ഹൈക്കോടി ചോദിക്കുന്നു, പാറ്റൂര്‍ ഭൂമിയിടപാടു കേസിലെ അഴിമതിയാരോപണം എന്താണെന്ന്

 

കൊച്ചി :(www.kvartha.com 17.03.2017) പാറ്റൂര്‍ ഭൂമിയിടപാടു കേസിലെ അഴിമതിയാരോപണം എന്താണെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. ഉദ്യോഗസ്ഥതല വീഴ്ചയാണോ അഴിമതിയാണോ ഇതിനു പിന്നിലുള്ളതെന്നും സിംഗിള്‍ബെഞ്ച് വാക്കാല്‍ ചോദിച്ചു. പാറ്റൂര്‍ ഭൂമിക്കേസ് റദ്ദാക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍, ബില്‍ഡറായ ആര്‍ടെക് റിയല്‍റ്റേഴ്‌സ് എന്നിവര്‍ നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ ആരാഞ്ഞത്.

ഹൈക്കോടി ചോദിക്കുന്നു, പാറ്റൂര്‍ ഭൂമിയിടപാടു കേസിലെ അഴിമതിയാരോപണം എന്താണെന്ന്

ഈ വിഷയത്തിലെ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയ അഡി. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ വിജിലന്‍സ് ത്വരിതാന്വേഷണം നടത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും വ്യക്തമാക്കി. പാറ്റൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ലോകായുക്തയിലുള്ള കേസിന്റെ സ്ഥിതി വ്യക്തമാക്കി രജിസ്ട്രാര്‍ നല്‍കിയ കത്തും കോടതിയില്‍ സമര്‍പ്പിച്ചു.

ഹര്‍ജി പരിഗണനയ്‌ക്കെടുത്തപ്പോള്‍ ഇതേ കേസില്‍ വി.എസ്. അച്യുതാനന്ദന്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതി റദ്ദാക്കണമെന്ന ആവശ്യം ആര്‍ടെക് റിയല്‍റ്റേഴ്‌സ് ഉന്നയിച്ചു. എന്നാല്‍ കോടതി ഒരു നടപടിയും സ്വീകരിക്കാത്ത സ്വകാര്യ പരാതി റദ്ദാക്കാന്‍ കഴിയുമോ എന്ന നിയമപ്രശ്‌നം ഇക്കാര്യത്തില്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജി മാര്‍ച്ച് 28 ന് പരിഗണിക്കാന്‍ മാറ്റി.

Also Read:
ആളുകള്‍ നോക്കിനില്‍ക്കെ ചന്ദ്രഗിരി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവാവ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: High court ask, Was any graft involved in Pattoor land scam, Kochi, Vigilance, Complaint, V.S Achuthanandan, Letter, News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia