'ഞാന്‍ സംഘിയല്ല, ജീവിതത്തിലൊരിക്കലും എബിവിപിയുമായി ബന്ധപ്പെട്ടിട്ടില്ല; അനില്‍ അക്കരയുടെ ആരോപണം വാസ്തവ വിരുദ്ധം'

 


തിരുവനന്തപുരം: (www.kvartha.com 27/10/2017) താന്‍ സംഘിയല്ലെന്നും ജീവിതത്തിലൊരിക്കലും എബിവിപിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. താന്‍ സി പി എമ്മിലെത്തുന്നതിന് മുമ്പ് ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്നുവെന്ന അനില്‍ അക്കരയുടെ ആരോപണം വാസ്തവ വിരുദ്ധമെന്നും അദ്ദേഹം പറഞ്ഞു.

സി രവീന്ദ്രനാഥ് കുട്ടിക്കാലത്ത് എറണാകുളം ചേരാനെലൂര്‍ ആര്‍ എസ് എസ് ശാഖാ അംഗമായിരുന്നുവെന്നും വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തൃശൂര്‍ സെന്റ് തോമസ് കോളജില്‍ എബിവിപിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയിരുന്നുവെന്നും കഴിഞ്ഞ ദിസം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അനില്‍ അക്കര എം എല്‍ എ ആരോപിച്ചിരുന്നു.

'ഞാന്‍ സംഘിയല്ല, ജീവിതത്തിലൊരിക്കലും എബിവിപിയുമായി ബന്ധപ്പെട്ടിട്ടില്ല; അനില്‍ അക്കരയുടെ ആരോപണം വാസ്തവ വിരുദ്ധം'


ബിജെപി സ്ഥാപക നേതാവ് ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്ദി സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ആഘോഷിക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ വിവാദമായതിന്റെ പശ്ചാത്തലത്തിലായിരുന്നു അനിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Thiruvananthapuram, News, ABVP, Minister, Education, RSS, Politics, LDF, CPM, Congress, MLA, Prof. C Raveendranath responds to Anil Akkara's allegation 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia