ്ണ മത്സരിക്കുന്ന ആറ്റിങ്ങലിലും സംസാരിക്കും.

ആറ്റിങ്ങലിലാണ് രാഹുലിന്റെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ അവസാനിക്കുക. തുടര്‍ന്ന് ശനിയാഴ്ച തന്നെ രാഹുല്‍ ഡല്‍ഹിയിലേയ്ക്ക് മടങ്ങും. ഞായറാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കേരളത്തിലെത്തും.

തിരഞ്ഞെടുപ്പ് പ്രചാരണം; രാഹുല്‍ കേരളത്തില്‍
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

 Keywords: Kerala, UPA Vice President, Rahul Gandi, Election Campaign, Kasargode, Attigal





ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia