സുരേഷ് ഗോപി രാജ്യസഭാ എം.പി.യായേക്കും

 


ന്യൂഡല്‍ഹി: (www.kvartha.com 21.04.2015) ചലച്ചിത്രതാരം സുരേഷ് ഗോപി രാജ്യസഭാ എം.പി.യായേക്കും. സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ അറിയിച്ചതായി ബി.ജെ.പി വൃത്തങ്ങള്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാഷ്ട്രപതിക്ക് ശിപാര്‍ശ സമര്‍പ്പിച്ചത്. നിലവില്‍ രാജ്യസഭയില്‍ നാമനിര്‍ദേശം വഴി തെരഞ്ഞെടുക്കപ്പെടുന്ന ഏഴ് അംഗങ്ങളുടെ ഒഴിവുണ്ട്. ഇതില്‍ കലാകാരന്മാരുടെ ഒഴിവിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നത്. ഇതിന് രാഷ്ട്രപതിയുടെ അംഗീകാരം വേണം. ഗള്‍ഫിലേക്ക് പോകാനിരുന്ന സുരേഷ് ഗോപി യാത്ര റദ്ദാക്കി പാര്‍ട്ടി നേതാക്കളെ കാണാനുള്ള ഒരുക്കത്തിലാണ്.

സുരേഷ് ഗോപി രാജ്യസഭാ എം.പി.യായേക്കും


Keywords: Suresh Gopi, Rajya Sabha, BJP, Kerala, New Delhi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia