എം.വി. രാഘവന്‍ അന്തരിച്ചു

 


കണ്ണൂര്‍: (www.kvartha.com 09.11.2014) സി.എം.പി നേതാവും പരിയാരം മെഡിക്കല്‍ കോളജ് സ്ഥാപകനുമായ എം.വി രാഘവന്‍ (81) അന്തരിച്ചു. ഞായറാഴ്ച രാവിലെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ്, മറവിരോഗങ്ങള്‍ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു.

കേരള രാഷ്ട്രീയത്തിലെ പ്രമുഖ നേതാവായിരുന്നു എം.വി രാഘവന്‍. ആദ്യ കാല രാഷ്ട്രീയ പ്രവര്‍ത്തനം അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ട്ടിയിലും സി.പി.ഐ എമ്മിലുമായിരുന്നു. 1985 ല്‍ സി.പി.എമ്മില്‍ നിന്നും പുറത്താക്കപ്പെട്ടു. തുടര്‍ന്ന് 1986 ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി(സി.എം.പി) രൂപവത്കരിക്കുകയും ചെയ്തു.

മാടായി, തളിപ്പറമ്പ്, കൂത്തുപറമ്പ്, പയ്യന്നൂര്‍, അഴീക്കോട്, കഴക്കൂട്ടം, തിരുവനന്തപുരം (വെസ്റ്റ്) എന്നീ നിയമസഭാ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ സഹകരണ മെഡിക്കല്‍ കോളജായ പരിയാരം മെഡിക്കല്‍കോളജ് സ്ഥാപിച്ചത് എം.വി.ആര്‍.ആണ്. സംസ്‌കാരം തിങ്കളാഴ്ച പയ്യാമ്പലത്ത് നടക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

എം.വി. രാഘവന്‍ അന്തരിച്ചു

Keywords: M.V Raghavan, Communist Marxist Party (CMP), Leader and former Minister, Pariyaram Medical College Hospital, Parkinson's disease, Payyambalam crematorium
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia