കൊച്ചി സ്മാര്‍ട്ട് സിറ്റി ലോക ഭൂപടത്തിലേക്ക്

 


കൊച്ചി: (wwww.kvartha.com 18.05.2016) കൊച്ചി സ്മാര്‍ട്ട് സിറ്റി ലോക ഭൂപടത്തിലേക്ക്. രണ്ടാം ഘട്ടത്തില്‍ നിരവധി ബഹുരാഷ്ട്ര കമ്പനികളാണ് കൊച്ചിയില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രണ്ടുകോടിയിലധികം സന്ദര്‍ശകര്‍ എത്തുന്ന ദുബൈയില്‍ 2020ല്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോയില്‍ യു എ ഇ പവലിയനില്‍ കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ അപദാനങ്ങള്‍ ഉയരുമ്പോള്‍ അത് മറ്റൊരു നേട്ടമാകും. ആറുമാസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ലോകത്തെ പ്രധാന കമ്പനികളും പങ്കെടുക്കുന്നു.

കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ രണ്ടാം ഘട്ട വികസനത്തില്‍ ഡിജിറ്റല്‍ എനര്‍ജി കമ്പനികള്‍ക്കാണ് ഊന്നല്‍. 4.37 ഏക്കര്‍ സ്ഥലത്ത് 7.61 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് രണ്ടാം ഘട്ടത്തില്‍ കെട്ടിടം പണിയുന്നത്.

സ്മാര്‍ട്ട് സിറ്റിയുടെ ഒന്നാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കുകയും രണ്ടാം ഘട്ടത്തിന് മികച്ച തുടക്കം ലഭിക്കുകയും ചെയ്തതിനാല്‍ ദുബൈ സ്മാര്‍ട്ട് സിറ്റി അധികൃതര്‍ ആവേശത്തിലാണ്. രാജ്യാന്തര വിമാനത്താവളം, രാജ്യാന്തര കണ്ടെയ്‌നര്‍ ടെര്‍മിനല്‍, കൂറ്റന്‍മാളുകള്‍ തുടങ്ങിയവ സ്ഥാപിക്കപ്പെട്ട്, ലോകോത്തര നഗരങ്ങളിലൊന്നായി കൊച്ചി മാറിയിട്ടുണ്ട്.

മെട്രോ റെയില്‍ പദ്ധതി പൂര്‍ത്തിയായാല്‍, ദുബൈയോട് കിടപിടിക്കുന്ന നഗരമാകും. സ്മാര്‍ട്ട് സിറ്റിയില്‍ ആയിരത്തോളം കമ്പനികളാണ് വരാന്‍പോകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇടതടവില്ലാതെ സന്ദര്‍ശകര്‍ എത്തിക്കൊണ്ടിരിക്കും. കേരളത്തിനാകെ അതിന്റെ ഗുണം ലഭിക്കും.
കൊച്ചി സ്മാര്‍ട്ട് സിറ്റി ലോക ഭൂപടത്തിലേക്ക്

Keywords: Kochi Metro, Kochi, Ernakulam, World, Maps, Kerala, Metro, Busines, Travel & Tourism, Foreigners, Visitors.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia