സോമാലിയില്‍ 500 അല്‍ ശബാബ് പോരാളികള്‍ പൊതുമാപ്പ് സ്വീകരിച്ചു

 


മൊഗാദിഷു: (www.kvartha.com 29.09.2014) സോമാലി സര്‍ക്കാര്‍ മുന്നോട്ടുവെച്ച പൊതുമാപ്പ് 500ഓളം അല്‍ ശബാബ് പോരാളികള്‍ പ്രയോജനപ്പെടുത്തി. അല്‍ ശബാബ് നേതാവ് അഹമ്മദ് അബ്ദി ഗോഡൈനിന്റെ മരണത്തോടെയാണ് അല്‍ ശബാബിന്റെ ശക്തി ക്ഷയിച്ചത്.

മുന്‍ പോരാളികളുടെ പുനരധിവാസത്തിന് മുന്‍ കൈയ്യെടുക്കുന്ന ഇന്റര്‍നാഷണല്‍ ഏജന്‍സിയായ ബര്‍ബാര്‍ ഇനീഷ്യേറ്റീവാണ് പൊതുമാപ്പ് സ്വീകരിച്ച പോരാളികളുടെ എണ്ണം പുറത്തുവിട്ടത്.

നിരന്തരമായ സൈനീക നീക്കങ്ങള്‍ അല്‍ ശബാബിന് തിരിച്ചടിയായി. കൂടാതെ സംഘടനയുടെ വരുമാനം നഷ്ടമായതും പോരാളികളുടെ കൊഴിഞ്ഞുപോക്കിന് കാരണമായി.

സോമാലിയില്‍ 500 അല്‍ ശബാബ് പോരാളികള്‍ പൊതുമാപ്പ് സ്വീകരിച്ചു SUMMARY: Mogadishu: A total of 545 members of the armed Islamist militant group Al Shabaab have accepted an amnesty offered by the Somali government after the death of former leader of the militia, Ahmed Abdi Godane.

Keywords: Ahmed Abdi Godane, Al Shabaab, Somali
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia