പാര്‍ലെ ജി ബിസ്‌ക്കറ്റ് കമ്പനി പൂട്ടിയാല്‍ 18 വര്‍ഷമായി ഈ ബിസ്‌ക്കറ്റ് മാത്രം തിന്നുന്ന പെണ്‍കുട്ടി എന്തുചെയ്യും?

 


ബെലഗാവി: (www.kvartha.com 05.09.2016) ഒരിക്കലെങ്കിലും ബിസ്‌ക്കറ്റ് തിന്നാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ പാര്‍ലെ ജി ബിസ്‌ക്കറ്റ് മാത്രം ഭക്ഷണമാക്കിയ പെണ്‍കുട്ടി ആ കമ്പനി പൂട്ടിയാല്‍ എന്തുചെയ്യുമെന്ന ചോദ്യം ഉയരുന്നു.

കര്‍ണാടകയിലെ ബെലഗാവിയിലെ രാമാവയാണ് കഴിഞ്ഞ 18 വര്‍ഷമായി പാര്‍ലെ ജി ബിസ്‌ക്കറ്റ് തിന്നുമാത്രം ജീവിക്കുന്നത്. ഗോകാക് താലൂക്കിലെ തലകത്‌നാല്‍ ഗ്രാമത്തിലെ യല്ലപ്പയുടെയും യെല്ലവ്വയുടെയും മകളാണ് രാമാവ. ജനിച്ചിട്ട് ഇന്നുവരെ മറ്റൊരു ഭക്ഷണത്തിന്റെയും രുചി എന്താണെന്നു പോലും ഈ കുട്ടി അറിഞ്ഞിട്ടില്ല.

ജനിച്ചപ്പോള്‍ മുതല്‍ രാമാവയ്ക്കും ഇരട്ടസഹോദരന്‍ രാമപ്പയ്ക്കും മാതാവ് പാര്‍ലെ ജി ബിസ്‌ക്കറ്റും പശുവിന്‍പാലും കുഴച്ച പാനീയമായിരുന്നു നല്‍കിയിരുന്നത്. വളര്‍ന്നതോടെ ഇരട്ട സഹോദരന്‍ രാമപ്പ ശീലം മാറ്റിയെങ്കിലും രാമാവ മാറ്റിയില്ല. മറ്റൊരു ഭക്ഷണവും ഇവള്‍ ഇതുവരെ രുചിച്ചു നോക്കുക പോലും ചെയ്തിട്ടില്ല. 18 വര്‍ഷമായി ഈ പതിവ് തുടരുന്ന രാമാവ ദിവസം ആറു മുതല്‍ ഏഴു പായ്ക്കറ്റ് പാര്‍ലെ ജി ബിസ്‌ക്കറ്റാണ് കഴിക്കുന്നത്.

രാമാവയുടെ ഈ സ്വഭാവം കൃഷിപ്പണിക്കാരായ മാതാപിതാക്കളെ ആശയക്കുഴപ്പത്തിലാക്കുകയാണ്. എന്നാലും മകളുടെ സ്വഭാവം മാറ്റാനോ ഏതെങ്കിലും ഡോക്ടറെ കാണിക്കാനോ ഇവര്‍ ഇതുവരെ തയ്യാറായിട്ടുമില്ല. എന്നാല്‍ സഹോദരന്‍ രാമപ്പ ഈ ശീലം മാറ്റുകയും മറ്റ് ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങുകയും പാല്‍ കുടിക്കല്‍ നിര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ രാമാവയ്ക്ക് പാര്‍ലെ ജി അല്ലാതെ മറ്റൊന്നും കഴിക്കണമെന്ന് പോലും ഇതുവരെ തോന്നിയിട്ടില്ല. മുതിര്‍ന്ന ശേഷം രാമാവയെ മറ്റു ഭക്ഷണം കഴിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

മകളെ വിവാഹം കഴിച്ചുവിട്ടാല്‍ എന്തുചെയ്യുമെന്ന ആശങ്കയാണ് ഈ മാതാപിതാക്കള്‍ക്ക് . അതേസമയം രാമാവയെ ഗവേഷണത്തിന് വിഷയമാക്കിയിരിക്കുകയാണ് സ്ഥലത്തെ ഒരു ആശുപത്രി. മറ്റുഭക്ഷണം നല്‍കാന്‍ ആശുപത്രി നടത്തിയ ശ്രമവും ഇതുവരെ ഫലം കണ്ടിട്ടില്ല. അതേസമയം മതിയായ പോഷണം ശരീരത്തിന് കിട്ടാത്തതിനാല്‍ 18 കാരിയാണെങ്കിലും 12കാരിയുടെ വളര്‍ച്ചയോ ഈ കുട്ടിക്കുള്ളൂ.
പാര്‍ലെ ജി ബിസ്‌ക്കറ്റ് കമ്പനി പൂട്ടിയാല്‍ 18 വര്‍ഷമായി ഈ ബിസ്‌ക്കറ്റ് മാത്രം തിന്നുന്ന പെണ്‍കുട്ടി എന്തുചെയ്യും?



Keywords:  Meet the real life Parle-G girl, who has eaten nothing except the biscuits since her birth, Parents, Hospital, Treatment, Doctor, Researchers, Brother, Karnataka, Food, Marriage, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia