ജലനിരപ്പ് ഉയരുന്നു; പീച്ചി ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി; മുപ്പത് വര്‍ഷത്തിനുശേഷം ചുള്ളിയാര്‍ അണക്കെട്ട് തുറന്നു

 


തൃശൂര്‍: (www.kvartha.com 14/08/2018) കേരളത്തിലൊട്ടാകെ ദുരിതം വിതച്ച മഴ ചെറിയ ഇടവേളയ്ക്കുശേഷം വീണ്ടും ശക്തി പ്രാപിക്കുന്നു. നീരൊഴുക്ക് കൂടിയതോടെ ജലനിരപ്പ് ഉയര്‍ന്ന തൃശൂര്‍ പീച്ചി ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മുപ്പത് വര്‍ഷത്തിന് ശേഷം ചുള്ളിയാര്‍ അണക്കെട്ടിന്റെ ഷട്ടറും തുറന്നു. ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടറും ഇന്ന് തുറന്നിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 1599 അടിയായി ഉയര്‍ന്നതോടെയാണ് ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 1599.59 അടിയാണ്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ജലനിരപ്പ് ഉയരുന്നു; പീച്ചി ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി; മുപ്പത് വര്‍ഷത്തിനുശേഷം ചുള്ളിയാര്‍ അണക്കെട്ട് തുറന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thrissur, News, Rain, Dam, Trending, Shutter, Water increases; Shutter lifted in Peechi Dam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia