പിതാവിനെ കാണാനില്ലെന്ന് പറഞ്ഞ് ദുബൈ പോലീസിന് മകന്റെ ഫോണ്‍ കോള്‍; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍

 


ദുബൈ: (www.kvartha.com 03.11.2017) പിതാവിനെ കാണാനില്ലെന്ന് പറഞ്ഞ് ദുബൈ പോലീസിന് മകന്റെ ഫോണ്‍ കോള്‍. ദുബൈയില്‍ കഴിയുന്ന തന്റെ പ്രായമായ പിതാവിനെ കാണാനില്ലെന്ന് പറഞ്ഞ് യുഎസിലുള്ള മകന്‍ ദുബൈ പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് ദുബൈ പോലീസ് ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. ദുബൈയിലെ റിഫ പോലീസ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്.

ഫോണ്‍ വിളിച്ച് ഏതാനും മണിക്കൂറിനുള്ളില്‍ തന്നെ ദുബൈ പോലീസ് പിതാവിനെ കണ്ടെത്തി അക്കാര്യം മകനെ വിളിച്ചറിയിക്കുകയും ചെയ്തു. ദുബൈയില്‍ കഴിയുന്ന പിതാവിനെക്കുറിച്ച് ഏതാനും ദിവസങ്ങളായി ഒരു വിവരമില്ലെന്നും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പറഞ്ഞാണ് ഏഷ്യക്കാരനായ മകന്‍ സ്‌റ്റേഷനിലേക്ക് വിളിച്ചതെന്ന് റിഫ പോലീസ് സ്‌റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയല്‍ അഹമ്മദ് ബിന്‍ ഗലിത പറഞ്ഞു. പരാതി ലഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ പോലീസ് പിതാവിനെ കണ്ടെത്തി. അദ്ദേഹം സുരക്ഷിതനായിരുന്നു. എന്നാല്‍, ഫോണിന് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ബ്രിഗേഡിയര്‍ അറിയിച്ചു.

 പിതാവിനെ കാണാനില്ലെന്ന് പറഞ്ഞ് ദുബൈ പോലീസിന് മകന്റെ ഫോണ്‍ കോള്‍; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍

പിതാവിന്റെ തൊഴില്‍ ഉടമയോട് വിവരം തിരക്കിയപ്പോള്‍ അദ്ദേഹത്തിന്റെ ജോലി നഷ്ടമായെന്നും വീട്ടിലേക്ക് പോകാന്‍ തയാറാകുന്നില്ലെന്നും അറിയാന്‍ കഴിഞ്ഞു. ഇതോടെ ഒരു സുഹൃത്തിനൊപ്പമാണ് ഇപ്പോള്‍ പിതാവ് ദുബൈയില്‍ കഴിയുന്നത്. ജോലി നഷ്ടമായതോടെ മകന്‍ ഉള്‍പ്പെടെയുള്ള ആരുമായും സംസാരിക്കാന്‍ അദ്ദേഹം തയാറാകുന്നില്ലെന്നും പോലീസ് പറഞ്ഞു.

റിഫ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പിതാവുമായി സംസാരിക്കുകയും മകനുമായി സംസാരിക്കാന്‍ അവസരം ഒരുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഫോണിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് നല്‍കാനും ദുബൈ പോലീസ് തയ്യാറായി. പോലീസിന്റെ സേവനത്തിന് യുഎസിലുള്ള മകന്‍ നന്ദി പറഞ്ഞുവെന്നും എല്ലാവര്‍ക്കും സഹായം ചെയ്യാന്‍ ദുബൈ പോലീസ് തയാറാണെന്നും അധികൃതര്‍ അറിയിച്ചു.

Also Read:
ശാസ്ത്രമേളയില്‍ കഴിവുതെളിയിച്ച് കേരളത്തിന്റെ അഭിമാനമായി കാസര്‍കോട്ടുകാരന്‍ ആശ്രയ് എസ് കുമാര്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Dubai police found old man, Dubai, Police, Missing, Phone call, Protection, Friends, Son, News, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia