അയ്യപ്പഭാഗവത യജ്ഞവേദിയെ അലങ്കരിക്കുന്നത് അനിതാദേവിയുടെ നെറ്റിപ്പട്ടം

 


പാലാ : (www.kvartha.com 08.05.2017) ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വരക്ഷേത്രത്തില്‍ നടക്കുന്ന അയ്യപ്പഭാഗവത യജ്ഞവേദിയില്‍ സ്വന്തമായി നിര്‍മ്മിച്ച നെറ്റിപ്പട്ടം സമര്‍പ്പിക്കാനൊരുങ്ങുകയാണ് അനിതാദേവി.

ഇതിനായി ഗോളകളും വര്‍ണ്ണഅലുക്കുകളും നെയ്ത് പിടിപ്പിച്ച് മനോഹരമായ നെറ്റിപ്പട്ടം നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ് ഈ ഇരുപത്തിമൂന്നുകാരി.ഏഴാച്ചേരി ഇടപ്പറമ്പില്‍ കുടുംബാംഗമായ അനിതാ ദേവി കഴിഞ്ഞയാഴ്ചയാണ് കോട്ടയത്ത് നെറ്റിപ്പട്ട നിര്‍മ്മാണത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്.

തുടര്‍ന്ന് ആദ്യമായി നിര്‍മ്മിച്ച വലിയ നെറ്റിപ്പട്ടം കാവിന്‍പുറത്തെ അയ്യപ്പഭാഗവതയജ്ഞവേദി അലങ്കരിക്കാനായി സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തൃശൂരില്‍ നിന്നാണ് വലിയ നെറ്റിപ്പട്ടം നിര്‍മ്മിക്കാന്‍ ആവശ്യമായ സാധനങ്ങള്‍ വാങ്ങിയത്. ഒരാഴ്ചകൊണ്ട് മനോഹരമായ നെറ്റിപ്പട്ടം മുക്കാലും പൂര്‍ത്തിയാക്കി. അവസാനഘട്ട നിര്‍മ്മാണമാണിപ്പോള്‍ നടക്കുന്നത്.

14 മുതല്‍ 17 വരെ കാവിന്‍പുറം ക്ഷേത്രസന്നിധിയില്‍ നടക്കുന്ന അയ്യപ്പഭാഗവത യജ്ഞത്തിന്റെ ഉദ്ഘാടന ദിവസം അനിതാദേവി നെറ്റിപ്പട്ടം യജ്ഞവേദിയില്‍ സമര്‍പ്പിക്കും. ഭാഗവതയജ്ഞത്തിന്റെ മുഖ്യ ആചാര്യന്‍ കിടങ്ങൂര്‍ ശേഖര്‍ നെറ്റിപ്പട്ടം ഏറ്റുവാങ്ങും. അയ്യപ്പഭാഗവത യജ്ഞത്തിന്റെ ഭാഗമായി ഉദ്ഘാടന ദിവസം എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏഴാച്ചേരി ഗ്രാമത്തില്‍ നിന്ന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരെ ആദരിക്കും.

അയ്യപ്പഭാഗവത യജ്ഞവേദിയെ അലങ്കരിക്കുന്നത് അനിതാദേവിയുടെ നെറ്റിപ്പട്ടം

16ന് രാവിലെ ഒമ്പതുമണിക്ക് മഹാമൃത്യുഞ്ജയഹോമവും വൈകിട്ട് അഞ്ചുമണിക്ക് സര്‍വൈശ്വര്യപൂജയും 17ന് രാവിലെ ഒമ്പതുമണിക്ക് വിദ്യാര്‍ത്ഥികള്‍ക്കായി ഗായത്രിഹോമവും യജ്ഞവേദിയില്‍ നടക്കും. മറ്റ് ഏഴ് സവിശേഷ അര്‍ച്ചനകളുമുണ്ട്. മീനച്ചില്‍ താലൂക്കില്‍ ആദ്യമായാണ് ഒരു ക്ഷേത്രത്തില്‍ ശ്രീഅയ്യപ്പഭാഗവത യജ്ഞം നടക്കുന്നത്.

Also Read:

സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ യുവാവിനെ കാണാതായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Anitha Devi make a Nettippattam, News, Family, Thrissur, Kottayam, Inauguration, Examination, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia