ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിക്ക് നേരെ ആക്രമണം

 


അഹമ്മദാബാദ്: (www.kvartha.com 06.12.2017) ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിക്ക് നേരെ ആക്രമണം. ഒരു സംഘം മേവാനിയുടെ കാറിന് നേരെ അക്രമം നടത്തുകയായിരുന്നു. സ്വതന്ത്ര സ്ഥാനര്‍ഥിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മേവാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പാലന്‍പുരിൽ വെച്ച് ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത് . പരാതി നൽകിയിട്ടില്ല.

കാറിന്റെ ചില്ലു തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തെങ്കിലും മേവാനിക്ക് പരിക്കില്ല. തക്കര്‍വാഡ ഗ്രാമത്തില്‍വെച്ചാണ് ബി ജെ പി പ്രവര്‍ത്തകര്‍ തന്റെ കാറിനു നേരെ ആക്രമണം നടത്തിയതെന്നും അവരുടെ ഭയമാണ് ഇത്തരം ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പ്രതികരിച്ചു. ബി ജെ പിക്ക് എതിരെ ശക്തമായി പോരാടും. ബി ജെ പി മുന്നോട്ടുവയ്ക്കുന്ന തെറ്റായ വികസന മാതൃകയുടെ പൊള്ളത്തരം തുറന്ന് കാണിക്കുമെന്നും ദളിത് പ്രക്ഷോഭ നേതാവ് പറഞ്ഞു.

എന്നാല്‍ സംഭവം കെട്ടിച്ചമച്ചതാണെന്നും ആക്രമണത്തില്‍ പങ്കില്ലെന്നും ബി ജെ പി വക്താവ് ജഗ്ദീഷ് ഭവ്സര്‍ പറഞ്ഞു.
ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിക്ക് നേരെ ആക്രമണം

നേരത്തെ രാജധാനി എക്പ്രസ് ട്രയിൻ തടഞ്ഞതിന് മേവാനിക്കും കൂട്ടർക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാൽ പിന്നീട് കേസിൽ നിന്നൊഴിവാക്കുകയായിരുന്നു. സ്വതന്ത്രനായി ഗുജറാത്തിൽ മത്സരിക്കുന്ന മേവാനിക്ക് ഇപ്പോൾ പ്രിയമേറിക്കൊണ്ടിരിക്കുകയാണ്. മുമ്പ് സാമൂഹിക പ്രവർത്തക അരുന്ധതി റോയി പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൂടാതെ മൂന്ന് ലക്ഷം രൂപ സംഭാവനയും നൽകിയിരുന്നു

Summary: Gujarat Dalit leader Jignesh Mevani, who is contesting as an Independent candidate in the upcoming Assembly elections, alleged on Tuesday that his convoy was attacked by BJP supporters. The ruling party has denied the charges.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia