എസ് എസ് എല്‍ സി സര്‍ട്ടിഫിക്കേറ്റില്‍ പിശക്; വിദ്യാഭ്യാസ മന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും കെ എസ് യു പരാതി നല്‍കി
Nov 20, 2018, 16:11 IST
തിരുവനന്തപുരം: (www.kvartha.com 20.11.2018) എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റില്‍ പിശകുണ്ടെന്ന് കാട്ടി കെ എസ് യു വിദ്യാഭ്യാസ മന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കി . 2017- 18 വര്‍ഷത്തെ എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തതില്‍ വ്യാപകമായി വന്ന പിശകുകളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ കെഎം അഭിജിത് ആണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി നല്‍കിയത്.
കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റുകളില്‍ മിക്കതിലും പ്രിന്റിംഗ് മാഞ്ഞുപോയ സ്ഥിതിയാണുള്ളത്. ഉന്നത പഠനത്തിനായി സംസ്ഥാനത്തിനകത്തും പുറത്തും വിവിധ യൂണിവേഴ്‌സിറ്റികളില്‍ പഠനത്തിനായി പോകുന്ന വിദ്യാര്‍ത്ഥികളെ ഇത് സാരമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പഴയ സര്‍ട്ടിഫിക്കേറ്റ് പിന്‍വലിച്ചു ഇവിടെ പുതിയത് വിതരണം ചെയ്യണമെന്നും അഭിജിത് വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
മുന്‍ വര്‍ഷങ്ങളിലൊന്നും ഇല്ലാത്തവിധം ഗുണനിലവാരം കുറഞ്ഞ പ്രിന്റിംഗ് ആണ് ഇത്തവണ നടന്നിരിക്കുന്നത്. ഇതിന് പിന്നില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കെഎസ്‌യു സംശയിക്കുന്നു. ഇത് പുറത്തുകൊണ്ടുവരണം.
എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടികളും വിജിലന്‍സ് അന്വേഷിക്കണമെന്നും കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
Image: Representational

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mistake in SSLC Certificate KSU complaints education minister and vigilance director, Thiruvananthapuram, News, Politics, Education, Complaint, Minister, SSLC, Certificate, Students, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.