പത്താമത് മഹീന്ദ്ര എക്‌സലന്‍സ് തിയേറ്റര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; 'മത്തി' മികച്ച നാടകം
Mar 27, 2015, 20:10 IST
ഡല്‍ഹി: (www.kvartha.com 27.03.2015) മാര്‍ച്ച് 27 ലോക നാടക ദിനത്തില്‍ പത്താമത് മഹീന്ദ്ര എക്‌സലന്‍സ് തിയേറ്റര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളത്തിന് അഭിമാനമായി ജിനോ ജോസഫ് സംവിധാനം ചെയ്ത 'മത്തി' മികച്ച നാടകം ഉള്‍പ്പെടെ പ്രധാനപ്പെട്ട നാല് പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കി. മികച്ച നാടകം, മികച്ച രചന, മികച്ച സംവിധായകന്‍, മികച്ച നടന്‍ എന്നീ പുരസ്‌ക്കാരങ്ങളാണ് മത്തി സ്വന്തമാക്കിയത്.
ആകെ മത്സരിച്ച 290 നാടകങ്ങളില്‍ നിന്നും അവസാന റൗണ്ടില്‍ എത്തിയ പത്തു നാടകങ്ങളില്‍ ഒന്നായിരുന്നു മത്തി. ഏഴു നോമിനേഷനുകളോടെ രാജ്യാന്തര തലത്തിലെ മികച്ച നാടകങ്ങളുമായി മത്സരിച്ച മത്തി അതില്‍ നാലു പുരസ്‌ക്കാരങ്ങളും കരസ്ഥമാക്കുകയായിരുന്നു. 2013ലെ കേരള സംസ്ഥാന സംഗീത നാടക അക്കാദമി മത്സരത്തില്‍ മികച്ച നാടകം, മികച്ച രചന, മികച്ച രണ്ടാമത്തെ നടന്‍ എന്നീ പുരസ്‌ക്കാരങ്ങളും മത്തി സ്വന്തമാക്കിയിരുന്നു.
എഴുപത്എണ്‍പത് കാലഘട്ടങ്ങളില്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്ന സാംസ്‌കാരിക രാഷ്ട്രീയ കൂട്ടായ്മകളെ പറ്റിയാണ് നാടകം ചര്‍ച്ച ചെയ്യുന്നത്. അന്യദേശ തൊഴിലാളികളുടെ കേരളത്തിലേക്കുള്ള കുടിയേറ്റവും, തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയം പറഞ്ഞിരുന്നവര്‍ മുതലാളിത്തത്തിലേക്ക് ചുവടു മാറിയതു0 അതിനെത്തുടര്‍ന്നുണ്ടായ സാംസ്‌കാരിക ശോഷിപ്പുമെല്ലാം നാടക0 ചോദ്യം ചെയ്യുന്നുണ്ട്. മത്തിയുടെ സൃഷ്ടാവായ ശ്രീ. ജിനോ ജോസഫ് പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ ജേര്‍ണലിസം വിഭാഗം അധ്യാപകനാണ്. കണ്ണൂര്‍ ജില്ലയിലെ എടൂരാണ് സ്വദേശം.
ആസാമീസ് നാടകമായ ധൌ, മണിപൂരി നാടകമായ ഡ്രീം ഫ്രം മൈ റൂം, ഹിന്ദി നാടകമായ എ സ്‌ട്രെയിറ്റ് പ്രൊപ്പോസല്‍, ആസാമീസ് നാടകമായ ഫാള്‍ ഓഫ് എ കിംഗ്, ഇംഗ്ലീഷ് നാടകമായ റേജ് & ബിയോണ്ട്, മറാത്തി നാടകമായ ആയ്ധാന്‍, ഇംഗ്ലീഷ് നാടകമായ സ്റ്റില്‍ & സ്റ്റില്‍ മൂവിംഗ്, ഹിന്ദി നാടകമായ കൗമുദി, കന്നഡ നാടകമായ ചിത്രപദ തുടങ്ങിയവ മത്തിയുടൊപ്പം അവസാന റൗണ്ടില്‍ മത്സരിച്ച നാടകങ്ങളാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Summary: 10th Mahindra Excellence Theatre Award (META) has declared on March 27- World Thetare Day. A Malayalam drama named 'Matthi' has secured four awards in the competition.
Keywords: META, Matthi, Play, Jino Joseph, Theatre
ആകെ മത്സരിച്ച 290 നാടകങ്ങളില്‍ നിന്നും അവസാന റൗണ്ടില്‍ എത്തിയ പത്തു നാടകങ്ങളില്‍ ഒന്നായിരുന്നു മത്തി. ഏഴു നോമിനേഷനുകളോടെ രാജ്യാന്തര തലത്തിലെ മികച്ച നാടകങ്ങളുമായി മത്സരിച്ച മത്തി അതില്‍ നാലു പുരസ്‌ക്കാരങ്ങളും കരസ്ഥമാക്കുകയായിരുന്നു. 2013ലെ കേരള സംസ്ഥാന സംഗീത നാടക അക്കാദമി മത്സരത്തില്‍ മികച്ച നാടകം, മികച്ച രചന, മികച്ച രണ്ടാമത്തെ നടന്‍ എന്നീ പുരസ്‌ക്കാരങ്ങളും മത്തി സ്വന്തമാക്കിയിരുന്നു.
എഴുപത്എണ്‍പത് കാലഘട്ടങ്ങളില്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്ന സാംസ്‌കാരിക രാഷ്ട്രീയ കൂട്ടായ്മകളെ പറ്റിയാണ് നാടകം ചര്‍ച്ച ചെയ്യുന്നത്. അന്യദേശ തൊഴിലാളികളുടെ കേരളത്തിലേക്കുള്ള കുടിയേറ്റവും, തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയം പറഞ്ഞിരുന്നവര്‍ മുതലാളിത്തത്തിലേക്ക് ചുവടു മാറിയതു0 അതിനെത്തുടര്‍ന്നുണ്ടായ സാംസ്‌കാരിക ശോഷിപ്പുമെല്ലാം നാടക0 ചോദ്യം ചെയ്യുന്നുണ്ട്. മത്തിയുടെ സൃഷ്ടാവായ ശ്രീ. ജിനോ ജോസഫ് പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ ജേര്‍ണലിസം വിഭാഗം അധ്യാപകനാണ്. കണ്ണൂര്‍ ജില്ലയിലെ എടൂരാണ് സ്വദേശം.
ആസാമീസ് നാടകമായ ധൌ, മണിപൂരി നാടകമായ ഡ്രീം ഫ്രം മൈ റൂം, ഹിന്ദി നാടകമായ എ സ്‌ട്രെയിറ്റ് പ്രൊപ്പോസല്‍, ആസാമീസ് നാടകമായ ഫാള്‍ ഓഫ് എ കിംഗ്, ഇംഗ്ലീഷ് നാടകമായ റേജ് & ബിയോണ്ട്, മറാത്തി നാടകമായ ആയ്ധാന്‍, ഇംഗ്ലീഷ് നാടകമായ സ്റ്റില്‍ & സ്റ്റില്‍ മൂവിംഗ്, ഹിന്ദി നാടകമായ കൗമുദി, കന്നഡ നാടകമായ ചിത്രപദ തുടങ്ങിയവ മത്തിയുടൊപ്പം അവസാന റൗണ്ടില്‍ മത്സരിച്ച നാടകങ്ങളാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: META, Matthi, Play, Jino Joseph, Theatre
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.