മകന്‍ ബാങ്കില്‍ ക്യൂവിലായതിനാല്‍ രണ്ടുദിവസത്തെ അവധി നല്‍കാനാവശ്യപ്പെട്ട് ക്ലാസ് ടീച്ചര്‍ക്ക് അമ്മയുടെ കത്ത്; ടീച്ചറും ക്യൂവിലാണെന്ന് പ്യൂണിന്റെ രസികന്‍ മറുപടി

 


കോഴിക്കോട്: (www.kvartha.com 15.11.2016) അസാധുവാക്കപ്പെട്ട നോട്ട് മാറ്റിവാങ്ങുന്നതിന് മകന് രണ്ടുദിവസം ബാങ്കില്‍ ക്യൂ നില്‍ക്കേണ്ടിവരുന്നതിനാല്‍ ഈ ദിവസങ്ങളില്‍ അവന് അവധി നല്‍കണമെന്നാവശ്യപ്പെട്ട് ക്ലാസ് ടീച്ചര്‍ക്ക് അമ്മയുടെ കത്ത്. എന്നാല്‍ ടീച്ചറും രണ്ടുദിവസമായി ക്യൂവിലാണെന്നും കത്ത് ടീച്ചറുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും പ്യൂണിന്റെ രസികന്‍ മറുപടി.

ഈ കത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. എനിക്ക് സുഖമില്ലാത്തതിനാല്‍ 2000 രൂപയുടെ നോട്ടുവാങ്ങാന്‍ മകനെ ക്യൂവില്‍ നിര്‍ത്തിയിരിക്കുകയാണെന്നാണ് അമ്മ
ടീച്ചര്‍ക്കെഴുതിയ കത്തില്‍ വിശദീകരിക്കുന്നത്.

ഈ കത്ത് ഒറിജിനലാകാം. അതല്ലെങ്കില്‍ നോട്ട് പ്രതിസന്ധി എത്രത്തോളം രൂക്ഷമാണെന്ന് ബോധ്യപ്പെടുത്താന്‍ കൃത്രിമമായി തയ്യാറാക്കിയതാകാം. എന്നാല്‍ ഈ കത്ത് ഇപ്പോഴത്തെ മനുഷ്യാവസ്ഥയുടെ നേര്‍ചിത്രമായി മാറുകയാണ്. നോട്ട് പ്രതിസന്ധിമൂലം പലര്‍ക്കും ജോലിക്ക് പോകാനാകുന്നില്ല. എല്ലാമേഖലയിലും ആകെ കുഴപ്പമാണ്.
മകന്‍ ബാങ്കില്‍ ക്യൂവിലായതിനാല്‍ രണ്ടുദിവസത്തെ അവധി നല്‍കാനാവശ്യപ്പെട്ട് ക്ലാസ് ടീച്ചര്‍ക്ക് അമ്മയുടെ കത്ത്; ടീച്ചറും ക്യൂവിലാണെന്ന് പ്യൂണിന്റെ രസികന്‍ മറുപടി

Also Read:
പോലീസിനെ വെട്ടിച്ച് ബൈക്കില്‍ കഞ്ചാവ് കടത്താന്‍ശ്രമിച്ച യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി

Keywords: Social Media, Note, Pune, Kozhikode, Letter, Teacher, Bank, Son, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia