കണ്ണൂര്‍ കലക്ടറായി ടി വി സുഭാഷ് ചുമതലയേല്‍ക്കും; മൂന്നാര്‍ ദൗത്യമടക്കം ഇതുവരെ സേവനമനുഷ്ഠിച്ചത് 8 ജില്ലകളില്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകനായും പ്രവര്‍ത്തിച്ചു, വാര്‍ത്താ വിനിമയ രംഗത്തെ പുതിയ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനെ കാലാനുസൃതമായി ആധുനികവല്‍ക്കരിച്ചതും സുഭാഷിന്റെ നേതൃത്വത്തില്‍

കണ്ണൂര്‍:(www.kvartha.com 23/06/2019) പുതിയ ജില്ലാകലക്ടറായി ടി വി സുഭാഷ് തിങ്കളാഴ്ച ചുമതലയേല്‍ക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയരക്ടര്‍ പദവിയില്‍ നിന്നാണ് സുഭാഷ് കണ്ണൂര്‍ ജില്ലാ കലക്ടറായി ചുമതലയേല്‍ക്കുന്നത്. 2007ല്‍ ഡെപ്യൂട്ടി കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദധാരിയായ സുഭാഷ് സര്‍ക്കാര്‍ സര്‍വിസില്‍ എത്തുന്നതിന് മുമ്പ് നിരവധി ദേശീയ, അന്തര്‍ ദേശീയ സംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003 ഐഎഎസ് ബാച്ചാണ്.

കണ്ണൂര്‍ കലക്ടറായി ടി വി സുഭാഷ് ചുമതലയേല്‍ക്കും; മൂന്നാര്‍ ദൗത്യമടക്കം ഇതുവരെ സേവനമനുഷ്ഠിച്ചത് 8 ജില്ലകളില്‍, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകനായും പ്രവര്‍ത്തിച്ചു, വാര്‍ത്താ വിനിമയ രംഗത്തെ പുതിയ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനെ കാലാനുസൃതമായി ആധുനികവല്‍ക്കരിച്ചതും സുഭാഷിന്റെ നേതൃത്വത്തില്‍

മൂന്നാര്‍ ദൗത്യസംഘാംഗം, തലശ്ശേരി, തിരൂര്‍ ആര്‍ഡിഒ, കോട്ടയം എഡിഎം എന്നിങ്ങനെ വിവിധ തസ്തികകളിലായി എട്ടുജില്ലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകനായിരുന്നു. തൃശൂര്‍ സ്വദേശിയാണ്.

വാര്‍ത്താ വിനിമയ രംഗത്തെ പുതിയ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനെ കാലാനുസൃതമായി ആധുനികവല്‍ക്കരിക്കുന്നതിനാവശ്യമായ പദ്ധതികള്‍ നടപ്പാക്കിയത് സുഭാഷിന്റെ നേതൃത്വത്തിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, IAS, TV Subash Will take charge as Kannur collector on Monday
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia