ഷൈലജയ്‌ക്കെതിരായ പരാതിയില്‍ ഒറിജിനല്‍ ഫയല്‍ ഹാജരാക്കണമെന്ന് ലോകായുക്ത
Oct 5, 2017, 21:18 IST
തിരുവനന്തപുരം: (www.kvartha.com 05.10.2017) ആരോഗ്യ, സാമൂഹിക നീതി മന്ത്രി കെ കെ ഷൈലജ ടീച്ചറിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയില്‍ ഒറിജിനല്‍ ഫയല്‍ സര്‍ക്കാരിന്റെ കൈവശം ഇല്ലെങ്കില്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കുവാന്‍ സാമൂഹികനീതി വകുപ്പു സെക്രട്ടറിക്ക് ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യക്കോസ് ഉപലോകായുക്ത ജസ്റ്റിസ് കെ പി ബാലചന്ദ്രന്‍ എന്നിവരുടെതാണ് ഉത്തരവ്. ബാലാവകാശ കമ്മീഷനിലെ നിയമനം സംബന്ധിച്ചാണ് പ്രതിപക്ഷ നേതാവിന്റെ പരാതി.
മന്ത്രിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശം പന്നീട് നീക്കം ചെയ്തതിനെതിരെ ഹൈക്കോടതിയില്‍ നേരത്തെ കേസ് ഫയല്‍ ചെയ്ത വ്യക്തി അപ്പീല്‍ നല്‍കിയത് കൊണ്ട് അതിന്റെ ആവശ്യത്തിനായി അഡ്വക്കേറ്റ് ജനറലിന് ഫയല്‍ കൈമാറി എന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോഴാണ് ലോകായുക്ത ഈ ഉത്തരവിട്ടത്. കേസ് വീണ്ടും നവംബര്‍ രണ്ടിന് പരിഗണിക്കും.

Keywords: Kerala, Thiruvananthapuram, News, Complaint, Allegation against minister K K Shylaja, Lokayuktha need original file.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.