കവിയൂര്‍ പൊന്നമ്മയും ലളിതയും പ്രചാരണ ചൂടില്‍

 


വടക്കാഞ്ചേരി: (www.kvartha.com 07.05.2016) മലയാള സിനിമയുടെ അമ്മയായ കവിയൂര്‍ പൊന്നമ്മയും കെപിഎസി ലളിതയും തിരഞ്ഞെടുപ്പ് പ്രചാരണ ചൂടില്‍. ചലച്ചിത്ര താരങ്ങളായ ഗണേശ് കുമാര്‍, മുകേഷ്, ജഗദീഷ് എന്നിവര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരാര്‍ത്ഥികളാണ്. ഇവര്‍ക്ക് വോട്ടഭ്യര്‍ത്ഥിച്ച് നിരവധി യുവ താരങ്ങള്‍ പ്രചാരണത്തിനിറങ്ങുന്നതിന് പുറമേയാണ് ഇരുവരുടേയും രംഗപ്രവേശം.

വടക്കാഞ്ചേരിയില്‍ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയായി കെപിഎസി ലളിത മല്‍സര രംഗത്തെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് ലളിത മല്‍സര രംഗത്തുനിന്നും പിന്മാറിയിരുന്നു.

പത്തനാപുരത്ത് ഗണേശ് കുമാറിന് വോട്ടഭ്യര്‍ത്ഥിച്ച് ലളിതയെത്തിയപ്പോള്‍ കവിയൂര്‍ പൊന്നമ്മ കുന്നമംഗലത്താണ് എത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥി സികെ പത്മനാഭന് വോട്ടഭ്യര്‍ത്ഥിച്ചാണ് പൊന്നമ്മ എത്തിയത്.

കവിയൂര്‍ പൊന്നമ്മയും ലളിതയും പ്രചാരണ ചൂടില്‍

SUMMARY: Though she had to withdraw her candidature at Wadakkancherry due to protests from the local CPM workers, KPAC Lalitha returned to the campaign front in Pathanapuram seeking votes for Ganesh Kumar. Meanwhile, Kaviyoor Ponnamma campaigned in Kunnamangalam and solicited votes for BJP candidate CK Padmanabhan.

Keywords: Kerala, Election 2016, Kaviyoor Ponnamma, KPAC Lalitha, Election-2016, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia