(www.kvartha.com 19.06.2017) കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനും സമ്പൂര്‍ണ സാക്ഷരതയുടെ ശില്‍പിയും സൗഹൃദ ഗ്രാമത്തിന്റെ ഉപജ്ഞാതാവുമായ പി.എന്‍. പണിക്കര്‍ ചരമദിനമായ ജൂണ്‍ 19 വായനാദിനമായി ആചരിച്ചുവരികയാണ്. 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച്ചക്കാലം വായനാ വാരമായി വിദ്യാഭ്യാസ വകുപ്പും ആചരിക്കുന്നു.
പി.എന്‍. പണിക്കരുടെ 'വായിച്ചു വളരുക' എന്ന സന്ദേശം കുട്ടികളില്‍ ഹൃദിസ്ഥമാക്കുന്നതിന് അന്നേദിവസം സ്‌കൂള്‍ അസംബ്ലികളില്‍ ഏതെങ്കിലും വിശിഷ്ട പുസ്തകത്തിലെ തിരഞ്ഞെടുത്ത ഭാഗങ്ങള്‍ കൂട്ടായി പാരായണം ചെയ്തുവരുന്നു. ദൃശ്യ-സാമൂഹ്യ മാധ്യമങ്ങളുടെയും ഇന്റര്‍നെറ്റിന്റെയും കടന്നുകയറ്റം പുസ്തക വായനയെ പാടെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പി.എന്‍. പണിക്കരുടെ ആശയങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.
കേരളത്തിലെ നിരക്ഷരഗ്രാമങ്ങളില്‍ അക്ഷര സംസ്‌ക്കാരത്തിന്റെ നിറദീപവുമായി സാക്ഷര കേരളമെന്ന സന്ദേശത്തിന്റെ വേരോട്ടത്തിന് സാരഥ്യമേകിയ വ്യക്തിയായിരുന്നു പി.എന്‍. പണിക്കര്‍. 'വായിച്ച് വളരുക, എഴുത്ത് പഠിച്ച് കരുത്തു നേടുക' എന്ന സന്ദേശവുമായി കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ഓടിനടന്ന് പ്രവര്‍ത്തിച്ച അദ്ദേഹം ഗ്രാമീണ കേരളത്തിന്റെ സാംസ്‌ക്കാരിക ചൈതന്യം പ്രസരിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് അനശ്വരമാണ്.
ചരിത്രത്തിന്റെ ഒരു നിയോഗമെന്നോണം അക്ഷരദീപവുമായി ഇറങ്ങിപ്പുറപ്പെടുമ്പോള്‍ നാരായണപ്പണിക്കര്‍ക്ക് വയസ്സ് കേവലം പത്തൊമ്പത്. മലയാള അധ്യാപകനായി ജീവിതമാരംഭിച്ച ഈ യുവാവിന് അക്ഷരങ്ങള്‍ ജീവന് തുല്യമായിരുന്നു. തന്റെ ജന്മനാടായ ആലപ്പുഴ ജില്ലയിലെ നീലംപേരൂരില്‍ 'സനാതന ധര്‍മ്മ' എന്ന പേരില്‍ വായനശാല രൂപീകരിച്ചുകൊണ്ടായിരുന്നു തുടക്കം. 1945 ല്‍ അമ്പലപ്പുഴ പി.കെ. മെമ്മോറിയല്‍ ഗ്രന്ഥശാലയുടെ സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ട് അഖില തിരുവിതാംകൂര്‍ ഗ്രന്ഥശാല സംഘത്തിന് രൂപംകൊടുത്തു.
അണുബോംബിനേക്കാളും എത്രയോ വലുതാണ് അക്ഷരം എന്നദ്ദേഹം കണ്ടറിഞ്ഞു. നിരക്ഷരരായ ജനങ്ങളെ അക്ഷരമാവുന്ന ആയുധമെടുപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹം നല്‍കിയ അക്ഷര വെളിച്ചം പതിനായിരങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തി.
വായന അറിവിന്റെ ഉറവിടമാണ്. ലോകവുമായി നമ്മെ ബന്ധിപ്പിക്കുന്നത് വായനയാണ്. അനന്തമായ ഈ പ്രപഞ്ചത്തില്‍ മനുഷ്യന്റെ സ്ഥാനം നിര്‍ണ്ണയിക്കുന്നത് പുസ്തക വായനയാണ്. കാലത്തിന്റെ മഹാപ്രവാഹത്തെക്കുറിച്ച് അവ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അതിരില്ലാത്ത സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ലോകത്തേക്ക് വായന മനുഷ്യനെ കൂട്ടിക്കൊണ്ടുപോകും. അറിവും ആനന്ദവും മാത്രമല്ല നമുക്ക് വായന നല്‍കുന്നത് -അവ നമ്മെ വിശ്വപൗരന്മാരാക്കും. മനുഷ്യരാശിയുടെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചത് പുസ്തങ്ങളാണ്.
വായനയുടെ ലോകത്തേക്ക് പുത്തന്‍ തലമുറയെ കൈപിടിച്ചുയര്‍ത്താന്‍ വായനശാലകള്‍ക്കും ഗ്രന്ഥാലയങ്ങള്‍ക്കും കഴിയേണ്ടിയിരിക്കുന്നു. വായന കുറഞ്ഞതിന് ടിവിയെയും കമ്പ്യൂട്ടറിനെയുമൊക്കെ കുറ്റംപറയുന്നവരുണ്ട്. അതുവെറുതെ കാരണം കണ്ടെത്തുന്നതാണ്. സ്ഥിരമായി കമ്പ്യൂട്ടറിനുമുന്നിലിരിക്കുന്നവര്‍ക്കായി ഇ-വായനയും ഇപ്പോഴുണ്ട്. ഇ-വായനയെ ഭയക്കുന്നത് പ്രസാധകര്‍ മാത്രമാണ്. ഇ-വായന സാര്‍വ്വത്രികമായാല്‍ പുസ്തകക്കച്ചവടം ഇല്ലാതാകുമെന്ന ഭയം. മാറുന്ന കാലത്തിനനുസരിച്ച് പുരോഗമിക്കാന്‍ ആരെങ്കിലും എന്തെങ്കിലുമൊക്കെ നഷ്ടപ്പെടുത്തിയേ തീരൂ.
വായന മരിക്കുന്നുവെന്നും പുസ്തകങ്ങള്‍ക്ക് പ്രധാന്യമില്ലാതായിരിക്കുന്നുവെന്നുമുള്ള പരാതി വ്യാപകമായിട്ടുണ്ട്. പുതുയുഗത്തില്‍ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് മുതലായവയുടെ ആധിക്യം വായനയെ കൊല്ലുന്നുവെന്ന പ്രചാരണത്തിനിടയിലും പുസ്തക ലോകത്തേക്ക് മലയാളിയെ തിരിച്ചുവിടാന്‍ ചിലരെങ്കിലും ശ്രമിക്കുന്നത് അഭിനന്ദനാര്‍ഹമാണ്.
ഇന്റര്‍നെറ്റിന്റെ തരംഗം വായനയെ ഒരിക്കലും തഴയുന്നില്ല. പുസ്തക വായനയിലൂടെ ലഭിക്കുന്ന സുഖം 'ഇ' വായനയിലൂടെ ലഭിക്കുന്നതല്ല. വായന എന്നത് ഒരു അനുഭവം മാത്രമല്ല ഒരു സംസ്‌ക്കാരത്തിന്റെ പ്രതീകം കൂടിയാണ്. വായനയിലൂടെ ഒരു സംസ്‌ക്കാരത്തെ വളര്‍ത്തിയെടുക്കുക എന്നതാണ് പി.എന്‍. പണിക്കരോട് കാണിക്കാവുന്ന ഏറ്റവും വലിയ ആദരം.
കേരളത്തിലെ വിദ്യാലയങ്ങളിലെ അരക്കോടിയിലധികം വരുന്ന കുഞ്ഞുങ്ങള്‍ പുസ്തകമെടുത്ത് വായിച്ചുകൊണ്ട് പി.എന്‍. പണിക്കരുടെ സ്മരണ പുതുക്കുമ്പോള്‍ അക്ഷര മന്ത്രവുമായി അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ആ നല്ല നാളുകള്‍ ഓര്‍മ്മയിലെത്തുന്നു. വിശ്രമമില്ലാത്ത ഒരായുസ്സ് കേരളത്തിന് സമര്‍പ്പിച്ച പി.എന്‍. പണിക്കര്‍ എന്ന അറിവിന്റെ കൈത്തിരിവാഹകനെ അക്ഷരത്തെ സ്‌നേഹിക്കുന്ന ആയിരങ്ങള്‍ എന്നും ആദരവോടെ സ്മരിക്കും.
വായിക്കാന്‍ സമയമില്ലെന്ന് മുട്ടാപ്പോക്കു പറഞ്ഞ് വായിക്കാതിരിക്കുന്നവര്‍ വലിയ കുറ്റമാണ് ചെയ്യുന്നത്. അവരുടെ പിന്നാലെവരുന്ന തലമുറയും ആ വഴി സ്വീകരിച്ചാല്‍ ദുരന്തമാകും ഫലം. അറിവ് നേടാന്‍ വായിക്കുകതന്നെ വേണം.അതിലേക്കെത്താന്‍ കുറുക്കു വഴികളില്ല.'വായിക്കുക, വായിച്ചു വളരുക.'...വായനാവാരത്തിന്റെ സന്ദേശവും അതുതന്നെയാണ്.പുതുതലമുറയിലെ പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്റെ വാക്കുകള്‍ കടമെടുക്കാം...
''വായിക്കുമ്പോള്‍ നമ്മള്‍ മനുഷ്യരാശിയെന്ന ഒരു മഹാസംഘവുമായി നേരിട്ടു ബന്ധപ്പെടുകയാണ്. ഒരു പൂവ് വാസനിക്കുമ്പോള്‍ ഒരു വസന്തവുമായി ബന്ധപ്പെടുന്നതുപോലെ. പ്രപഞ്ചത്തോളം വലുതായ അറിവിനെ അല്‍പമെങ്കിലും ഉള്‍ക്കൊള്ളാനുള്ള ഒരെളിയ ശ്രമം നമ്മള്‍ നടത്തേണ്ടതുണ്ട്. അതിനായി പുസ്തകം കയ്യിലെടുത്തോളൂ. എന്നിട്ട് മനുഷ്യന്‍ എന്ന മഹാപ്രതിഭാസത്തെ അഭിമാനത്തോടെ വായിച്ചുതുടങ്ങൂ.....''
Keywords: Kerala, Reading-Day, P.N Panicker, P.N Panicker and Reading Day

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.