വിദ്വേഷ പ്രസംഗം; സലഫി പ്രചാരകന്‍ ഷംസുദ്ദീന്‍ പാലത്തിനെതിരെ യു എ പി എ ചുമത്തി
Oct 6, 2016, 18:00 IST
കോഴിക്കോട്: (www.kvartha.com 06.10.2016) വിദ്വേഷ പ്രസംഗം നടത്തിയ സലഫി പണ്ഡിതനും പ്രചാരകനുമായ ഷംസുദ്ദീന്‍ പാലത്തി (46) നെതിരെ കേരള പോലീസ് ഭീകര വിരുദ്ധ നിയമം യു എ പി എ ചുമത്തി. പ്രമുഖ പ്രാസംഗീകനും കോഴിക്കോട് ചേവായൂര്‍ സ്വദേശിയുമായി ഷംസുദ്ദീന്‍ പാലത്തിനെതിരെ കാസര്‍കോട് ജില്ലാ ഗവ. പ്ലീഡറും പബ്ലിക്ക് പ്രോസിക്യൂട്ടറുമായ അഡ്വ. സി ഷുക്കൂര്‍ നല്‍കിയ പരാതിയിലാണ് പോലീസ് യു എ പി എ ചുമത്തിയത്.
ഇതര മതവിശ്വാസികളോട് ഇസ്‌ലാം മത വിശ്വാസികള്‍ക്കുള്ള സ്‌നേഹവും ബഹുമാനവും ഒഴിവാക്കണമെന്നും മുസ്‌ലിങ്ങളല്ലാത്തവരോട് ചിരിക്കുന്നത് പോലും നിഷിദ്ധമാണെന്നും എന്ന തരത്തില്‍ അതീവ ഗുരുതമായ പദപ്രയോഗങ്ങള്‍ ഉള്‍പെട്ട ഷംസുദ്ദീന്‍ പാലത്തിന്റെ പ്രസംഗത്തിനെതിരെ അഡ്വ. സി ഷുക്കൂര്‍ ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിനു നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തിരുന്നു. ബോധപൂര്‍വം വര്‍ഗീയ കലാപത്തിന് ഇടവരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനെതിരെയുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പ് പ്രകാരമാണ് നേരത്തെ ഷംസുദ്ദീനെതിരെ കാസര്‍കോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് ഈ കേസ് ഷംസുദ്ദീന്റെ ജന്മ നാട് ഉള്‍ക്കൊള്ളുന്ന കോഴിക്കോട് നടക്കാവ് പോലീസിലേക്ക് മാറ്റുകയും ചെയ്തു. നടക്കാവ് സി ഐ അഷ്‌റഫാണ് ഷംസുദ്ദീന്‍ പാലത്തിനെതിരെയുള്ള കേസില്‍ ഭീകരവിരുദ്ധ നിയമം യു എ പി എ ചുമത്താന്‍ നടപടി സ്വീകരിച്ചത്.
ഭീകരസംഘടനയായ ഐ എസിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച് ഇതരമത വിശ്വാസികളില്‍ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന ഷംസുദ്ദീന്‍ പാലത്തിന്റെ രണ്ട് പ്രഭാഷണങ്ങളുടെ യൂ ട്യൂബ് ലിങ്കടക്കമാണ് അഡ്വ. സി ഷുക്കൂര്‍ പരാതി നല്‍കിയത്. കേരളത്തില്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും കര്‍ശന നടപടി സ്വീകരിക്കാതെ ഇടത് സര്‍ക്കാരും പോലീസും ഒളിച്ചു കളിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ചാനല്‍ ചര്‍ച്ചയില്‍ അഡ്വ. ഷുക്കൂര്‍ ആരോപണം ഉന്നയിച്ചിരുന്നു.
ഷംസുദ്ദീന് പുറമെ മതവിദ്വേഷ പ്രസംഗം നടത്തിയ ആര്‍ ബാലകൃഷ്ണ പിള്ളയുടെയും ശശികല ടീച്ചറുടെയും കാര്യത്തിലും പോലീസിന്റെ ഒളിച്ചുകളി ചാനല്‍ചര്‍ച്ചയില്‍ അക്കമിട്ടു നിരത്തുകയും ചെയ്തതിന്റെ പിന്നാലെയാണ് ഇപ്പോള്‍ ഷംസുദ്ദീന്‍ പാലത്തിനെതിരെയുള്ള കേസില്‍ ഭീകര വിരുദ്ധ നിയമം യു എ പി എ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തത്. ഈ വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തതോടെ ഈ കേസില്‍ വിചാരണ തീരുന്നത് വരെ ഷംസുദ്ദീന് ജാമ്യം ലഭിക്കില്ല. നേരത്തെ കാസര്‍കോട് പോലീസ് രജിസ്റ്റര്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഷംസുദ്ദീന്‍ സമര്‍പ്പിച്ച ഹജരി ഹൈക്കോടതിയുടെ പരിഗണനയില്‍ ഉണ്ട്.
Related News: മത വിദ്വേഷ പ്രസംഗം: സലഫി പ്രചാരകന്‍ ഷംസുദ്ദീന്‍ ഫരീദ് പാലത്തിനെതിരെ കേസെടുത്തു; പോലീസ് അന്വേഷണം തുടങ്ങി
Keywords : Kanhangad, Kasaragod, Case, Accused, Complaint, Police, Kerala, Shamsuddeen Paloth, Police charged UAPA against Shamsudheen Palath.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.