താനൂര്‍ എംഎല്‍എ വി അബ്ദുര്‍ റഹ് മാന്‍ ടോള്‍ബൂത്ത് ജീവനക്കാരനെ കയ്യേറ്റം ചെയ്തതായി പരാതി

 


താനൂര്‍: (www.kvartha.com 14.11.2017) ടോള്‍ ആവശ്യപ്പെട്ട ജീവനക്കാരെ കയ്യേറ്റം ചെയ്ത് വി അബ്ദുര്‍ റഹ് മാന്‍ എംഎല്‍എ. താനൂര്‍ എഎല്‍എ ടോള്‍ ബൂത്ത് ജീവനക്കാരനെ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തയായതോടെയാണ് സംഭവം വിവാദമായത്. എംഎല്‍എ സഞ്ചരിച്ച വാഹനത്തില്‍ നിന്നും ടോള്‍ ആവശ്യപ്പെട്ടതാണ് പ്രകോപനതത്തിന് കാരണം.

താനൂര്‍ ദേവദാര്‍ പാലത്തിലെ ടോള്‍ ബൂത്തിന് മുന്നില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. എം എല്‍ എ ബോര്‍ഡ് വെക്കാത്ത വാഹനത്തിലാണ് വി അബ്ദുര്‍ റഹ് മാന്‍ സഞ്ചരിച്ചിരുന്നത്. ടോള്‍ ചോദിച്ച് ജീവനക്കാരന്‍ കാറിന് അടുത്തേക്ക് ചെല്ലുന്നതും പിന്നീട് എം എല്‍ എ ഇറങ്ങി ജീവനക്കാരനെ കയ്യേറ്റം ചെയ്യുന്നതുമാണ് പുറത്തായ വീഡിയോ ദൃശ്യത്തിലുള്ളത്.

താനൂര്‍ എംഎല്‍എ വി അബ്ദുര്‍ റഹ് മാന്‍ ടോള്‍ബൂത്ത് ജീവനക്കാരനെ കയ്യേറ്റം ചെയ്തതായി പരാതി

ടോള്‍ ബൂത്ത് ജീവനക്കാരന്റെ പ്രകോപനം മൂലമാണ് തനിക്ക് പ്രതികരിക്കേണ്ടി വന്നതെന്ന് എം എല്‍ എ പ്രതികരിച്ചു. എം എല്‍ എ ആണെന്ന് വ്യക്തമായിട്ടും ജീവനക്കാരന്‍ മോശമായി പെരുമാറുകയും വാഹനത്തില്‍ ഇടിക്കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. നാട്ടു പ്രമാണിയെ പോലെയാണ് വി അബ്ദുര്‍ റഹ് മാന്‍ എംഎല്‍എ പെരുമാറുന്നതെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്തെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Malappuram, Kerala, News, Attack, V Abdur Rahman MLA attacking toll booth staff.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia