സവാദ് ഹുദവി
(www.kvartha.com 28.09.2014) വീണ്ടും ഒരു സെപ്തംബറിന്റെ അവസാനമടുക്കുമ്പോള്‍ ഓര്‍മകളില്‍ മായാതെ ആ പൂമുഖം ഓടി വരും. 1927ന് കോഴിക്കോട് ജില്ലയിലെ അത്തോളിയില്‍ പായമ്പുരത്തില്‍ അലി മുസ്ലിയാരുടെയും മറിയുമ്മയുടെയും പുത്രനായി ഒരു സാധാരണ കുടുംബത്തില്‍ ജന്മം കൊണ്ട സി എച്ച് മുഹമ്മദ് കോയ സാഹിബ് കേരള ജനതയുടെ അമരക്കാരനായി മാറുകയായിരുന്നു.
കേരളത്തിലെ ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു അദ്ദേഹം. അനാഥരുടെ അത്താണിയായി ജനങ്ങള്‍ക്ക് വേണ്ടി നില കൊണ്ടു. കുറഞ്ഞ കാലം കൊണ്ട് ജനമനസുകളില്‍ ഇടം പിടച്ച രാഷ്ട്രീയക്കാരന്‍. പഞ്ചായത്ത് തലം മുതല്‍ കേരളത്തിന്റെ മുഖ്യമന്ത്രി കസേര വരെ ഈ വിനയാന്വിത ജീവിതത്തെ തേടിയെത്തി. നിയമസഭകള്‍ക്കും നിയമപാലകര്‍ക്കും ഈ ശബ്ദം സുപരിചിതമായിരിക്കും.
''സര്‍, അങ്ങയെ അഭിനന്ദിച്ചുകൊണ്ട് ഇവിടെ പ്രകടിപ്പിക്കപ്പെട്ട വികാരങ്ങള്‍ മുസ്‌ലിം ലീഗ് പാര്‍ട്ടിക്ക് വേണ്ടി ഞാനും ആവര്‍ത്തിച്ച് പ്രകടിപ്പിച്ചു കൊള്ളട്ടെ. അങ്ങ് ഏറ്റെടുത്തിരിക്കുന്നത് ഏറ്റവും ഗൗരവമേറിയ ഉത്തരവാദിത്വമാണ് എന്നത് ഞാന്‍ മറക്കുന്നില്ല. ഒരു ന്യൂനപക്ഷത്തിന്റെ ശബ്ദം ഞങ്ങള്‍ക്കിവിടെ പ്രകടിപ്പിക്കേണ്ടതുണ്ടെന്നു മനസിലാവുമ്പോള്‍ ഞങ്ങള്‍ അങ്ങയില്‍ അര്‍പിച്ചിരിക്കുന്ന വിശ്വാസത്തിന്റെ സ്വഭാവം എന്താണെന്ന് അങ്ങ് വേണ്ട പോലെ ധരിക്കുമെന്ന് വിശ്വസിക്കുന്നു''.
കേരള നിയമസഭയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ആര്‍.ശങ്കരനാരായണന്‍ തമ്പി ആദ്യ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് സി.എച്ച്. നടത്തിയ പ്രഭാഷണത്തിലെ വാക്കുകളാണിത്. വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും ജനമനസുകളില്‍ അദ്ദേഹം ഇടം പിടിച്ചു. ആദ്യത്തെ നിയമസഭയില്‍ തന്നെ താനൂരില്‍ നിന്ന് മുസ്ലിം ലീഗിന്റെ പ്രതിനിധിയായി സ്ഥാനം പിടിച്ചു. അന്ന് മുസ്ലിം ലീഗില്‍ നിന്ന് ജയിച്ചു വന്ന എട്ട് എം.എല്‍.എ.മാരില്‍ ഒന്നാമനായിരുന്നു സി.എച്ച്.മുഹമ്മദ് കോയ. അന്ന് മുതല്‍ പിന്നെ ജീവിതാന്ത്യം വരെ പൊതു പ്രവര്‍ത്തനത്തില്‍ പൊതു ജനങ്ങള്‍ക്ക് വേണ്ടി രാപകല്‍ ഭേദമന്യേ അദ്ദേഹം സമയം ചെലവഴിച്ചു.
1967 ലെ ഇ.എം.എസിന്റെ മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു അദ്ദേഹം. മാറ്റങ്ങളും പുരോഗമന പരിഷ്‌ക്കാരങ്ങളുമായി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പുത്തനുണര്‍വ്വ് സമ്മാനിച്ചതായിരുന്നു സി.എച്ചിന്റെ വിദ്യഭ്യാസ മന്ത്രിക്കാലം. കേരളം കണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയായി അദ്ദേഹത്തെ ഇന്നും ജനം വാഴ്ത്താറുണ്ട്. പത്താം ക്ലാസ് വരെ വിദ്യാഭ്യാസം സൗജന്യമാക്കിയത് സി.എച്ചിന്റെ കാലത്തായിരുന്നു. അതേ കാലം തന്നെയായിരുന്നു മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന് സ്‌കോളര്‍ഷിപ്പ് നടപ്പിലാക്കപ്പെട്ടതും. മാത്രമല്ല പിന്നാക്കമായി കാണപ്പെട്ടിരുന്ന മുസ്ലിം സമുദായത്തിന് വിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടി അറബി ഭാഷയും അദ്ദേഹം പ്രാഥമിക വിദ്യാലയങ്ങളില്‍ നിര്‍ബന്ധമാക്കി. ഇതുമൂലം ഒരുപാട് അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ജോലിയും ലഭിച്ചു. പ്രവര്‍ത്തനം കൊണ്ടും സൂക്ഷ്മമായ കാഴ്ചപ്പാട് കൊണ്ടും വിദ്യാഭ്യാസ മേഖലയില്‍ ഒരു വിപ്ലവ പരിവര്‍ത്തനമായിരുന്നു സി.എച്ച്.കാഴ്ച്ചവെച്ചത്. തികച്ചും സാമൂഹിക പ്രതിബദ്ധതയും സാമുദായിക സൗഹാര്‍ദവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ നില കൊണ്ടു.
പിന്നാക്കത്തിന്റെ പടുകുഴിയിലായിരുന്ന മുസ്ലിം സമൂഹത്തെ ഒ.ബി.സി.പട്ടികയില്‍ ഉള്‍െപടുത്തിയത് സി. എച്ചിന്റെ പരിശ്രമത്തിന്റെ പരിണിത ഫലമായിരുന്നു. കേരളത്തിന്റെ നവ വിദ്യാഭ്യാസ ചരിത്രത്തില്‍ മുഴുവന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന മലപ്പുറം ജില്ല രൂപം കൊണ്ടത് തന്നെ അദ്ദേഹത്തിന്റെ തലയില്‍ നിന്നുദിച്ച ആശയമായിരുന്നു. അവഗണനകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും എന്നും ചവറ്റു കൊട്ടയില്‍ മാത്രം സ്ഥാനം കല്‍പിച്ചതാണ് സാഹിബിന്റെ വിജയ കാരണം. കേരള സംസ്ഥാനത്തിന് ഇന്ന് അഭിമാന പുരസരം തലയുയര്‍ത്തി നില്‍ക്കുന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ രൂപീകരണത്തിന് പിന്നിലും ഈ പരിശുദ്ധ കരങ്ങള്‍ തന്നെയായിരുന്നു.
കോഴിക്കോട് മലപ്പുറം ജില്ലകളിലെ ഏറെയൊന്നും വികസിതമല്ലാത്ത ഈ സ്ഥലം സര്‍വകലാശാലാ മന്ദിരം ഉയര്‍ന്നത് വഴി ആ നാടിന്റെ പുരോഗമനത്തിനും വളിതെളിച്ചു. സെനറ്റ്, സിന്‍ഡിക്കറ്റ്, അക്കാദമിക്ക് കൗണ്‍സില്‍ എന്നീ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ പങ്കും സി.എച്ച്.വരുത്തി വെച്ചു. അക്ഷരാര്‍ത്ഥത്തില്‍ വിദ്യാഭ്യാസ മേഖലക്ക് വിപ്ലവത്തിന്റെ മാറ്റങ്ങളായിരുന്നു ആ കാലഘട്ടം.
ഒരു പൊതുപ്രവര്‍ത്തകനിലുപരി നര്‍മവും ചിന്തോദ്ദീപകവുമായ പ്രസംഗത്തിലൂടെ കേരളം കണ്ട നല്ലൊരു വാഗ്മി എന്ന പേരും അദ്ദേഹം സ്വായത്തമാക്കി. 1967 മുതല്‍ 1972 വരെ ലോക്‌സഭയും ഈ ശബ്ദത്തിന് സാക്ഷ്യം വഹിച്ചു. ഔദാര്യങ്ങള്‍ക്ക് അന്യരുടെ മുന്നില്‍ കൈ നീട്ടിയില്ലെങ്കിലും അവകാശങ്ങള്‍ അന്യര്‍ക്ക് വേണ്ടി നേടിക്കൊടുക്കാന്‍ ഇദ്ദേഹം ജീവിതം തന്നെ നീക്കി വെച്ചു. അശരണര്‍ക്കും നിരാലംബര്‍ക്കും ഏക ആശ്രയമായി നില കൊണ്ട മുഹമ്മദ് കോയ സാഹിബ് കേരള ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു നേതാവായി മാറി. പണത്തിന് മുമ്പില്‍ ആദര്‍ശം മറന്നു പോവുന്ന പുത്തന്‍ ഖദര്‍ ഏമാന്മാരും കാവി പടയങ്കിയണിഞ്ഞ രാജ്യ സുരക്ഷാ വലയം ചമയുന്ന ഭടന്മാരും ഈ ജീവചരിത്രവും ഒന്നറിഞ്ഞിരിക്കല്‍ നന്നായിരിക്കും.
കേരളത്തിലെ സകല മേഖലകളിലും ഈ കൈ പതിഞ്ഞിട്ടുണ്ട്. ഏറ്റവും കുറഞ്ഞ കാലം കേരളം കണ്ട മുഖ്യമന്ത്രിയായിരുന്നു സി.എച്ച്. ഇദ്ദേഹം മുഖ്യമന്ത്രിയായതിനു പിന്നിലും ഒരു കഥയുണ്ട്. ആദ്യ സപ്തമന്ത്രിസഭാ മുഖ്യമന്ത്രിയായിരുന്നു ഇ.എം.എസ്. 1969 ല്‍ ചില രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം രാജിവെച്ചതിന്റെ നാണക്കേട് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തീരുന്നതിന് മുമ്പ് തന്നെ 1979 ലും തുല്യ സംഭവമുണ്ടായി. അന്ന് സി.എച്ചിന്റെ നേതൃത്വത്തില്‍ നിയമസഭ പാസാക്കണമെന്ന് ആവശ്യപ്പെട്ട ഇഷ്ടദാന ബില്‍ അന്നത്തെ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായര്‍ക്ക് മുന്നോട്ടുകൊണ്ടു പോവാന്‍ പറ്റിയില്ല.
ഉടനെ മറുപടി തീര്‍ത്തത് രാജിയിലൂടെയായിരുന്നു. ഇതിന്റെ പേരില്‍ മുസ്ലിം ലീഗും സി.എച്ചും വിമര്‍ശിക്കപ്പെട്ടു. പക്ഷെ ഉടനെ ഐക്യജനാധിപത്യ മുന്നണിയുടെ യോഗം ചേര്‍ന്നു സി.എച്ച്.മുഖ്യമന്ത്രി സ്ഥാനം ഏല്‍ക്കണമെന്ന് ആവശ്യപ്പെട്ടു. നിയമസഭയിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയില്‍ നിന്നുള്ള 83 എം.എല്‍.എമാരുടെ വോട്ടോടു കൂടി മുഹമ്മദ് കോയ സാഹിബിനെ മുഖ്യമന്ത്രി പദത്തിലേക്ക് ആനയിച്ചു. 1979 ലെ ഒക്‌ടോബറില്‍ സി.എച്ച്.അടങ്ങുന്ന ഏഴ് മന്ത്രിമാര്‍ സ്പീക്കര്‍ ചാക്കീരി അഹ്മദ് കുട്ടി സാഹിബിന്റെ മുന്നില്‍ സത്യവാചകം ചൊല്ലി സിംഹാസനത്തില്‍ കയറി. രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലകൊണ്ട നേരത്ത് രാഷ്ട്രപതി ഭരണം വരാന്‍ സാധ്യതയുണ്ടായതിനാലാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ ഐക്യ ജനാധിപത്യ മുന്നണിയെ പ്രേരിപ്പിച്ചത്. ഈ തീരുമാനം വന്നത് പാണക്കാട്ടെ കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്നുള്ളതാണെന്നതാണ് അതിനേക്കാളേറെ ആശ്ചര്യം.
ഭരണത്തിലേറിയ ഉടനെ നടത്തിയ വിശ്വപ്രസിദ്ധമായ പ്രസംഗത്തില്‍ സി.എച്ച് പറഞ്ഞു: ''ജനാധിപത്യ കക്ഷികളുടെ പൂര്‍ണസഹായത്തോടെ ഭരണത്തിലേറിയ ഈ ഗവണ്‍മെന്റിന്റെ തലവനെന്ന നിലക്ക് എന്റെ ഉത്തരവാദിത്തങ്ങളെ പറ്റിയും ചുമതലകളെ പറ്റിയും ഞാന്‍ തികച്ചും ബോധവാനാണ്. ആദ്യമായും അവസാനമായും ജനനന്മ ലക്ഷ്യമാക്കി മുന്നോട്ടു പോവാനും ഈ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. ജനാധിപത്യമുല്യങ്ങളിലും ജനനന്മയിലും വിശ്വാസമുള്ള പ്രത്യാശയുള്ള മഴുവന്‍ സാമൂഹിക രാഷ്ട്രീയ സംഘടനകളുടെ സഹായവും പിന്തുണയും ഞങ്ങളോടൊപ്പമുണ്ടാവുമെന്ന് പൂര്‍ണവിശ്വാസമുണ്ട്. അത് നിര്‍ലോഭമുണ്ടാവമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു'.
എത്ര കാലം ഭരിച്ചു എന്നതിലല്ല ഒരു മന്ത്രിസഭയുടെ നേട്ടം എണ്ണപ്പെടുക മറിച്ച് ഉള്ള കാലത്ത് എന്ത് ചെയ്തു എന്നതിലാണ് മന്ത്രിസഭ ശ്രദ്ധിക്കപ്പെടുക. 50 ദിവസമാണെങ്കിലും അമ്പതിലപ്പുറം പരിപാടികളും നടത്തിയാണ് സി.എച്ച.് ഈ പടിയിറങ്ങിയത്. ഇഷ്ടദാന ബില്ലായിരുന്നു പി.കെ. വാസുദേവന്‍ നായര്‍ പടിയിറങ്ങാനും ലീഗിന്റെ ചരിത്രനായകന്‍ ഈ പടികയറാനും കാരണമായത് അതേ ബില്ലിന്റെ അംഗീകാരം നേടിക്കൊടുത്തതായിരുന്നു ഈ ഭരണകാലത്ത് സി എച്ച് ചെയ്ത എടുത്തുപറയേണ്ട നന്മ. ഒക്‌ടോബര്‍ 24ന് ഈ ബില്‍ അവതരിപ്പിക്കുകയും 26ന് ബില്‍ ചര്‍ചകള്‍ക്ക് വിധേയമാക്കി നിയമസഭയുടെ അംഗീകാരത്തോടെ എല്ലാ എതിര്‍പുകളെയും വലിച്ചെറിഞ്ഞ് പാസാക്കുകയും ചെയ്തു.
വ്യത്യസ്ത വ്യക്തി നിയമങ്ങള്‍ നിലനില്‍ക്കുന്നത് മൂലമുള്ള വിവേചനം ഒഴിവാക്കുക മാത്രമായിരുന്നു ഈ ബില്ല് കൊണ്ട് മുഖ്യമന്ത്രി ഉദ്ദേശിച്ചിരുന്നത്. അവസാനം ഉള്ളില്‍ നിന്ന് തന്നെ കരുക്കള്‍ നീങ്ങാന്‍ തുടങ്ങിയപ്പോള്‍ സ്വമേധയാ 1979 ഡിസംബര്‍ ഒന്നിനു സി. എച്ച.് അടങ്ങുന്ന സപ്തമന്ത്രി സഭാ ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. ഈ കുറഞ്ഞ കാലയളവിനുള്ളില്‍ സംസ്ഥാനത്തിന്റെ വിവിധ വകുപ്പുകളിലും ചെറിയ തോതിലെങ്കിലും ഈ കൈപതിഞ്ഞിട്ടുണ്ട്.
ഈ കാലയളവിനുള്ളില്‍ സി.എച്ച് ചെയ്തുകൊടുത്ത നന്മകള്‍ എടുത്തു പറയേണ്ടത് തന്നെയാണ്. കോഴിക്കോടിന് വേണ്ടി രണ്ട് കോടിയുടെ െ്രെഡനേജ് സി.എച്ച്.നടപ്പില്‍ വരുത്തി, ഫ്രാന്‍സിസ് റോഡില്‍ റെയില്‍വെ ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കശുവണ്ടി തൊഴിലാളികള്‍ക്ക് ക്ഷേമനിധി നടപ്പിലാക്കിയത് തൊഴിലാളി അസോസിയേഷന്റെ പ്രശംസ ഏറ്റ് വാങ്ങാന്‍ കാരണമായി. കണ്ണൂരില്‍ 3790 ഏക്കര്‍ സ്ഥലത്ത് കശുമാവ് കൃഷി പുനരുദ്ധരിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കി. പെരിന്തല്‍മണ്ണയില്‍ ആയിരം ഏക്കര്‍ സ്ഥലത്ത് തെങ്ങ് കൃഷിക്കുള്ള അംഗീകാരവും നല്‍കി. തൊഴിലില്ലായ്മ മുഖ്യ പ്രശ്‌നമായി കാണുന്ന നമ്മുടെ സംസ്ഥാനത്തിന്റെ തൊഴില്‍ ദാന പദ്ധതി നടപ്പാക്കാന്‍ ഓരോ ബ്ലോക്കിനും 10 ലക്ഷം രൂപ ധനസഹായം നല്‍കി. ഇങ്ങനെ നീണ്ടു നില്‍ക്കുന്ന പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് ഈ അത്തോളി സാഹിബ് ചെയ്ത് തീര്‍ത്തത് കേവലം 50 ദിവസം കൊണ്ടാണെന്ന് ആരും വിസ്മരിച്ച് പോവരുത്. ഉള്ളിലുള്ള പടലപ്പിണക്കങ്ങളും എതിര്‍പുകളും രാഷ്ട്രീയ കരുനീക്കങ്ങളും സി.എച്ചിന് എതിരില്ലായിരുന്നുവെങ്കില്‍ കേരളം കണ്ട എക്കാലത്തേയും മുഖ്യമന്ത്രിയായി സി.എച്ച്. എണ്ണപ്പെടുമായിരുന്നു.
ലീഗിന്റെ സെക്രട്ടറി സ്ഥാനം രാജിവെച്ചായിരുന്നു സ്പീക്കര്‍ സ്ഥാനത്തേക്ക് സി.എച്ച്. അവരോധിതനായത്. തികച്ചും നിഷ്പക്ഷതയോടെയാണ് ഈ വകുപ്പ് അദ്ദേഹം കൈകാര്യം ചെയ്തത്. ഫലിതങ്ങളും പ്രസംഗങ്ങളും എഴുത്തുകളുമൊക്കെ സി.എച്ചിന്റെ ഉടപ്പിറപ്പായിരുന്നെന്ന് തന്നെ പറയാം. സി.എച്ചിന്റെ ഫലിതം കേട്ടാല്‍ ചിരിക്കാത്തവനും ചിരിച്ച് പോവും. കേരള സിനിമയിലെ ഹാസ്യനടന്മാര്‍ പോലും പിന്നോട്ടടിക്കേണ്ടി വരുന്ന ചിന്തോദ്ദീപകമായ തമാശകളായിരുന്നു സി.എച്ച്. മൊഴിഞ്ഞിരുന്നത്. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ പുത്രന്‍ ഒരിക്കല്‍ സി.എച്ചിനെ സമീപിച്ചു. ഞാന്‍ ഇന്ന ആളുടെ സീമന്ത പുത്രനാണെന്ന് പരിചയപ്പെടുത്തി. ഉടനെ സി.എച്ച്.പറഞ്ഞു ''ആ സീ അങ്ങ് വെട്ടിക്കള''
1958 സെപ്റ്റംബര്‍ 28ന് ഹൈദരബാദ് ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വെച്ച് അദ്ദേഹം യാത്രയായി. ജീവിച്ച 56 വര്‍ഷങ്ങള്‍ ഇവിടുത്തെ രാഷ്ട്രീയ ഖദര്‍ധാരികള്‍ക്കും വെള്ളയണിഞ്ഞ കേസരികളില്‍ അടയിരിക്കുന്നവര്‍ക്കും ഉത്തരവാദിത്തബോധമെന്താണെന്നും രാഷ്ട്രീയമെന്താണെന്നും വേണ്ടവിധം പറഞ്ഞു കൊടുത്താണ് ഈ പച്ചപ്പതാക നെഞ്ചിലേറ്റി ജീവിച്ച ചരിത്ര നായകന്‍ യാത്രയായത്.
ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥതയും നിഷ്‌കളങ്കതയും മാത്രം നിഴലിച്ച സി.എച്ചിന് മുന്നിലേക്ക് സ്ഥാനങ്ങള്‍ തേടിയെത്തുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ രാജ്യത്തിന് അന്ന് നഷ്ടപ്പെട്ടത് കേവലം ഒരു രാഷ്ട്രീയ ചിന്തകനെ മാത്രമായിരുന്നില്ല മറിച്ച് അവമതി നിറഞ്ഞ അവഗണനയോടെ മാത്രം കണ്ടിരുന്ന ന്യുനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമായി പാര്‍ലമെന്റ് മന്ദിരങ്ങളില്‍ ശബ്ദിച്ചിരുന്ന പാവങ്ങളുടെ അത്താണിയും നിരാലംബരുടെ ആശ്രിതനും കൂടിയായിരുന്നു. ഈ ജീവിതത്തില്‍ നിന്ന് ഊര്‍ജം കൊണ്ട് ഇനിയും നുറു കണക്കിന് സി.എച്ചുമാരെ ജന്മം നല്‍കാന്‍ നമ്മുടെ കൊച്ചു കേരളത്തിന് കനിയട്ടെ എന്ന് പ്രത്യാശിക്കുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

![]() |
Savad Hudawi |
Also Read:
പോലീസ് സ്‌റ്റേഷനില്‍ ക്രൂരമര്‍ദനത്തിരയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആശുപത്രിയില്‍
Keywords: Kerala, Article, CM, C.H Mohammed Koya, Institute of medical science, Road, Parliament, Savad Hudavi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.