ലോകത്തിലെ ഏറ്റവും ശക്തിയേറിയ ലഹരി 'ജിന്നു'മായി ട്വിന്‍ റിവര്‍

 


സ്‌കോട്‌ലന്‍ഡ്: (www.kvartha.com 10.02.2018) ലോകത്തിലെ ഏറ്റവും ശക്തിയേറിയ ലഹരിയെന്നവകാശപ്പെടുന്ന 'ജിന്ന്' എന്ന ഇനം ലഹരിയുമായി സ്‌കോര്‍ട്ട് ലന്‍ഡിലെ ഡിസ്റ്റിലറിയായ ട്വിന്‍ റിവര്‍ രംഗത്ത് .

 77 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്ന ഈ അപൂര്‍വ ജിന്നിന്റെ 101കുപ്പികളാണ് ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്നത്. ഫെബ്രുവരി 10ന് നടക്കുന്ന ജിന്‍ ഫെസ്റ്റിവലില്‍ ഇത് പുറത്തിറക്കും. അണ്ടിപ്പരിപ്പിന്റെ മണമാണ് ഈ ജിന്നിനുള്ളതെന്നാണ് കമ്പനിയുടെ അകാശവാദം.

  ലോകത്തിലെ ഏറ്റവും ശക്തിയേറിയ ലഹരി 'ജിന്നു'മായി ട്വിന്‍ റിവര്‍

2017ല്‍ 76 ശതമാനം ആല്‍ക്കഹോള്‍ ഉള്‍പ്പെടുത്തി സ്വീഡനിലെ ഒരു ചെറിയ ഡിസ്റ്റിലറി നിര്‍മിച്ച ജിന്നായിരുന്നു ഇതിന് മുമ്പുണ്ടായിരുന്ന ഏറ്റവും ശക്തിയേറിയ ജിന്‍.

  ലോകത്തിലെ ഏറ്റവും ശക്തിയേറിയ ലഹരി 'ജിന്നു'മായി ട്വിന്‍ റിവര്‍


അതേസമയം 76 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയ ജിന്ന് കഴിച്ച് ആരോഗ്യപ്രശ്‌നം ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടൊന്നുമുണ്ടായിട്ടില്ലെന്നും കമ്പനി അവകാശപ്പെടുന്നു.

Keywords: Scottish distillery creates world's strongest gin with 77% ABV, Business, Report, Health & Fitness, Health, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia