മലയാള നായകന്മാര്‍ക്ക് പുറമെ നടിയും സ്വന്തമാക്കി റേഞ്ച് റോവര്‍; വേലാറിന്റെ സാരഥിയായി ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും

 


കൊച്ചി: (www.kvartha.com 10.09.2019) പൃഥ്വിരാജിനും ഫഹദ് ഫാസിലിനും പിന്നാലെ റേഞ്ച് റോവറിന്റെ വേലാര്‍ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യര്‍. ഡീസല്‍ മോഡലിലുള്ള കറുത്ത വെലാറാണ് മഞ്ജു സ്വന്തമാക്കിയത്. റേഞ്ച് റോവര്‍ ലൈനപ്പിലെ ഏറ്റവും പുതിയ വാഹനങ്ങളിലൊന്ന്.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ലഭിക്കുന്ന ഈ ആഡംബര എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത് 72 ലക്ഷം രൂപ മുതലാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.9 സെക്കന്റ് മാത്രം വേണ്ടിവരുന്ന വേലാറിന്റെ ഉയര്‍ന്ന വേഗം മണിക്കൂറില്‍ 201 കിലോമീറ്ററാണ്.

പ്രീമിയം ലെതര്‍ ഇന്റീരിയറുകള്‍, ഫുള്‍ സൈസ് സ്‌പെയര്‍ വീലുകള്‍ സഹിതമുള്ള 50.8 സെമി (20) വീലുകള്‍, ആര്‍-ഡൈനാമിക് എക്സ്റ്റീരിയര്‍ പാക്ക്, അഡാപ്ടീവ് ഡൈനാമിക്‌സ്, സിഗ്‌നേച്ചര്‍ എല്‍ഇഡി ഡിആര്‍എല്‍ സഹിതമുള്ള പ്രീമിയം എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, പാര്‍ക്ക് അസിസ്റ്റ് മുതലായ ഫീച്ചറുകളും വേലാറിലുണ്ട്.

മലയാള നായകന്മാര്‍ക്ക് പുറമെ നടിയും സ്വന്തമാക്കി റേഞ്ച് റോവര്‍; വേലാറിന്റെ സാരഥിയായി ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും

ആര്‍-ഡൈനാമിക് എസ് ഡെറിവേറ്റീവില്‍ ലഭ്യമാകുന്ന തദ്ദേശീയമായി നിര്‍മ്മിച്ച റേഞ്ച് റോവര്‍ വേലാര്‍ പുരോഗമനപരമായ ഡിസൈന്‍, സാങ്കേതികവിദ്യ, ആഢംബര ഫീച്ചറുകള്‍ എന്നിവയാല്‍ സമ്പന്നമാണ്. ടച്ച്‌പ്രോ ഡ്യുവോ, ആക്ടിവിറ്റി കീ, വൈ-ഫൈ, പ്രോ സേവനങ്ങള്‍, മെറിഡിയന്‍ സൗണ്ട് സിസ്റ്റം (380ണ), ഫോര്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ക്യാബിന്‍ എയര്‍ അയണൈസേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈ വാഹനത്തിലുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Kochi, Actress, Manju Warrier, Car, Prithvi Raj, Fahad Fazil, Range Rover, Petrol, Diesel, Actress Manju Warrier Owns Range Rover Velar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia