കാസർകോട്: (www.kvartha.com 15.02.2017) കൊലപാതകം അടക്കം അനേകം കേസുകളില്‍ പ്രതിയായ ഉപ്പള മണിമുണ്ട സ്വദേശി കാലിയ റഫീഖ് (38) മംഗളൂരുവില്‍ കൊല്ലപ്പെട്ടു. മംഗളൂരു കെ സി റോഡിന് സമീപം കെട്ടേക്കാറില്‍ വെച്ചാണ് ടിപ്പര്‍ ലോറിയിലെത്തിയ സംഘം റഫീഖിനെ വെട്ടിക്കൊന്നത്. ചൊവ്വാഴ്ച രാത്രി 11.45 മണിയോടെയായിരുന്നു സംഭവം.
റഫീഖ് സഞ്ചരിച്ച റിറ്റ്‌സ് കാറിനെ ടിപ്പർ ലോറിയിൽ പിന്തുടര്‍ന്ന അക്രമി സംഘം കെട്ടേക്കാറില്‍ വെച്ച് കാറില്‍ ഇടിക്കുകയും, റഫീഖിനെ വളഞ്ഞിട്ട് കൊല്ലുകയുമായിരുന്നു. സംഭവ സമയം ഫീഖിന്റെ സുഹൃത്തുക്കളും കാറിലുണ്ടായിരുന്നതായും വെടിവെപ്പുണ്ടായതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് ഉള്ളാള്‍ പൊലീസ് ഇൻസ്പെക്ടർ ഗോപീകൃഷ്ണയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. മൃതദേഹം ദേര്‍ളക്കട്ട കെ എസ് ഹെഡ്‌ഗെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൊലപാതകം, പിടിച്ചുപറി, മോഷണം, ഗുണ്ടാ പിരിവ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്. ഉപ്പളയിലെ ഗുണ്ടാ നേതാവായിരുന്ന മുത്തലിബിനെ വീടിന് സമീപത്ത് വെച്ച് കാര്‍ തടഞ്ഞ് വെടിവെച്ചും വെട്ടിയും കൊന്ന കേസിലും റഫീഖ് പ്രതിയാണ്. 2015 ഡിസംബറില്‍ ഉപ്പളയില്‍ കാലിയ റഫീഖിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘവും, മറ്റൊരു ഗുണ്ടാ സംഘവും പരസ്പരം വെടിവെപ്പ് നടന്നിരുന്നു. ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന വെടിവെപ്പ് കേസിൽ റഫീഖ് പ്രതിയാണെന്ന് ഉള്ളാൾ പോലീസ് കെവാർത്തയോട് പറഞ്ഞു..
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Notorious criminal Kaliya Rafeekh killed. The notorious criminal Kaliya Rafeekh short dead in Mangalore on tuesday night. The incident occurred at KC road. Group of people those came by tipper stabbed him to death

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.