ഹൈക്കമാന്‍ഡ് തീരുമാനത്തിനു കാത്തുനിന്നില്ല; ആറ്റിങ്ങലില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് അടൂര്‍ പ്രകാശ് എംഎല്‍എ
Mar 18, 2019, 14:02 IST
തിരുവനന്തപുരം: (www.kvartha.com 18.03.2019) ഹൈക്കമാന്‍ഡ് തീരുമാനത്തിനു കാത്തുനില്‍ക്കാതെ ആറ്റിങ്ങലില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് അടൂര്‍ പ്രകാശ് എംഎല്‍എ. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.05നാണ് ആറ്റിങ്ങലില്‍ മത്സരിക്കാന്‍ അവസരം ലഭിച്ചതായി അടൂര്‍ പ്രകാശ് തന്റെ ഫേസ്ബുക് വഴി അറിയിച്ചത്. ആറ്റിങ്ങലിന്റെ വികസന മുരടിപ്പിനു മാറ്റം വരുത്താന്‍ സമയമായെന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം തിങ്കളാഴ്ച വൈകിട്ടുണ്ടാകുമെന്നാണ് സൂചന.
അനീതിക്കും അക്രമത്തിനും എതിരെ പടപൊരുതിയ ചരിത്രമുള്ള ജനങ്ങളാണ് ആറ്റിങ്ങലിലേത്. കരുതലും വികസനവും ഉയര്‍ത്തിപിടിക്കേണ്ട കരങ്ങളില്‍ ഊരിപിടിച്ച വാളുമായി ''ഉന്മൂലന സിദ്ധാന്തം വിളമ്പുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഒരുഭാഗത്തും മതേതര മൂല്യങ്ങളും സമ്പദ്ഘടനയും മാത്രമല്ല സകലരംഗങ്ങളിലും അരാജകത്വം വിളമ്പുന്ന കേന്ദ്രസര്‍ക്കാര്‍ മറുഭാഗത്തും നില്‍ക്കുമ്പോള്‍ ജനം ചെകുത്താനും കടലിനും നടുവിലാണ്.
ബിജെപിയുടെ ജനദ്രോഹ നടപടികള്‍ക്കും ഇടതുപക്ഷത്തിന്റെ കിരാത ഭരണത്തിനും കൊടുക്കേണ്ട മറുപടിയാണ് ഈ തെരഞ്ഞെടുപ്പെന്നു അടൂര്‍ പ്രകാശ് കുറിപ്പില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
പ്രിയമുള്ളവരേ ,
ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും യുഡിഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടാന്‍ ലഭിച്ച അവസരത്തെ പൊതുപ്രവര്‍ത്തന രംഗത്ത് ലഭിച്ച അംഗീകാരമായി കണക്കാക്കുന്നു.
ആറ്റിങ്ങല്‍ എന്നും ചരിത്രതാളുകളില്‍ ഇടം പിടിച്ച പ്രദേശമായിരുന്നു. അനീതിക്കും അക്രമത്തിനും എതിരെ പടപൊരുതിയ ജനത. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ മലയാളമണ്ണില്‍ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭം നയിച്ച പാരമ്പര്യം. ആ മണ്ണിലേക്ക് നിങ്ങളിലൊരാളായി കടന്നു വരുമ്പൊള്‍ എനിക്ക് വളരെയേറെ അഭിമാനമുണ്ട് .
എന്നാല്‍ ഇന്ന് ഭാരതവും കേരളവും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. കരുതലും വികസനവും ഉയര്‍ത്തിപിടിക്കേണ്ട കരങ്ങളില്‍ ഊരിപിടിച്ച വാളുമായി ''ഉന്മൂലന സിദ്ധാന്തം' വിളമ്പുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഒരുഭാഗത്ത്. മതേതര മൂല്യങ്ങളും സമ്പത്ഘടനയും മാത്രമല്ല സകലരംഗങ്ങളിലും അരാജകത്വം വിളമ്പുന്ന കേന്ദ്രസര്‍ക്കാര്‍ മറുഭാഗത്ത്. ജനം ചെകുത്താനും കടലിനും നടുവിലാണ്.

അതുകൊണ്ട് തന്നെ രാജ്യത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ഒരു തെരഞ്ഞെടുപ്പിനെയാണ് നാം അഭിമുഖീകരിക്കുന്നത്. ബിജെപിയുടെ ജനദ്രോഹ നടപടികള്‍ക്കും ഇടതുപക്ഷത്തിന്റെ കിരാത ഭരണത്തിനും നാം കൊടുക്കേണ്ട മറുപടിയാണ് ഈ തെരഞ്ഞെടുപ്പ്.
ആറ്റിങ്ങല്‍ മണ്ഡലത്തിലെ കാലങ്ങളായുള്ള വികസന മുരടിപ്പ് മാറാന്‍ സമയമായി. ആറ്റിങ്ങലിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരം ഉണ്ടാവണം. മണ്ഡലത്തിലെ റെയില്‍വേ വികസനം, തെന്മല- തിരുവനന്തപുരം റെയില്‍വേ, ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന ശിവഗിരിയുടെ സമഗ്ര വികസനം ഇതൊക്കെ പതിറ്റാണ്ടുകളായി ജനം ആവശ്യപ്പെടുന്ന പ്രധാന കാര്യങ്ങളാണ്.
ടൂറിസത്തിനു അനന്ത സാധ്യതകളുള്ള മണ്ണാണ് ആറ്റിങ്ങല്‍. കിളിമാനൂര്‍ കൊട്ടാരം, ആറ്റിങ്ങല്‍ കൊട്ടാരം, ആശാന്‍ സ്മാരകം, പാപനാശം കുന്നുകള്‍, ചിറയന്‍കീഴ്, വര്‍ക്കല , തെക്കന്‍ മൂന്നാര്‍ എന്നറിയപ്പെടുന്ന പൊന്മുടി, അഗസ്ത്യാര്‍കൂടം തുടങ്ങി വിവിധ സ്ഥലങ്ങളില്‍ വികസനം എത്തേണ്ടതായിട്ടുണ്ട്.

കയര്‍ വ്യവസായം, റബ്ബര്‍ വ്യവസായം എന്നീ മേഖലകളിലെ മുരടിപ്പിന് പരിഹാരം, മുതലപൊഴി ഹാര്‍ബര്‍, സമ്പൂര്‍ണ്ണ മത്സ്യതൊഴിലാളി ഗ്രാമങ്ങള്‍, ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവണം; അതിനായി ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാവുമെന്ന് ഉറപ്പ് നല്‍കുന്നു.
ഇത്രയും കാലത്തെ പൊതു പ്രവര്‍ത്തനത്തില്‍ ജനങ്ങളോടൊപ്പം നിന്ന് വിവിധ ജനക്ഷേമ പ്രവര്‍ത്തനങ്ങളിലും നാടിന്റെ വികസനത്തിലും റെവന്യു - കയര്‍ വകുപ്പ് മന്ത്രി ആയിരുന്നപ്പോള്‍ ആറ്റിങ്ങല്‍ ലോക് സഭാ മണ്ഡലത്തില്‍ കാട്ടാക്കട, വര്‍ക്കല താലൂക്കുകള്‍ അനുവദിക്കാനും കയര്‍ മേഖലക്ക് ശക്തിപകരുവാനും സാധിച്ചു എന്നത് ദൈവ നിയോഗമായി കരുതുന്നു.
രാജ്യത്തിന്റെ ആത്മാവ് തിരിച്ചു പിടിക്കാനുള്ള പോരാട്ടമാണ് നടക്കുന്നത്. ഭാരതത്തിന്റെ ബഹുസ്വരത നിലനിര്‍ത്തി അഖണ്ഡത കാത്തു സൂക്ഷിക്കേണ്ട ഈ അവസരത്തില്‍ ജനങ്ങളുടെ ഹൃദയപക്ഷത്ത് എന്നും നിലകൊണ്ടിട്ടുള്ള ഈയുള്ളവന് നിങ്ങളുടെ എല്ലാ പിന്തുണയും അനുഗ്രഹവും ഉണ്ടാകണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
സ്‌നേഹാദരങ്ങളോടെ ,
അടൂര്‍ പ്രകാശ്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Adoor Prakash will contest in Attingal, Thiruvananthapuram, News, Politics, Lok Sabha, Congress, Election, Trending, Facebook, Post, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.