രാത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളത്ത് ഹൈബി ഈഡന്റെ പോസ്റ്ററുകള്‍ നിറഞ്ഞു; കെ വിയെ വെട്ടി ഹൈബിയെ മത്സരിപ്പിക്കാനുള്ള നീക്കം അണിയറയില്‍ നേരത്തെ നടന്നിരുന്നോ?

 


എറണാകുളം: (www.kvartha.com 16.03.2019) സിറ്റിംഗ് എംപി കെ വി തോമസിനെ ഒഴിവാക്കി ഹൈബി ഈഡനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് തൊട്ടുപിന്നാലെ എറണാകുളത്ത് ഹൈബിയെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് കൊണ്ടുള്ള പോസ്റ്ററുകള്‍ നിറഞ്ഞു. ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് സ്ഥാനാര്‍ത്ഥിനിര്‍ണയം പൂര്‍ത്തിയായത്. വൈകീട്ട് ഏഴ് മണിയോടെയാണ് ന്യൂഡല്‍ഹിയില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം തന്നെ ചേര്‍ന്നത്. പത്ത് മണിയോടെയാണ് യോഗം അവസാനിച്ചത്.
രാത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളത്ത് ഹൈബി ഈഡന്റെ പോസ്റ്ററുകള്‍ നിറഞ്ഞു; കെ വിയെ വെട്ടി ഹൈബിയെ മത്സരിപ്പിക്കാനുള്ള നീക്കം അണിയറയില്‍ നേരത്തെ നടന്നിരുന്നോ?

യോഗം കഴിഞ്ഞിറങ്ങി തൊട്ടുപിന്നാലെ തന്നെ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. മാധ്യമങ്ങളോ മറ്റോ യാതൊരു സാധ്യതയും കല്‍പ്പിക്കാത്ത സ്ഥാനാര്‍ത്ഥിയായിരുന്നു ഹൈബി ഈഡന്‍. എന്നിട്ടും ഇത്ര ഉറപ്പോടെ നേരത്തെ ഒരുക്കങ്ങള്‍ നടത്തിയിരുന്നുവെന്നത് കെ വി തോമസിനെ പുറത്താക്കാനുള്ള നീക്കങ്ങള്‍ സംസ്ഥാന നേതൃത്വം നേരത്തെ നടത്തിയിരുന്നുവെന്നതാണ് സൂചിപ്പിക്കുന്നത്.

ഇത്തരം സൂചനങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ നേരത്തെ കെ വി തോസും നടത്തിയിരുന്നു. സംസ്ഥാന നേതാക്കളാണ് തന്റെ അവസരം നഷ്ടപ്പെടുത്തിയതെന്നും ഹൈബിക്ക് വേണ്ടി വാദിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Congress, UDF, Election, Ernakulam, Trending, Kerala, News, Hibi Eden, Posters shown in Ekm for Hibi eden 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia