ജസ്നയുടെ തിരോധാനം: വിദേശത്തേയ്ക്കു പോയോ എന്നും അന്വേഷിക്കുന്നു
Jun 4, 2018, 16:28 IST
തിരുവനന്തപുരം: (www.kvartha.com 04.06.2018) കഴിഞ്ഞ മാര്‍ച്ച് 22നു കാണാതായ പത്തനംതിട്ട സന്തോഷ്കവല ഒമ്പതാം കോളനിയില്‍ ജെയിംസിന്റെ മകള്‍ ജസ്ന വിദേശത്തേക്കു പോയോ എന്നതുള്‍പ്പെടെ പരിശോധിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. പി സി ജോര്‍ജിന്റെ സബ്മിഷനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ജസ്നയെ കാണ്മാനില്ല എന്ന പരാതിയിന്മേല് വെച്ചൂച്ചിറ പോലീസ് സ്റ്റേഷനില്‍ ക്രൈം 201/2018 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. വെച്ചൂച്ചിറ പോലീസ് സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള ആദ്യ അന്വേഷണത്തെത്തുടര്‍ന്ന് റാന്നി പോലീസ് ഇന്‍സ്പെക്ടര്‍, പെരുനാട് പോലീസ് ഇന്‍സ്പെക്ടര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘങ്ങള്‍ അന്വേഷണം ഏറ്റെടുത്ത് നടത്തിവന്നിരുന്നതുമാണ്. തുടര്‍ന്ന് തിരുവല്ല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ പോലീസ് ടീം ഈ കേസിന്റെ അന്വേഷണം കൈമാറി.
ഇതിനകം ഒരു ലക്ഷത്തോളം ഫോണ്‍കോളുകള്‍ പരിശോധിച്ചിട്ടുള്ളതും ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തെയും പത്രങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്തിയിട്ടുള്ളതുമാണ്. ബംഗളൂരു, മൈസൂര്‍, വേളാങ്കണ്ണി, തിരുപ്പൂര്‍, കാഞ്ചീപുരം എന്നീ സ്ഥലങ്ങളിലും അന്വേഷണത്തിനായി ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു.
കുമാരി ജസ്ന വിദേശത്തേയ്ക്ക് പോയിട്ടുണ്ടോയെന്നറിയുന്നതിന് റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍മാരുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തിവരുന്നു. ഇപ്പോള്‍ തിരുവനന്തപുരം റേഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ സൈബര്‍ വിദഗ്ദന്മാരും വനിതാ പോലീസ് ഇന്‍സ്പെക്ടറും അടങ്ങുന്ന 15 അംഗ സ്പെഷ്യല്‍ പോലീസ് ടീം ഈ കേസിന്റെ അന്വേഷണം ഊര്‍ജ്ജിതമായി നടത്തിവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

Keywords: Kerala, Thiruvananthapuram, News, Missing, Foreign, Investigates, Police, CM on Jisna Case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.