മമത കുല്‍ക്കര്‍ണിയേയും വിക്കി ഗോസ്വാമിയേയും കുടുക്കിയതിന് പിന്നില്‍ ദാവൂദ് ഇബ്രാഹീം

 


ന്യൂഡല്‍ഹി: (www.kvartha.com 16.11.2014) മുന്‍ ബോളീവുഡ് മാദകറാണി മമത കുല്‍ക്കര്‍ണിയേയും ഭര്‍ത്താവ് വിക്കി ഗോസ്വാമിയേയും കുടുക്കിയതിന് പിന്നില്‍ അധോലോക രാജാവ് ദാവൂദ് ഇബ്രാഹീമാണെന്ന് റിപോര്‍ട്ട്. മറ്റൊരു അധോലോക തലവനായ ഛോട്ടാ രാജനുമായുള്ള അടുത്ത ബന്ധമാണ് ഗോസ്വാമിക്ക് വിനയായത്. ഗോസ്വാമിയേയും മമതയേയും കൂടാതെ കെനിയന്‍ മയക്കുമരുന്ന് മാഫിയ തലവന്മാരായ ബരാകത് ആകാഷയേയും അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ ഗുലാം ഹുസൈനേയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. പാക്കിസ്ഥാനിലെ പ്രമുഖ മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തലവനാണ് ഗുലാം ഹുസൈന്‍.

നവംബര്‍ 9നാണ് മമതയേയും ഭര്‍ത്താവിനേയും പോലീസ് കസ്റ്റഡിയിലെടുത്തത്. കെനിയയിലെ മയക്കുമരുന്ന് മാഫിയ തലവനായിരുന്നു ബരാകതിന്റെ പിതാവ് ഇബ്രാഹീം ആകാശ. 2000 മേയില്‍ ഇബ്രാഹീം നെതര്‍ലന്റില്‍ വെച്ച് കൊല്ലപ്പെട്ടു. സ്വന്തം കുടുംബാംഗങ്ങളുടെ കണ്മുന്നില്‍ വെച്ചാണ് ഇബ്രാഹീം കൊല്ലപ്പെട്ടത്.

ഇബ്രാഹീമിന്റെ മരണത്തോടെ അയാളുടെ ബിസിനസ് സാ മ്രാജ്യം തകരുമെന്നായിരുന്നു പ്രതിയോഗികളുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇബ്രാഹീമിന്റെ രണ്ട് ആണ്മക്കള്‍ ബിസിനസുകള്‍ ഏറ്റെടുത്തു. കെനിയയിലെ മയക്കുമരുന്ന് മാഫിയ തലവന്മാരായി ഇരുവരും.

ഈ സമയത്താണ് മുഹമ്മദ് ബഷീര്‍ സുലൈമാന്‍ എന്ന മയക്കുമരുന്ന് രാജാവ് ഇബ്രാഹീമിന്റെ കുത്തകയായിരുന്ന പ്രദേശങ്ങളിലെ ബിസിനസുകള്‍ പിടിച്ചെടുക്കാനിറങ്ങിയത്. ഇബ്രാഹീമിന്റെ മക്കളെ ഒതുക്കാനായി ഇയാള്‍ ദാവൂദ് ഇബ്രാഹീമിന്റെ സഹായം തേടി.

മമത കുല്‍ക്കര്‍ണിയേയും വിക്കി ഗോസ്വാമിയേയും കുടുക്കിയതിന് പിന്നില്‍ ദാവൂദ് ഇബ്രാഹീം
2011ലാണ് വിക്കി ഗോസ്വാമി ആകാശ സഹോദരന്മാര്‍ക്കൊപ്പം മയക്കുമരുന്ന് കടത്ത് നടത്തുന്നുണ്ടെന്ന വിവരം ദാവൂദ് ഇബ്രാഹീം അറിയുന്നത്. വിക്കിയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ബരാകത് ആകാശയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ദാവൂദിന് കഴിഞ്ഞു. അയാളിത് ബഷീര്‍ സുലൈമാനെ അറിയിച്ചു. ഈ വിവരങ്ങള്‍ പിന്നീട് പോലീസിന് ചോരുകയായിരുന്നു.

യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സിയുമായി വിവരങ്ങള്‍ കൈമാറിയ കെനിയന്‍ പോലീസ് പിന്നീട് അവരുടെ സഹായത്തോടെ വിക്കിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

SUMMARY: New Delhi: It was underworld don Dawood Ibrahim who got Vicky Goswami, the husband of former Bollywood actress Mamata Kulkarni, arrested, according to some media reports.

Keywords: Mamata Kulkarni, Vicky Goswami, Dawood Ibrahim, Akasha brothers, Drug mafia Kings, Kenya,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia