പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി രാജശേഖരന്‍ അന്തരിച്ചു

 


ചെന്നൈ: (www.kvartha.com 23.03.2019) പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ കെ.ജി. രാജശേഖരന്‍ (72) അന്തരിച്ചു. ചെന്നൈ വല്‍സരവാക്കത്തെ വസതിയില്‍ വ്യാഴാഴ്ച രാത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1947 ഫെബ്രുവരി 12ന് വര്‍ക്കല ഇടവാ കരുന്നിലക്കോട് കടകത്തുവീട്ടില്‍ ഗോവിന്ദക്കുറുപ്പിന്റെയും ജെ. കമലാക്ഷി അമ്മയുടെയും മകനായി ജനിച്ച രാജശേഖരന്‍ കൊല്ലം എസ്.എന്‍ കോളജില്‍ നിന്നു ബിരുദം പൂര്‍ത്തിയാക്കിയ ശേഷമാണു ചെന്നൈയിലെത്തിയത്. പ്രമുഖ സംവിധായകര്‍ക്കൊപ്പം സഹായിയായി തുടക്കം.

 പ്രമുഖ സംവിധായകനും തിരക്കഥാകൃത്തുമായ കെ ജി രാജശേഖരന്‍ അന്തരിച്ചു

1978ല്‍ പത്മതീര്‍ത്ഥത്തിലൂടെ സ്വതന്ത്ര സംവിധായകനായി. വെല്ലുവിളി, ഇന്ദ്രധനുസ്, യക്ഷിപ്പാറു, വാളെടുത്തവന്‍ വാളാല്‍, തിരയും തീരവും, സാഹസം, പാഞ്ചജന്യം, മാറ്റുവിന്‍ ചട്ടങ്ങളേ, ചമ്പല്‍ക്കാട്, ബീഡിക്കുഞ്ഞമ്മ, തൊഴില്‍ അല്ലെങ്കില്‍ ജയില്‍, തിരുത്തല്‍വാദി തുടങ്ങി മുപ്പതോളം സിനിമകള്‍ സംവിധാനം ചെയ്തു.

കമലഹാസന്‍ അഭിനയിച്ച ഊമത്തുറൈ എന്ന തമിഴ് ചിത്രവും സംവിധാനം ചെയ്തു. 1992ല്‍ ഇറങ്ങിയ സിംഹധ്വനിയാണു അവസാന ചിത്രം. പ്രേംനസീര്‍, സോമന്‍, സുകുമാരന്‍, ജയന്‍, സത്യന്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങള്‍ അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിച്ചു.

ചെന്നൈയില്‍ പൊതുദര്‍ശനത്തിനുവച്ച ഭൗതിക ശരീരത്തില്‍ സിനിമാ പ്രവര്‍ത്തകരും അടുത്ത സുഹൃത്തുക്കളും കഴിഞ്ഞദിവസം ആദരാഞ്ജലി അര്‍പ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ സംസ്‌കരിച്ചു. പിന്നണി ഗായിക അമ്പിളിയാണു ഭാര്യ. രാഘവേന്ദ്രന്‍, രഞ്ജിനി എന്നിവര്‍ മക്കളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Filmmaker K.G Rajasekharan passes away, chennai, News, Treatment, Dead, Obituary, Director, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia