ബിനോയ് കോടിയേരിക്ക് ദുബൈ പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്; നിലവില്‍ കേസുകള്‍ ഒന്നും തന്നെയില്ലെന്നറിയിപ്പ്

 


തിരുവനന്തപുരം: (www.kvartha.com 25.01.2018) പണം തട്ടിപ്പ് കേസില്‍പെട്ട സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബൈ പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്. ബിനോയിക്കെതിരെ നിലവില്‍ കേസുകള്‍ ഒന്നും തന്നെ ഇല്ലെന്നും പോലീസ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കി.

 ബിനോയ് കോടിയേരിക്ക് ദുബൈ പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്; നിലവില്‍ കേസുകള്‍ ഒന്നും തന്നെയില്ലെന്നറിയിപ്പ്

ഇതോടെ കോടിയേരിക്കും മകനും ആശ്വസിക്കാം. കഴിഞ്ഞദിവസമാണ് മാധ്യമങ്ങള്‍ ബിനോയ് കോടിയേരി ദുബൈയില്‍ നല്‍കാനുള്ള പണം നല്‍കാതെ മുങ്ങിയെന്ന വാര്‍ത്ത ആഘോഷമാക്കിയത്. ബിനോയിക്കെതിരെ അത്തരം പരാതിയൊന്നും നിലവിലില്ലെന്ന് കോടിയേരിയും, വാര്‍ത്ത വന്നിരിക്കുന്നത് 2014 ല്‍ ഉണ്ടായ പണമിടപാടിനെ കുറിച്ചാണെന്നും അത് ക്ലിയറാക്കിയതാണെന്നും ഇപ്പോള്‍ നിലവില്‍ തനിക്കെതിരെ മറ്റു കേസുകളൊന്നും തന്നെയില്ലെന്നു ബിനോയിയും വ്യക്തമാക്കിയതാണെങ്കിലും അതൊന്നും ചെവികൊള്ളാന്‍ ആരും തയ്യാറായില്ല. ഇപ്പോള്‍ ദുബൈയ് പോലീസ് തന്നെ ബിനോയിക്ക് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കയാണ്.

Keywords: Binoy gets clearance certificate from Dubai Police, Thiruvananthapuram, News, Politics, Police, Kodiyeri Balakrishnan, Case, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia